All news
പെണ്‍കുട്ടിയെ പീഡിപ്പിച്ച് അസമിലേക്ക് കടന്നയാളെ പിടികൂടി
പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി പിടിയിലായി. അസം നാഗൗണ്‍ ജൂറിയ സിനിയാഗോണ്‍ സ്വദേശി മൊണ്‍ജിറുല്‍ ഹൊക്കീമിനെയാണ് (32) പെരുമ്പാവൂര്‍ പൊലീസ് അസമിലെത്തി അറസ്റ്റ് ചെയ്തത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ഇയാള്‍ ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. സംഭവശേഷം പ്രതി എറണാകുളത്തേക്ക് കടന്നു. പൊലീസ് അന്വേഷിക്കുന്നുവെന്നറിഞ്ഞ് ട്രെയിനിൽ അസമിലേക്ക് തിരിച്ചു. എസ്.ഐമാരായ കെ.ജി. ദിനേശ് കുമാര്‍, എന്‍.കെ. ബിജു, സീനിയര്‍ സി.പി.ഒ ബിനീഷ് ചന്ദ്രന് എന്നിവര്‍ പ്രതിയെ പിന്തുടര്ന്ന് അസമിലെത്തുകയായിരുന്നു. ഇയാൾ…
കൊച്ചിയിൽ ഭൂമി തരം മാറ്റ അദാലത്ത് 11-ന്
കൊച്ചി: 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരം മാറ്റത്തിനുള്ള 25 സെന്റ് വരെ വിസ്തീർണം ഉള്ളതും സ്വഭാവ വ്യതിയാനത്തിനുള്ള ഫീസ് അടക്കേണ്ടതില്ലാത്തതുമായ ഫോറം അഞ്ച്, ആറ് അപേക്ഷകളുടെ തരം മാറ്റ അദാലത്ത് സംഘടിപ്പിക്കും. കൊച്ചി താലൂക്ക് പരിധിയിലെ തരം മാറ്റല്‍ അദാലത്ത് നവംബര്‍ മാസം 11 ന് റേഞ്ചേഴ്സ് ക്ലബ് ഹാള്‍, നോര്‍ത്ത് മൂലംകുഴി, നസ്രത്ത് എന്നിവടങ്ങളില്‍ രാവിലെ 10 മുതല്‍ നടക്കും. തീര്‍പ്പാക്കിയ അപേക്ഷകളില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് അവരുടെ ഫോണില്‍…
കുപ്രസിദ്ധ ഗുണ്ട ലഹരിമരുന്നുമായി പിടിയിൽ
കൊച്ചി: ഗുണ്ട ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി ലഹരി മരുന്നുമായി വീണ്ടും പിടിയിൽ. കൊച്ചി ഗാന്ധിനഗർ ഉദയ കോളനി നമ്പർ 102ൽ നീഗ്രോ സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് ബാലനാണ് (38) എറണാകുളം എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 22.405 ഗ്രാം തൂക്കംവരുന്ന നൈട്രോസെപാം സെഡേറ്റിവ് ഗുളികകൾ കണ്ടെടുത്തു. നാലുരൂപ വിലയുള്ള ലഹരിഗുളിക 200 രൂപക്കാണ് ഇയാൾ വിറ്റിരുന്നത്. രണ്ടുമാസം മുമ്പ് കാക്കനാട് തുതിയൂരിൽനിന്ന് 56 നൈട്രോസെപാം ഗുളികയുമായി ഒരാളെ പിടികൂടിയിരുന്നു.…
പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ
ഫോർട്ട് കൊച്ചി: ബൈക്ക് യാത്രികനെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. മട്ടാഞ്ചേരി കൊച്ചങ്ങാടി ചിത്തുപറമ്പിൽ പുതിയ വീട്ടിൽ അൽത്താഫ്, ഫോർട്ട്കൊച്ചി തുരുത്തി സ്വദേശി ഫർസാദ് എന്നിവരെയാണ് ഫോർട്ട്കൊച്ചി പൊലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി എട്ടോടെ ഫോർട്ട്കൊച്ചി വാട്ടർ മെട്രോ ജെട്ടിക്ക് മുൻവശമാണ് സംഭവം നടന്നത്. ജെട്ടിക്കുസമീപം പാർക്ക് ചെയ്തിരുന്ന മോട്ടോർ ബൈക്ക് എടുക്കാൻ വന്ന ഉടമയെ പ്രതികൾ ആക്രമിക്കുകയായിരുന്നു. ഈ സമയം പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരായ…
കളമശ്ശേരി സഹകരണ ബാങ്ക്; തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്ക് സ്റ്റേ
കൊച്ചി: കളമശ്ശേരി സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കിയ സഹകരണ തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്ക് ഹൈകോടതിയുടെ സ്റ്റേ. രേഖകളുടെ കാര്യത്തിൽ സംശയമുള്ള 489 പേരുടെ വോട്ടുകൾ പ്രത്യേക ബാലറ്റിൽ സൂക്ഷിക്കണമെന്നതടക്കം ഉപാധികളോടെ നടപടികൾ തുടരാനും തെരഞ്ഞെടുപ്പ് നടത്താനും ജസ്റ്റിസ് എൻ. നഗരേഷ് ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകി. തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കോടതിയുടെ അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. സഹകരണ തെരഞ്ഞെടുപ്പ് കമീഷൻ നടപടി ചോദ്യം ചെയ്ത് ബാങ്ക് മാനേജിങ് കമ്മിറ്റി നൽകിയ ഹരജിയാണ് കോടതി…
പ്രധാന കവലകളുടെ വികസനം വേഗത്തിലാക്കാന്‍ നടപടികളാകുന്നു
പെരുമ്പാവൂര്‍: പ്രധാന കവലകളിലെ പുറമ്പോക്കുകള്‍ ഒഴിപ്പിച്ച് വികസനവും വാഹന പാര്‍ക്കിങ് സൗകര്യവും ഒരുക്കാനുള്ള നടപടികളിലേക്ക് നീങ്ങുന്നു. ഇതിനായി നിരത്ത്, പാലം, കെട്ടിടങ്ങള്‍ തുടങ്ങിയ വകുപ്പുകളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. വല്ലം കവല, ഒക്കല്‍ ജങ്ഷന്, കുറിച്ചിലക്കോട് കവല എന്നിവിടങ്ങളില്‍ സൗകര്യം വര്‍ധിപ്പിക്കാനായി അടിയന്തരമായി സർവേ നടപടികള്‍ പൂര്‍ത്തിയാക്കും. കവലകളുടെ വികസനത്തിനുള്ള നടപടികളിലേക്ക് കടന്നതായും താലൂക്ക് സർവേയര്‍മാരായ എല്‍ദോസ്, മിനി എന്നിവര്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണെന്നും ചെറുകുന്നം എസ് വളവിലെ…
കൊച്ചി ബിനാലെ ഫൗണ്ടേഷന് പുനഃസംഘടിപ്പിച്ചു; തോമസ് വര്‍ഗീസ് സി.ഇ.ഒ
കൊച്ചി: കൊച്ചി-മുസ്രിസ് ബിനാലെ നടത്തിപ്പിന് വിദഗ്ധരെ ഉള്‍പ്പെടുത്തി നടപ്പാക്കിയ പുനഃസംഘടന പ്രക്രിയ പൂര്‍ത്തീകരിച്ചതായി കൊച്ചി ബിനാലെ ഫൗണ്ടേഷന് ട്രസ്റ്റി ബോര്‍ഡ് അറിയിച്ചു. സി.ഇ.ഒ ആയി തോമസ് വര്‍ഗീസിനെ നിയമിച്ചു. നേരത്തേ ബാങ്കോക്കിലെ യുനൈറ്റഡ് നേഷന്‍സ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമീഷനുമായി ചേര്‍ന്ന് സുസ്ഥിര നഗരവികസനം, പ്രോജക്ട് മാനേജ്മെന്റ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് തോമസ് വര്‍ഗീസ്. അക്കാദമിക് റിസര്‍ച്, ഇന്റര്‍നാഷനല്‍ ഡെവലപ്മെന്റ്, ബിസിനസ് മാനേജ്മെന്റ് എന്നീ മേഖലകളില്‍ അനുഭവപരിചയമുള്ള മാനേജ്മെന്റ് പ്രഫഷനലാണ്. നിയമ ഉപദേഷ്ടാവായി മുതിര്‍ന്ന അഭിഭാഷക ഫെരഷ്തേ…
ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് വ്യാജ ടിക്കറ്റ് നൽകി വിൽപനക്കാരനിൽനിന്ന് പണം തട്ടി
പറവൂർ: ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് വ്യാജ ടിക്കറ്റ് നൽകി വിൽപനക്കാരനിൽനിന്ന് പണം തട്ടിയതായി പരാതി. വാവക്കാട് പള്ളത്ത് ഹരിയാണ് (68) പറവൂർ പൊലീസിൽ പരാതി നൽകിയത്. പറവൂർ വെസ്റ്റ് സഹകരണ ബാങ്കിന് മുന്നിൽ ലോട്ടറി വിൽക്കുന്നയാളാണ് ഹരി. കൊടുങ്ങല്ലൂരിലെ ഏജൻസിയിൽനിന്ന് ലോട്ടറി വാങ്ങിയാണ് വിൽപന നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ 10നും 11നും മധ്യേ ഇരുചക്ര വാഹനത്തിൽ എത്തിയ യുവാവ് തനിക്ക് രണ്ട് ലോട്ടറി ടിക്കറ്റുകളിൽ 5,000 രൂപ വീതം സമ്മാനം അടിച്ചെന്നും പണം നൽകണമെന്നും ആവശ്യപ്പെട്ട് ടിക്കറ്റ്…
ഐ.എസ്.എൽ ഗതാഗത ക്രമീകരണം
കൊച്ചി: ജവഹർലാൽ നെഹ്റു ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടക്കുന്ന ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തോടനുബന്ധിച്ച് ഉച്ചക്ക് രണ്ടുമുതൽ കൊച്ചി സിറ്റി ട്രാഫിക് പൊലീസ് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി. മത്സരം കാണാനെത്തുന്നവരുടെ വാഹനങ്ങൾ നിർദേശിക്കപ്പെട്ട സ്ഥലങ്ങളിൽ പാർക്ക് ചെയ്ത് മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലെത്തണം. വടക്കൻ ജില്ലകളിൽനിന്നെത്തുന്നവർ ആലുവ മണപ്പുറത്ത് ക്രമീകരിച്ചിരിക്കുന്ന പാർക്കിങ് ഏരിയയിലാണ് പാർക്ക് ചെയ്യേണ്ടത്. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങിയ കിഴക്കൻ മേഖലകളിൽനിന്ന് വരുന്നവരുടെ വാഹനങ്ങൾ തൃപ്പൂണിത്തുറ ടെർമിനൽ, വടക്കേക്കോട്ട മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ ആളെ…
വെളിച്ചമില്ലാത്ത റോഡുകളും മൂടാത്ത കാനകളും കൊച്ചിയുടെ പതിവുകാഴ്ച -ഹൈകോടതി
കൊച്ചി: വെളിച്ചമില്ലാത്ത റോഡുകളും മൂടാത്ത കാനകളും കൊച്ചിയിലെ പതിവുകാഴ്ചയെന്ന് ഹൈകോടതി. കച്ചേരിപ്പടി മുതൽ ലിസി ജങ്ഷൻ വരെ വഴിവിളക്ക് പ്രകാശിക്കാത്ത റോഡിലൂടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എങ്ങനെ സുരക്ഷിതരായി പോകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. നഗരത്തിന്റെ ഹൃദയഭാഗമായിട്ടുപോലും അധികൃതർ ശ്രദ്ധിക്കാത്തത് എന്തുകൊണ്ടാണെന്നും വഴിവിളക്ക് പ്രകാശിപ്പിക്കാൻ മേയറെ കോടതിതന്നെ നേരിട്ട് വിളിക്കേണ്ടിവരുമോയെന്നും ചോദിച്ചു. ഇരുട്ടിൽ ഒട്ടേറെ നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഇതൊരു സ്ഥിരം പ്രശ്നമായി മാറിയിരിക്കുകയാണ്. കോടതി ഇടപെട്ടിട്ടും എം.ജി റോഡിൽ ധൈര്യത്തോടെ ഇപ്പോഴും നടപ്പാതയിലൂടെ നടക്കാവുന്ന…

