All news
മെട്രോ നഗരിക്ക് ഇനി കായിക വസന്തത്തിന്റെ നാളുകൾ
കൊച്ചി: കായിക കേരളത്തിന്റെ കൗമാര വർണങ്ങൾ നിറഞ്ഞാടിയ സായംസന്ധ്യയിൽ സംസ്ഥാന കായികമേളക്ക് തുടക്കം. മെട്രോ നഗരിക്ക് പുത്തനനുഭവം തീർത്ത് വർണോജ്ജ്വല പരിപാടികളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയത്. വിവിധ സ്കൂളുകളിൽനിന്ന് എത്തിയ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അടക്കം ആയിരങ്ങളാണ് ഉദ്ഘാടനത്തിന് സാക്ഷിയായി മഹാരാജാസ് കോളജ് സ്റ്റേഡിയത്തിലേക്കെത്തിയത്. ഒപ്പം വിവിധ ജില്ലകളുടെ പ്രാതിനിധ്യം കൂടിയായതോടെ ഉദ്ഘാടനവേദി വർണക്കടലായി. ആവേശം വിതറി മാർച്ച് പാസ്റ്റ് ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന വിവിധ ജില്ലകളുടെ മാർച്ച് പാസ്റ്റുകൾ ആവേശോജ്ജ്വലമായി. ഓരോ ജില്ലയും അവരുടെ പതാകക്ക് കീഴിൽ…
പൊലീസിനെ ആക്രമിച്ച സംഭവം; മൂന്നുപേർ അറസ്റ്റിൽ
മട്ടാഞ്ചേരി: വിദേശ വനിതകളെ ശല്യംചെയ്യുന്നുവെന്ന ഫോൺ സന്ദേശത്തെതുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസുകാർക്കുനേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ അമീർ സുഹൈൽ (24), അറാഫത്ത് (22), സനോവർ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 12ഓടെ കൽവത്തി ചുങ്കം പാലത്തിനു സമീപം വിദേശ വനിതകളെ ശല്യം ചെയ്യുന്നുവെന്ന ഫോൺ സന്ദേശം ലഭിച്ചതിനെത്തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസുകാരെ പാലത്തിന് സമീപം പ്രതികൾ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. പ്രതികളിൽ ഒരാളെ പിടികൂടി പൊലീസ്…
പൊലീസിനെ ആക്രമിച്ച സംഭവം; മൂന്നുപേർ അറസ്റ്റിൽ
മട്ടാഞ്ചേരി: വിദേശ വനിതകളെ ശല്യംചെയ്യുന്നുവെന്ന ഫോൺ സന്ദേശത്തെതുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസുകാർക്കുനേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ അമീർ സുഹൈൽ (24), അറാഫത്ത് (22), സനോവർ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 12ഓടെ കൽവത്തി ചുങ്കം പാലത്തിനു സമീപം വിദേശ വനിതകളെ ശല്യം ചെയ്യുന്നുവെന്ന ഫോൺ സന്ദേശം ലഭിച്ചതിനെത്തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസുകാരെ പാലത്തിന് സമീപം പ്രതികൾ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. പ്രതികളിൽ ഒരാളെ പിടികൂടി പൊലീസ്…
അങ്കമാലി ബാറിലെ കൊല; ഒരാൾ കൂടി അറസ്റ്റിൽ
അങ്കമാലി: നഗരത്തിലെ ബാറിൽ യുവാവ് കുത്തേറ്റ് മരിക്കാനിടയായ സംഭവത്തിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. തുറവൂർ പയ്യപ്പിള്ളി വീട്ടിൽ റോണിയെയാണ് (41) അങ്കമാലി പോലീസ് പിടികൂടിയത്. കേസിലെ മൂന്നാം പ്രതിയായ ഇയാൾ സംഭവത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ആലുവ ഡി.വൈ.എസ്.പി ടി.ആർ രാജേഷിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അങ്കമാലി ഇൻസ്പെക്ടർ ആർ.വി അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കിടങ്ങൂർ സ്വദേശി ആഷിഖ് മനോഹരനെയാണ് (39) സംഘം ചേർന്ന് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്…
കനത്ത മഴ: കമ്പനികളിൽ വെള്ളം കയറി, ലക്ഷങ്ങളുടെ ഉൽപന്നങ്ങൾ നശിച്ചു
കടുങ്ങല്ലൂർ: ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിൽ എടയാർ വ്യവസായ മേഖലയിലെ ചെറുകിട കമ്പനികളിൽ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ ഉൽപന്നങ്ങൾ നശിച്ചു. എടയാർ ബിനാനി ജങ്ഷനിൽ പ്രവർത്തിക്കുന്ന ഭാരത് പോളിമേഴ്സ്, സ്പെക്ട്രം കെമിക്കൽ എന്നീ കമ്പനികളിലാണ് വെള്ളം കയറി നാശനഷ്ടമുണ്ടായത്. ഭാരത് പോളിമേഴ്സിൽ മാത്രം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതാണ് വ്യവസായ ശാലകളിലേക്ക് വെള്ളം കയറാൻ കാരണമെന്ന് ചെറുകിട വ്യവസായ അസോസിയേഷൻ പറഞ്ഞു. ഉയർന്ന പ്രദേശത്തുനിന്ന് ഒഴുകി വരുന്ന വെള്ളം…
കക്കടാശ്ശേരി – കാളിയാർ റോഡ്; കോടികൾ മുടക്കി നവീകരിച്ചിട്ടും തകരാനാണ് വിധി
മൂവാറ്റുപുഴ: കോടികൾ മുടക്കി നവീകരിച്ച കക്കടാശ്ശേരി – കാളിയാർ റോഡിൽ അടിക്കടി കുടിവെള്ള പൈപ്പുകൾ പൊട്ടി റോഡ് തകരുന്നു. മൂന്ന് മാസം മുമ്പ് നവീകരണം പൂർത്തിയായ റോഡിന്റെ ഉദ്ഘാടനം പോലും നടന്നിട്ടില്ല. ഇതിനിടെയാണ് വ്യാപകമായി കുടിവെള്ള പൈപ്പുകൾ പൊട്ടി റോഡ് തകരുന്നത് പതിവായിരിക്കുന്നത്. കടുംപിടി, അഞ്ചൽപ്പെട്ടി, കക്കാട്ടൂർ കവല, കാലാമ്പൂർ പള്ളിത്താഴം എന്നിവിടങ്ങളിൽ പൈപ്പ് പൊട്ടൽ അതി രൂക്ഷമാണ്. റോഡിന്റെ അന്തിമ ടാറിങിന് മുമ്പ് പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം ഉയർന്നങ്കിലും ജല അതോറിറ്റി അധികൃതർ യാതൊരു…
കാൽപന്തുകളിയിൽ നാട്ടിൻപുറത്തിന്റെ കരുത്തായി ഇസ്മായില്‍
പെരുമ്പാവൂര്‍: പ്രായം 62 ആയിട്ടും പെരുമ്പാവൂര്‍ കണ്ടന്തറ സ്വദേശി പി.എം. ഇസ്മായില്‍ ഫുട്ബാളില്‍ നാട്ടിന്‍പുറത്തെ വിസ്മയമാണ്. സ്കൂള്‍ പഠനകാലത്ത് തുടങ്ങിയ കാല്പന്ത് കളിയോടുള്ള അഭിനിവേശം പെരുമ്പാവൂരില്‍ ഇത്തവണ നടന്ന മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ ക്യാപ്റ്റനായതുവരെ എത്തിനില്‍ക്കുന്നു. യുവ ഫുട്ബാളറും മകനുമായ സലീമിന്റെ ടീമിനൊപ്പവും ചിലപ്പോള്‍ മകന്റെ എതിര് ടീമിലും കളിക്കാറുണ്ട്. കണ്ടന്തറ പ്രീമിയര്‍ ലീഗ് സീസണ്-5ല്‍ പ്രായത്തെ മറികടന്നുള്ള ഇദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. എട്ടോളം വമ്പന്‍ ടീമുകള്‍ ഏറ്റുമുട്ടിയ ടൂര്‍ണമെന്റില്‍ സോക്കര്‍ എഫ്.സി കുറുവപ്പാടം ടീമിന്റെ പ്രതിരോധനിരക്ക്…
206 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കി ഔവർ ലേഡീസ് സ്കൂൾ
മട്ടാഞ്ചേരി: ഭവന രഹിതർക്കായി ഭരണ സംവിധാനങ്ങൾ പ്രഖ്യാപിക്കുന്ന പാർപ്പിട പദ്ധതികൾ പോലും എങ്ങുമെത്താതെ നിൽക്കുമ്പോൾ ‘ഹൗസ് ചലഞ്ച്’ പദ്ധതിയുടെ വിജയഗാഥയിലൂടെ വേറിട്ട മാതൃകയാകുകയാണ് തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ സ്കൂൾ തുടങ്ങിവെച്ച പദ്ധതിയിൽ ഇതിനകം പൂർത്തിയാക്കി കൈമാറിയത് 207 വീടുകൾ. പാർപ്പിടമില്ലായ്മയാണ് കൊച്ചി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് തിരിച്ചറിഞ്ഞ് സ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്ന സിസ്റ്റർ ലിസി ചക്കാലക്കലിന്റെ നേതൃത്വത്തിലാണ് ‘ഹൗസ് ചലഞ്ച്’ പദ്ധതി തുടങ്ങിയത്.…
സ്കൂട്ടര്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ചയാൾ പിടിയിൽ
പെരുമ്പാവൂര്‍: മോഷ്ടിച്ച ബൈക്കിലെത്തി സ്കൂട്ടര്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ച് കടന്നയാളെ മണിക്കൂറുകള്‍ക്കകം വലയിലാക്കി. തോപ്പുംപടി മുണ്ടംവേലിപ്പാലം പള്ളിപ്പറമ്പില്‍ വീട്ടില്‍ ആന്റണി അഭിലാഷിനെയാണ് (27) പെരുമ്പാവൂര്‍ പൊലീസ് പിന്തുടര്ന്ന് പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. പോഞ്ഞാശ്ശേരി കനാല്‍ ജങ്ഷനിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ കുറ്റിപ്പാടം സ്വദേശിനിയുടെ മൂന്നുപവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്. ബൈക്കില്‍ പിന്തുടര്ന്ന് ഓട്ടത്തിനിടയില്‍ സ്കൂട്ടര്‍ തള്ളിവീഴ്ത്തി പരിക്കേല്പിച്ച് മാല കവരുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ പ്രത്യേക ടീം പിന്തുടര്ന്ന് മണിക്കൂറുകള്‍ക്കകം പെരുമ്പാവൂര്‍ ടൗണില്‍നിന്ന് പ്രതിയെ…
ബ്ലേഡ്കൊണ്ട് മുറിവേൽപിച്ച് മൊബൈൽ ഫോൺ കവർന്ന നാലുപേർ പിടിയിൽ
കൊച്ചി: യുവാവിനെ ബ്ലേഡ്കൊണ്ട് ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ നാലംഗ സംഘം പിടിയിൽ. കോട്ടയം പരിപ്പ് സ്വദേശിനി ബിജി (27), കൊല്ലം ചെമ്പനരുവി സ്വദേശി രതീഷ് (24), ആലുവ എടത്തല സ്വദേശി ആതുല്‍ (21), പ്രായപൂർത്തിയാകാത്ത അരൂർ സ്വദേശി എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ വിവിധ കേസുകളിലെ പ്രതികളാണ്. എറണാകുളം നോർത്ത് മേൽപ്പാലത്തിന് താഴെ ശനിയാഴ്ച പുലർച്ച 2.30നാണ് ഹോട്ടൽ ജീവനക്കാരൻ കൊല്ലം സ്വദേശി പ്രവീണിനെ ആക്രമിച്ച് 58,000 രൂപ വില വരുന്ന…



