കടാതി-കാരക്കുന്നം ബൈപാസ് അനിശ്ചിതത്വത്തിൽ

Estimated read time 1 min read

മൂ​വാ​റ്റു​പു​ഴ: മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് വീ​ണ്ടും ജീ​വ​ൻ​വെ​ച്ച ക​ടാ​തി-​കാ​ര​ക്കു​ന്നം ബൈ​പാ​സ് പ​ദ്ധ​തി​ക്ക് മ​ര​ണ​മ​ണി. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ന്‍റെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി മൂ​ന്നു​പ​തി​റ്റാ​ണ്ടു​മു​മ്പ് കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി പി​ന്നീ​ട്​ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി​യു​ടെ നി​ര​ന്ത​ര ഇ​ട​പെ​ട​ലി​നൊ​ടു​വി​ൽ ആ​റു​മാ​സം​മു​മ്പ് വീ​ണ്ടും ട്രാ​ക്കി​ലാ​യ പ​ദ്ധ​തി​യാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി വീ​ണ്ടും ഉ​പേ​ക്ഷി​ച്ച​ത്.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന് കൂ​ടു​ത​ൽ തു​ക വേ​ണ്ടി​വ​രു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ഒ​രു​മാ​സം മു​മ്പ് പു​തി​യ അ​ലൈ​ൻ​മെ​ന്റി​ൽ അ​തി​ർ​ത്തി നി​ശ്ച​യി​ച്ച് ക​ല്ലി​ടു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​ൻ എ​ൻ.​എ​ച്ച്.​എ.​ഐ തീ​രു​മാ​നി​ച്ച​ത്.

കൊ​ച്ചി-​ധ​നു​ഷ് കോ​ടി റോ​ഡി​ലെ ക​ടാ​തി​യി​ൽ നി​ന്നാ​രം​ഭി​ച്ച് കാ​ര​ക്കു​ന്ന​ത്ത് ദേ​ശീ​യ​പാ​ത​യു​മാ​യി സ​ന്ധി​ക്കു​ന്ന ബൈ​പാ​സ് 1995ൽ ​പി.​സി. തോ​മ​സ് എം.​പി​യാ​യി​രി​ക്കെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ബൈ​പാ​സ് റോ​ഡി​നാ​യി അ​ന്ന് അ​ലൈ​ൻ​മെ​ന്‍റ്​ ത​യാ​റാ​ക്കി ക​ല്ലി​​ട്ടെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഒ​ടു​വി​ൽ പ​കു​തി തു​ക സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ൽ ത​ട്ടി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി​യു​ടെ തു​ട​ർ​ച്ച​യാ​യ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് റോ​ഡി​നു​വേ​ണ്ടി​യു​ള്ള തു​ക പൂ​ർ​ണ​മാ​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ക്കാ​ൻ ത​യാ​റാ​യ​തോ​ടെ​യാ​ണ്​ പ​ദ്ധ​തി​ക്ക്​ വീ​ണ്ടും ജീ​വ​ൻ​വെ​ച്ച​ത്.

760 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ച​ത്. 4.300 കി.​മീ. വ​രു​ന്ന ബൈ​പാ​സ് 30 മീ. ​വീ​തി​യി​ലാ​ണ് നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​യി 2023 ഡി​സം​ബ​ർ ഏ​ഴി​ന് 3എ ​നോ​ട്ടി​ഫി​ക്കേ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പ​ദ്ധ​തി വീ​ണ്ടും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കു​ന്ന​ത് മൂ​ന്നു​പ​തി​റ്റാ​ണ്ട് മു​മ്പ് അ​ള​ന്ന് ക​ല്ലി​ട്ടു​പോ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​രു​ട്ട​ടി​യാ​കും. 

You May Also Like

More From Author