All news
പകുതി വിലയ്ക്ക് ഇരുചക്ര വാഹനം; പണം വാങ്ങി മാസങ്ങളായിട്ടും വാഹനം ലഭിച്ചില്ലെന്ന് പരാതി
മൂവാറ്റുപുഴ: പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും വാഹനം ലഭിച്ചില്ലെന്ന് പരാതി. മുടവൂർ സ്വദേശിനിയായ വീട്ടമ്മയാണ് മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയത്. 55000 രൂപ നൽകിയാൽ ബാക്കി സി.എസ്.ആർ ഫണ്ടും ഉപയോഗിച്ച് ഇരുചക്രവാഹനം നൽകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം വാങ്ങിയത്. കഴിഞ്ഞ ഏപ്രിലിൽ പണം വാങ്ങിയിട്ട് ഇതുവരെ വാഹനം നൽകിയിട്ടില്ലെന്ന് കാണിച്ചായിരുന്നു പരാതി നൽകിയിരിക്കുന്നത്. എന്നാൽ, വീട്ടമ്മയുടെ പരാതിയെ തുടർന്ന്പണം വാങ്ങിയ 40 പേരുടെ പണം തിരിച്ചുനൽകാൻ നടപടി സ്വീകരിച്ചതായി പറയുന്നുണ്ട്.…
പൊങ്ങന്‍ചുവട് ആദിവാസിക്കുടിയിലേക്ക് കെ.എസ്.ആര്.ടി.സി സര്‍വിസ് ആരംഭിക്കുന്നു
പെരുമ്പാവൂര്‍: പൊങ്ങന്‍ചുവട് ആദിവാസിക്കുടിയിലേക്ക് കെ.എസ്.ആര്.ടി.സി ബസ് സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായി ട്രയല്‍ റണ്‍ നടത്തി. എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി, ആന്റണി ജോണ്‍, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാര്‍, കുട്ടമ്പുഴ പഞ്ചായത്ത് അംഗം ബിന്‍സി മോഹന്‍ എന്നിവരും ഊരു മൂപ്പന്മാരും, കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥരും ആദ്യയാത്രയില്‍ പങ്കാളികളായി. 1971ല്‍ ഇടമലയാര്‍ ഡാം പണിയുന്ന കാലഘട്ടത്തിലാണ് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയില്‍ താമസിച്ചിരുന്ന 200ഓളം കുടുംബങ്ങളെ ഇടമലയാറില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള പൊങ്ങന്‍ചുവട്, താളുകണ്ടം എന്നീ സ്ഥലങ്ങളിലേക്ക് മാറ്റിയത്.…
കെ.എസ്.ആര്.ടി.സി ടൗണ്‍ ലിമിറ്റഡ് സര്‍വിസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം റദ്ദാക്കി
പറവൂർ: ആലുവ – പറവൂർ റൂട്ടിൽ ഓടുന്ന കെ.എസ്.ആര്.ടി.സി ടൗണ്‍ ലിമിറ്റഡ് സര്‍വിസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം റദ്ദാക്കിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. കോവിഡിന് ശേഷം പറവൂരില്‍ നിന്ന് ആലുവക്കും ആലുവയില്‍ നിന്ന് പറവൂര്ക്കും15 മിനിറ്റ് ഇടവിട്ട് ഉണ്ടായിരുന്ന ടൗണ്‍ ലിമിറ്റഡ് സര്‍വിസുകളാണ് കലക്ഷന്‍ കുറഞ്ഞതിനെ തുടർന്ന് നിർത്തലാക്കാനുള്ള തീരുമാനവുമായി അധികൃതർ മുന്നോട്ടുപോയത്. എന്നാൽ, ഇതുസംബന്ധിച്ച് യാത്രക്കാർ പ്രതിപക്ഷ നേതാവിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വി.ഡി. സതീശൻ ആലുവ അസി. ട്രാൻസ്പോർട്ട് ഓഫിസറോട്…
വിധിനിർണയത്തിൽ 40 വർഷവും 1001 വേദിയും തികച്ച് ആലിക്കുട്ടി
മൂവാറ്റുപുഴ: 60ാം വയസ്സിൽ 1001ാമത്തെ വിധിനിർണയം പൂർത്തിയാക്കി ആലിക്കുട്ടി. ശനിയാഴ്ച ഈ രംഗത്ത് 40 വർഷം തികച്ചാണ് മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവത്തിൽ മാപ്പിള കലകളുടെ വിധികർത്താവായി കോഴിക്കോട് കുന്ദമംഗലം പന്തീർപാടം ചെപ്പുകുളത്തിൽ സി.കെ. ആലിക്കുട്ടി 1001 വേദി തികച്ചത്. ഒപ്പന, വട്ടപ്പാട്ട്, ദഫ് മുട്ട്, അറബനമുട്ട്, കോൽക്കളി, മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിലാണ് വിധികർത്താവായി ആലിക്കുട്ടി ഉണ്ടാവുക. ഫോക്ലോർ അവാർഡ് ജേതാവും മാപ്പിളകലാ അക്കാദമി ദേശീയ ജനറൽ സെക്രട്ടറിയും കേരള സംസ്ഥാന മാപ്പിളകലാ ജഡ്ജിങ് കമ്മിറ്റി…
മുന്നൊരുക്കമില്ല: മണ്ഡലകാലം ആരംഭിച്ചു; എം.സി റോഡിൽ കുരുക്കും
പെരുമ്പാവൂർ: മണ്ഡലകാലം ആരംഭിച്ചതോടെ മുന്നൊരുക്കമില്ലാത്തതിനാല്‍ പെരുമ്പാവൂര്‍ പട്ടണവും എം.സി റോഡിലെ താന്നിപ്പുഴ മുതല്‍ മണ്ണൂർ വരെയുള്ള പ്രധാന ജങ്ഷനുകളും ഗതാഗതക്കുരുക്കിലാകുമെന്ന് ആക്ഷേപം. ശനിയാഴ്ച രാവിലെ നഗരവും സമീപ സ്ഥലങ്ങളും കുരുക്കിലമര്‍ന്നു. മണിക്കൂറുകളോളം വാഹനങ്ങളുടെ നിരയായിരുന്നു. ഇതിനിടെ ചെറുതും വലുതുമായ അപകടങ്ങളുണ്ടായി. രാവിലെ എട്ടോടെ വല്ലം പുത്തന്‍പാലത്തിൽ ലോറി കാറിലിടിച്ചു. ഒമ്പത് മണിയോടെ മണ്ണൂർ അന്നപൂര്‍ണ ജങ്ഷന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചു. ശബരിമല സീസൺ കണക്കിലെടുത്ത് തിരക്കുള്ള സ്ഥലങ്ങളിൽ ഗതാഗത സംവിധാനം കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങൾ മുന്നൊരുക്കങ്ങൾ…
ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലും വ്യാപകമാകുന്നു
നെടുമ്പാശ്ശേരി: എം.ഡി.എം.എയെ വെല്ലുന്ന രീതിയിൽ ഹൈബ്രിഡ് കഞ്ചാവിന്റെ ഉപയോഗം കേരളത്തിൽ കൂടുന്നു. അടുത്തിടെ വിവിധ വിമാനത്താവളങ്ങളിലായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. ബാഗേജിൽ വസ്ത്രങ്ങൾക്കിടയിലും മറ്റും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തവിധം പലഹാരമെന്ന് തോന്നുന്ന വിധത്തിലാണ് ഇത് പായ്ക്ക് ചെയ്ത് വെക്കുന്നത്. പ്രത്യേകതരം പേപ്പറുകളിട്ടാണ് പൊതിയുക. അതിനാൽ സ്ക്രീനിങ്ങിലും തിരിച്ചറിയില്ല. മലേഷ്യയിലും തായ്ലൻഡിലുമാണ് പ്രധാനമായും ഹൈബ്രിഡ് കഞ്ചാവ് ഉൽപാദിപ്പിക്കുന്നത്. പ്രത്യേക ഊഷ്മാവിൽ കഞ്ചാവ് ചെടി പരിപാലിച്ചാണ് ഉൽപാദനം. അതിനുശേഷം സിന്തറ്റിക് പദാർഥങ്ങളുമായി കഞ്ചാവ് കൂട്ടിക്കലർത്തും. രാജ്യാന്തര വിപണിയിൽ കിലോക്ക് അരക്കോടി…
സ്മാർട്ടാകാനൊരുങ്ങി നഗര കനാലുകൾ; ലക്ഷ്യം ജലഗതാഗതമുൾപ്പെടെ വിപുല സൗകര്യങ്ങൾ
കൊച്ചി: മുഖം മാറാനൊരുങ്ങി കനാലുകൾ. കൊച്ചി നഗരത്തിലെ ആറ് കനാലുകളാണ് നഗര വികസനത്തിന്റെ ഭാഗമായി മുഖം മാറുന്നത്. ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം പദ്ധതിയിലാണ് കനാലുകൾ സ്മാർട്ടാകുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ കനാലുകളിൽ ജലഗതാഗതമുൾപ്പടെ ആധുനിക സൗകര്യങ്ങളും സജ്ജമാകും. ആദ്യഘട്ടം നാല് കനാലുകൾ കനാൽ പുനരുജ്ജീവനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ നാല് കനാലുകളാണ് ഉൾപ്പെടുന്നത്. ചിലവന്നൂർ,പേരണ്ടൂർ, തേവര, മാർക്കറ്റ് കനാൽ എന്നിവയാണവ. വടക്ക് അമൃത ആശുപത്രിയിൽനിന്നും ആരംഭിച്ച് തെക്ക് ചിലവന്നൂർ ടാങ്ക്…
അന്തർ സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യം
നെടുമ്പാശ്ശേരി: കേരളത്തിൽ മരിക്കുന്ന അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ തൊഴിൽ വകുപ്പ് കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വഴി നാല് മൃതദേഹങ്ങൾ അയക്കാൻ കഴിഞ്ഞത് സന്നദ്ധ സംഘടനയുടെ സഹായം കൊണ്ടാണ്. ലേബർ ഡിപ്പാർട്ട്മെന്റായിരുന്നു മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള പണം നൽകിയിരുന്നത്. പിന്നീട് ലേബർ ഡിപ്പാർട്ട്മെന്റിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മൃതദേഹങ്ങൾ മാത്രമേ എത്തിക്കാൻ തയാറുകുന്നുള്ളൂവെന്നാണ് ആക്ഷേപം. കഴിഞ്ഞ കുറെ നാളുകളായി സാമ്പത്തിക സഹായങ്ങൾ ഒന്നും തന്നെ ലേബർ വകുപ്പ് നൽകുന്നില്ല.…
മുറിക്കല്ല് ബൈപാസിന് ഏറ്റെടുത്ത സ്ഥലങ്ങളിൽ ഇനി അതിർത്തി മാറില്ല
മൂവാറ്റുപുഴ: മുറിക്കല്ല് ബൈപാസിന് പുതിയതായി ഏറ്റെടുത്ത സ്ഥലങ്ങളിൽ ജിയോ ടാഗ് പരിശോധന നടത്തി അതിർത്തി നിർണയം പൂർത്തിയാക്കി. സംസ്ഥാനത്ത് തന്നെ കെ.ആർ.എഫ്.ബിയുടെ ഇത്രയും പഴയ പ്രോജക്ടിൽ ആദ്യമായാണ് ജിയോ ടാഗ് നടത്തുന്നത്. വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ സ്ഥലങ്ങൾ ഏറ്റെടുത്ത് അതിർത്തി കല്ലുകൾ സ്ഥാപിച്ചശേഷം പലയിടങ്ങളിലും പിന്നീട് ആളുകൾ കല്ലുകൾ മാറ്റി സ്ഥാപിക്കുകയും പണി ആരംഭിക്കുന്ന ഘട്ടത്തിൽ ഇവ തർക്കവിഷയമാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യം നഗരവികസന പ്രവർത്തനങ്ങളിലും മുറിക്കല്ല് ബൈപാസിന്റെ സ്ഥലമേറ്റെടുപ്പ് ഘട്ടത്തിലും ഉടനീളം ഉണ്ടായിട്ടുണ്ട്. മൂവാറ്റുപുഴ നഗര…
കൊച്ചിയില്‍ വിനോദസഞ്ചാരികള്‍ക്കായി ഡബിള്‍ ഡക്കര്‍ ബസ് ഡിസംബർ മുതല്‍ ഓടിത്തുടങ്ങും
കൊച്ചി: കൊച്ചിയില്‍ വിനോദസഞ്ചാരികള്‍ക്കായി ഡബിള്‍ ഡക്കര്‍ ബസ് ഡിസംബർ മുതല്‍ ഓടിത്തുടങ്ങും. മുകള്ഭാഗം തുറന്ന ബസുകള്‍ എം.ജി റോഡ് മാധവ ഫാര്‍മസി മുതല്‍ ഫോര്‍ട്ട്കൊച്ചി വരെയായിരിക്കും സര്‍വിസ് നടത്തുക. ബസ് കൊച്ചിയിൽ എത്തിയതായും ഡിസംബർ മുതൽ ഓടിത്തുടങ്ങുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. നിലവില്‍ തിരുവനന്തപുരത്ത് ഡബിള്‍ ഡക്കര്‍ ബസ് സര്‍വിസ് വിജയകരമാണ്. ഇക്കാര്യം കൊച്ചിയില്‍ സി.എസ്.എം.എല്ലില്‍ നടന്ന ചടങ്ങില്‍ മേയര്‍ എം. അനില്‍കുമാര്‍ ആവശ്യപ്പെട്ടപ്പോള്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ തീരുമാനമറിയിക്കുകയായിരുന്നു. തിരുവനന്തപുരത്ത് വൈകുന്നേരമാണ് രണ്ട് ഇലക്ട്രിക്…


