All news

  • പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ഇ​ന്‍സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പീ​ഡ​നം; യു​വാ​വ് അ​റ​സ്റ്റി​ല്‍

    പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ഇ​ന്‍സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പീ​ഡ​നം; യു​വാ​വ് അ​റ​സ്റ്റി​ല്‍

    കാ​ല​ടി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ഇ​ന്‍സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. മൂ​വാ​റ്റു​പു​ഴ ഓ​ണ​ക്കൂ​ര്‍ സ്വ​ദേ​ശി​യാ​യ 20കാ​ര​നെ​യാ​ണ് കാ​ല​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍കു​ട്ടി​യു​മാ​യി നി​ര​ന്ത​രം ചാ​റ്റ് ചെ​യ്ത ഇ​യാ​ള്‍ പ്ര​ണ​യം ഭാ​വി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി​യു​ടെ ഫോ​ട്ടോ മോ​ര്‍ഫ് ചെ​യ്ത് ന​ഗ്‌​ന​ചി​ത്ര​മാ​ക്കി പെ​ണ്‍കു​ട്ടി​യു​ടെ കൂ​ട്ടു​കാ​രി​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. തു​ട​ര്‍ന്ന് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​നി​ല്‍ കു​മാ​ര്‍. ടി. ​മേ​പ്പി​ള്ളി, എ​സ്.​ഐ​മാ​രാ​യ ജോ​സി. എം. ​ജോ​ണ്‍സ​ന്‍, വി.​എ​സ്. ഷി​ജു, റെ​ജി​മോ​ന്‍, എ.​എ​സ്.​ഐ​മാ​രാ​യ പ്രീ​ജ, ല​ത സീ​നി​യ​ര്‍ സി.​പി.​ഒ ഷി​ജോ പോ​ള്‍…

    read more

  • സോഫ്റ്റ്​വെയർ തിരിമറിയിലൂടെ ലക്ഷങ്ങൾ തട്ടിയ യുവാവ്​ അറസ്റ്റിൽ

    സോഫ്റ്റ്​വെയർ തിരിമറിയിലൂടെ ലക്ഷങ്ങൾ തട്ടിയ യുവാവ്​ അറസ്റ്റിൽ

    കൊ​ച്ചി: സോ​ഫ്റ്റ്​​വെ​യ​റി​ൽ തി​രി​മ​റി ന​ട​ത്തി ല​ക്ഷ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി മു​ങ്ങി​യ പ്ര​തി​യെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക്വി​ക്ക് ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​റി​ന്‍റെ അ​ബാ​ദ് മ​റൈ​ൻ പ്ലാ​സ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ അ​ക്കൗ​ണ്ട​ൻ​റാ​യി​രു​ന്ന, ക​ട​വ​ന്ത്ര ലെ​യി​ൻ 14 വി​നാ​യ​ക് നി​വാ​സി​ൽ നാ​ഗ​രാ​ജാ​ണ് (26) അ​റ​സ്റ്റി​ലാ​യ​ത്. മൂ​ന്നു​വ​ർ​ഷ​മാ​യി സോ​ഫ്റ്റ്​​വെ​യ​ർ തി​രി​മ​റി ന​ട​ത്തി പ​ണം കൈ​ക്ക​ലാ​ക്കി 20 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ന് ശേ​ഷം മു​ങ്ങി​യെ പ്ര​തി​യെ ചി​ല​വ​ന്നൂ​ർ ഭാ​ഗ​ത്ത് നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ചോ​ദ്യം​ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. എ​റ​ണാ​കു​ളം…

    read more

  • ജിഡ ഓഫിസിൽ പ്രതിഷേധവുമായി താന്തോണി തുരുത്തുകാർ

    ജിഡ ഓഫിസിൽ പ്രതിഷേധവുമായി താന്തോണി തുരുത്തുകാർ

    കൊ​ച്ചി: ദു​രി​ത ജീ​വി​ത​ത്തി​ന​റു​തി തേ​ടി വീ​ണ്ടും ജി​ഡ ഓ​ഫി​സി​ലെ​ത്തി താ​ന്തോ​ണി തു​രു​ത്തു​കാ​ർ. കൊ​ച്ചി ന​ഗ​ര​ത്തി​ൽ​നി​ന്ന്​ വി​ളി​പ്പാ​ട​ക​ലെ​യു​ള​ള തു​രു​ത്തി​ൽ വേ​ലി​യേ​റ്റം പ​തി​വാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നു​മു​ത​ൽ വ​ള​ള​ത്തി​ലും മ​റ്റു​മാ​യി ജി​ഡ ഓ​ഫി​സി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​ര​ച്ചെ​ത്തി​യ കാ​യ​ൽ വെ​ള​ളം ഇ​വ​ർ​ക്ക് തീ​രാ​ദു​രി​ത​മാ​ണ് ന​ൽ​കി​യ​ത്. കാ​യ​ൽ വെ​ള​ള​ത്തി​ൽ​നി​ന്ന്​ സം​ര​ക്ഷ​ണ​മേ​കാ​ൻ സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടു​ന്ന​തി​നു​ള​ള പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന​താ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ഒ​രു പ​തി​റ്റാ​ണ്ട് മു​മ്പ് ഫ​ണ്ട് അ​നു​വ​ദി​ച്ച പ​ദ്ധ​തി ഇ​പ്പോ​ഴും ചു​വ​പ്പ് നാ​ട​യി​ൽ കു​രു​ങ്ങി കി​ട​ക്കു​ക​യാ​ണെ​ന്നും…

    read more

  • കുറുവ ​സാന്നിധ്യം: കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു; 48 മണിക്കൂർ സമയം നൽകി മരട് നഗരസഭ

    കുറുവ ​സാന്നിധ്യം: കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു; 48 മണിക്കൂർ സമയം നൽകി മരട് നഗരസഭ

    മരട് (കൊച്ചി): കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാർക്ക് ഒഴിയാൻ രണ്ടുദിവസം കൂടി സമയം അനുവദിച്ച് മരട് നഗരസഭ. ഇവർക്കിടയിൽ കുറുവ മോഷണ സംഘത്തിന്റെ ​സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മരട് നഗരസഭ ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചിരുന്നു. പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇവരെ ഒഴിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇവരെ നഗരസഭയുടെ സെന്ററിലേക്ക് മാറ്റാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, രണ്ടുദിവസത്തിനകം സ്വയം ഒഴിഞ്ഞ് പോകാം എന്ന് ഇവർ അറിയിച്ചു. കൂടാതെ, ഇവരുടെ കൂടെയുള്ള കുട്ടികളെയും…

    read more

  • കള്ളൻമാരേ സൂക്ഷിച്ചോ‍…!
പൊലീസ്​ പിന്നാലെയുണ്ട്​

    കള്ളൻമാരേ സൂക്ഷിച്ചോ‍…! പൊലീസ്​ പിന്നാലെയുണ്ട്​

    മ​ര​ട്: കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​ന​ടി​യി​ൽ നി​ന്ന് കു​റു​വ സം​ഘാം​ഗ​ത്തെ പി​ടി​കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് പാ​ല​ത്തി​ന​ടി​യി​ൽ പാ​ർ​പ്പു​റ​പ്പി​ച്ച​വ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. വ​യ​നാ​ട് മ​ട​ക്കി​മ​ല ക​ണ്ട​ത്ത് ജ​യിം​സ് (34), ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം പു​ത്ത​ൻ​പ​റ​മ്പ​ത്ത് ശി​വാ​ന​ന്ദ​ൻ (32), ശി​വാ​ന​ന്ദ​ന്‍റെ ഭാ​ര്യ മ​ഹേ​ശ്വ​രി എ​ന്നി​വ​രെ​യാ​ണ് മ​ര​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രു​ടെ​യും പേ​രി​ൽ ക​ള​മ​ശ്ശേ​രി, വ​ട​ക്കേ​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​രെ വ​ട​ക്കേ​ക്ക​ര പൊ​ലീ​സി​ന് കൈ​മാ​റി. മഅദ്നിയുടെ എളമക്കരയിലെ വീട്ടിൽ മോഷണം; പ്രതി പിടിയിൽ കൊ​ച്ചി: പി.​ഡി.​പി…

    read more

  • വേലിയേറ്റത്തിൽ വലഞ്ഞ് 
താന്തോണിത്തുരുത്തുകാർ

    വേലിയേറ്റത്തിൽ വലഞ്ഞ് താന്തോണിത്തുരുത്തുകാർ

    കൊ​ച്ചി: വൃ​ശ്ചി​ക വേ​ലി​യേ​റ്റ​ത്തെ തു​ട​ർ​ന്ന്​ താ​ന്തോ​ണി​തു​രു​ത്തു​കാ​ർ ദു​രി​ത​ക്ക​യ​ത്തി​ൽ. വേ​ലി​യേ​റ്റ​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​ക്കാ​യ​ലി​ന്‍റെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന ഇ​വി​ട​ത്തെ 62 കു​ടും​ബ​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. തി​ങ്ക​ഴാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ കാ​യ​ൽ ക​വി​ഞ്ഞെ​ത്തി​യ വെ​ള്ളം പ​തി​യെ ഉ​യ​രു​ക​യാ​യി​രു​ന്നു. വേ​ലി​യേ​റ്റ സൂ​ച​ന​യു​ള​ള​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​റ​ക്ക​മി​ള​ച്ച് കാ​വ​ലി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മ​റ്റ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ല്ല. എ​ന്നാ​ൽ പ​ല വീ​ടു​ക​ളി​ലെ​യും ഇ​ല​ക്ട്രോ​ണി​ക്സ്​ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് വീ​ട്ടു​സാ​മ​ഗ്രി​ക​ളും വെ​ള്ള​ത്തി​ൽ ന​ശി​ച്ചു. പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് വീ​ടു​ക​ളി​ൽ നി​ന്ന് വെ​ള്ള​മി​റ​ങ്ങി​യ​ത്. ഇ​തോ​ടെ വീ​ടു​ക​ളി​ൽ അ​ടി​ഞ്ഞ ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു തു​രു​ത്തി​ലെ…

    read more

  • മാപ്പ്​ എവിടെ, പറയൂ?

    മാപ്പ്​ എവിടെ, പറയൂ?

    വൈ​പ്പി​ൻ : തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ഇ​ള​വു​ക​ളോ​ടെ കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​യ പു​തി​യ മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം. ഒ​ക്ടോ​ബ​ർ 16നാ​ണ് കേ​ന്ദ്രം പു​തി​യ മാ​പ്പി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. അ​തേ ദി​വ​സം മു​ത​ൽ പു​തി​യ മാ​പ്പ് പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ന്നാ​ൽ അ​തോ​റി​റ്റി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഇ​ത് സം​ബ​ന്ധി​ച്ച് യാ​തൊ​രു​വി​ധ ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. 2019 വി​ജ്ഞാ​പ​ന പ്ര​കാ​രം മാ​പ്പ് നി​ർ​മി​ച്ച് വേ​ലി​യേ​റ്റ രേ​ഖ​യും തൂ​മ്പു​ക​ളും അ​ട​യാ​ള​പ്പെ​ടു​ത്തി ക​ര​ട് മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത് 2023 മേ​യ്‌ മാ​സ​ത്തി​ലാ​ണ്. തു​ട​ർ​ന്ന് ന​ട​ന്ന…

    read more

  • ഫംഗസ് രോഗബാധ;
മൂക്കന്നൂരിൽ 10 ഹെക്ടർ നെൽകൃഷി നശിച്ചു

    ഫംഗസ് രോഗബാധ; മൂക്കന്നൂരിൽ 10 ഹെക്ടർ നെൽകൃഷി നശിച്ചു

    അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പു​ല്ല പാ​ട​ശേ​ഖ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഫം​ഗ​സ് രോ​ഗ​ബാ​ധ മൂ​ലം ഹെ​ക്ട​ർ ക​ണ​ക്കി​ന് നെ​ൽ​കൃ​ഷി ന​ശി​ക്കു​ന്നു. പ​ത്ത് ഹെ​ക്ട​റോ​ളം ഭാ​ഗ​ത്തെ നെ​ല്‍കൃ​ഷി ഇ​തി​ന​കം ഫം​ഗ​സ് രോ​ഗ​ബാ​ധ​മൂ​ലം ന​ശി​ച്ചു. വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​കു​ന്ന സ​മ​യ​ത്തു​ള്ള രോ​ഗ​ബാ​ധ​മൂ​ലം 15ഓ​ളം പ​ര​മ്പ​രാ​ഗ​ത നെ​ൽ ക​ര്‍ഷ​ക​ര്‍ ദു​രി​ത​ത്തി​ലാ​യി. പോ​ള ക​രി​ച്ചി​ല്‍, ഇ​ല ക​രി​ച്ചി​ല്‍, ഓ​ല​ചു​രു​ട്ട​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും ബാ​ധി​ച്ച ഫം​ഗ​സ് രോ​ഗ​ങ്ങ​ൾ. ജ്യോ​തി വി​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യി​ട്ടു​ള്ള​ത്. കു​റ​ച്ച് നാ​ളു​ക​ൾ​ക്ക് മു​മ്പ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​പ്പോ​ള്‍ കൃ​ഷി ഓ​ഫി​സ​റു​ടെ നി​ർദേ​ശ​പ്ര​കാ​ശം രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും നെ​ല്ല്…

    read more

  • മോഷണപ്പേടിയിൽ നാട്

    മോഷണപ്പേടിയിൽ നാട്

    കൊ​ച്ചി: സം​സ്ഥാ​ന​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ശ്ര​മ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ കു​റു​വ സം​ഘ​ങ്ങ​ളാ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ൾ. ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ക​ർ​ശ​ന ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്നു​ണ്ടെ​ന്ന്​ പൊ​ലീ​സ് ധൈ​ര്യം പ​ക​രു​ന്നു​മു​ണ്ട്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പൊ​ലീ​സു​കാ​രെ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ കു​റു​വ സം​ഘം സ​മീ​പ​കാ​ല​ത്ത് ഏ​തെ​ങ്കി​ലും മോ​ഷ​ണം ന​ട​ത്തി​യ​താ​യി ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ളൊ​ന്നും പൊ​ലീ​സ് ന​ട​ത്തി​യി​ട്ടി​ല്ല. കു​റു​വ സം​ഘ​ത്തി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള​ത​ല്ലാ​ത്ത നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളും ജി​ല്ല​യി​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.…

    read more

  • ഗ്രീൻ കാമ്പസ് തണലിൽ തലയുയർത്തി സെന്‍റ് തെരേസാസ്

    ഗ്രീൻ കാമ്പസ് തണലിൽ തലയുയർത്തി സെന്‍റ് തെരേസാസ്

    കൊ​ച്ചി: വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും എ​ങ്ങ​നെ സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​ക​ണ​മെ​ന്ന് ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ കാ​ണി​ച്ചു​ത​രി​ക​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ്. മാ​ലി​ന്യ സം​സ്ക​ര​ണ​മ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ത്തി​യ പോ​രാ​ട്ട​വും വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന മി​ക​വും ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ഗ്രീ​ൻ കാ​മ്പ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് കോ​ള​ജി​നെ അ​ർ​ഹ​രാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ലാ​ല​യ​ത്തി​ലെ ഹ​രി​ത പെ​രു​മാ​റ്റ​ച​ട്ടം, മാ​ലി​ന്യ സം​സ്ക​ര​ണം, ജ​ല​സം​ര​ക്ഷ​ണം, ഊ​ർ​ജ്ജ സം​ര​ക്ഷ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ കോ​ള​ജ് ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ തേ​ടി എ​ത്തി​യ​ത്. കാ​മ്പ​സി​ൽ എ​ല്ലാ പ​രി​പാ​ടി​ക​ളും ഹ​രി​ത ച​ട്ടം പാ​ലി​ച്ചാ​ണ്​ ന​ട​ത്ത​പ്പെ​ടു​ന്ന​ത്.…

    read more