വൈപ്പിൻ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം നീർപാറ തടത്തിൽ വീട്ടിൽ പ്രദീഷിനെയാണ് (37) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. ഞാറക്കൽ സ്വദേശിയായ പരാതിക്കാരന് കരിമുകൾ ബി.പി.സി.എൽ ലിൽ ബോട്ടിലിങ് പ്ലാന്റിൽ ജോലി ശരിയാക്കികൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 381,800 രൂപ വാങ്ങിയതിന് ശേഷം ജോലി നൽകാതെ കബളിപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ അമ്പലമേട് പോലീസ് സ്റ്റേഷനിൽ സമാനമായ കേസ് നിലവിലുണ്ട്.
ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ അഖിൽ വിജയകുമാർ, എ.എസ്.ഐ പി.ടി. സ്വപ്ന, സി.പി.ഒമാരായ കെ.എം. പ്രജിത്ത്. കെ.എസ്. ശ്രീകാന്ത് എന്നിവരാണ് ഉണ്ടായിരുന്നത്.