പെരുമ്പാവൂര്‍: രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ കന്നുകാലികളെയും ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയില്‍ കൊണ്ടുവരുന്ന പദ്ധതി പൂര്‍ത്തിയാക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി.
രായമംഗലം പഞ്ചായത്തിലെ വളയന്‍ചിറങ്ങര മൃഗാശുപത്രിയുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇവിടെ വെറ്റിനറി പോളിക്ലിനിക്ക് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.
40 ലക്ഷം വിനിയോഗിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച മൃഗാശുപത്രി കോംപ്ലക്സില്‍ ഡോക്ടേഴ്സ് റൂം, ലബോറട്ടറി, ഓപ്പറേഷന് തിയേറ്റര്‍, ഇഞ്ചക്ഷന് റൂം, ടോയ്ലറ്റ് സൗകര്യം എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കുറുപ്പുംപടിയില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രി മൊബൈല്‍ ഫാം എയ്ഡ് യൂനിറ്റ് ആംബുലന്‍സിന്റെ ഫ്ളാഗ് ഓഫ് ജില്ലപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് നിര്‍വഹിച്ചു.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാര്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഷൈമി വര്‍ഗീസ്, ശാരദ മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക മുരളീധരന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയ്, വാര്‍ഡ് മെംബര്‍ ജോയ് പൂണേലി, അഡ്വ. രമേശ്ചന്ദ്, പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷരായ ബിജു കുര്യാക്കോസ്, സ്മിത അനില്‍കുമര്‍, ബ്ലോക്ക് മെംബര്‍ ബീന ഗോപിനാഥ്, പഞ്ചായത്ത് മെംബര്‍മാരായ കുര്യന് പോള്‍, എം.കെ. ഫെബിന്, കെ.എന്‍. ഉഷാദേവി, മാത്യുജോസ് തരകന്, എ.ആര്. അഞ്ജലി, പി.വി. ചെറിയാന്, മിനി ജോയ്, മിനി നാരായണന്‍കുട്ടി, ടിന്‍സി ബാബു, ബിജി പ്രകാശ്, ലിജു അനസ്, മൃഗസംരക്ഷണ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ കെ. സിന്ദു, ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജി. സജികുമാര്‍, പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.കെ. സുമിത, ഡോ. ഡി.കെ. വിനുജി തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. അജയകുമാര്‍ സ്വാഗതവും ഡോ. രഞ്ജു ആന്റണി നന്ദിയും പറഞ്ഞു.