Ernakulam News
‘മസ്ജിദുകളിൽ എത്തുന്നത് വഴിയാത്രക്കാരനായി, മോഷണം നേർച്ചക്കുറ്റികളിൽ നിന്ന്’; രണ്ടു തവണ പണം കവർന്നിട്ടുള്ള പ്രതി പിടിയിൽ
പിടിയിലായ മുഹമ്മദ് ജലാലുദ്ദീൻ ചെങ്ങമനാട്: മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്നയാൾ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി വടക്കേക്കര കുന്നത്ത് വീട്ടിൽ മുഹമ്മദ് ജലാലുദ്ദീനാണ് (39) പിടിയിലായത്. പട്ടാപ്പകൽ പറമ്പയം ജുമാ മസ്ജിദിനകത്ത് കയറി നേർച്ചക്കുറ്റികളിൽ നിന്ന് പണം മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മോഷണത്തിനുപയോഗിച്ച സ്കൂട്ടറും പിടികൂടി. ചൊവ്വാഴ്ച രാവിലെ 9.45ഓടെയാണ് സംഭവം. വഴിയാത്രക്കാരനെ പോലെ മസ്ജിദിലെത്തുകയായിരുന്നു. രണ്ട് നേർച്ചക്കുറ്റികളിൽ നിന്നാണ് പണം മോഷ്ടിച്ചത്. ജീവനക്കാരനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും…
തലവെച്ചുകൊടുക്കല്ലേ, ‘തപാലിലും വരും’ തൊഴിൽ തട്ടിപ്പ്
കൊച്ചി: ‘തപാൽ വകുപ്പിൽ സ്ഥിര നിയമനം ശരിയാക്കിത്തരാം, ആവശ്യപ്പെടുന്ന പൈസ തന്നാൽ മതി’ എന്ന് ആദ്യം വാഗ്ദാനം നൽകും, ഈ ഉറപ്പിൽ വീണുപോകുന്നവരെ കുടുക്കാനുള്ള തുടർവഴികൾ വേറെ.. അഭിമുഖവും നിയമന ഉത്തരവുംവരെ ഒറിജിനലിനെ വെല്ലുംവിധത്തിൽ നടത്തും. ഇതുമായി ബന്ധപ്പെട്ട തപാൽ വകുപ്പ് ഓഫിസിൽ ജോലിയിൽ പ്രവേശിക്കാനെത്തുമ്പോഴാണ് പാവങ്ങൾ ചതി തിരിച്ചറിയുന്നത്. ഇതിനിടെ കിട്ടാനുള്ള പൈസയും വാങ്ങി, തട്ടിപ്പുകാർ സ്ഥലം വിട്ടിട്ടുണ്ടാകും. പറഞ്ഞുവരുന്നത് മറ്റു പല വകുപ്പുകളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും പോലെ തപാൽ വകുപ്പിലും നടക്കുന്ന തൊഴിൽ തട്ടിപ്പുകളെ…
ശാരീരിക പരിമിതി മറന്ന് വേമ്പനാട്ട് കായൽ നീന്തിക്കടന്ന് രതീഷ്
അരക്ക് താഴേക്ക് തളർന്ന രതീഷ് വേമ്പനാട്ട് കായൽ മുറിച്ച് നീന്തിക്കടക്കുന്നു. പരിശീലകൻ സജി വാളശ്ശേരി സമീപം ആലുവ: ശാരീരിക പരിമിതിയുള്ള യുവാവ് വേമ്പനാട്ട് കായൽ നീന്തിക്കടന്നു. പെരിയാറിൽ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്ന സജി വാളശ്ശേരിയുടെ ശിക്ഷണത്തിൽ നീന്തൽ പഠിച്ച ആലുവ കോട്ടപ്പുറം സ്വദേശി മേത്തശ്ശേരി വീട്ടിൽ എൻ.പി. രതീഷാണ് ചരിത്രം കുറിച്ചത്. രണ്ടര വയസ്സിൽ പോളിയോ ബാധിച്ച് അരക്കുതാഴെ ശരീരം തളർന്നയാളാണ് രതീഷ.് ആദ്യമായാണ് ശാരീരിക പരിമിതിയുള്ള ഒരാൾ വേമ്പനാട്ടുകായൽ നീന്തിക്കയറുന്നത്. ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലത്തും…
തെരുവു കീഴടക്കുന്ന നായ്ക്കൾ,തീ തിന്ന് നാട്ടുകാർ…
കൊച്ചി: കലൂർ ആസാദ് റോഡ്…സമയം വൈകീട്ട് 4.30. വന്യത പൂണ്ടെത്തിയ തെരുവുനായ് കടിച്ചുകീറിയത് അഞ്ചുപേരെ. കിലോമീറ്ററുകൾക്കിപ്പുറം തമ്മനം ജങ്ഷൻ… അതേ ദിവസം രാത്രി ഒമ്പതുമണി. ഇരുട്ടിന്റെ മറവിൽ പെട്ടെന്നെത്തിയ തെരുവുനായുടെ ആക്രമണം രണ്ടുപേർക്ക് നേരെ. കടിയേറ്റത് ലോട്ടറി വിൽപ്പനക്കാരനും പിന്നെയൊരു യുവാവിനും. പിറ്റേദിവസം രാവിലെ അയ്യപ്പൻകാവ് ഭാഗത്ത് രണ്ടുപേർക്കും കടിയേറ്റു. കൊച്ചി നഗരത്തിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത് പത്തോളം പേർക്കാണ്. കലൂരിൽ ആക്രമണം അഴിച്ചുവിട്ട നായെ കണ്ടെത്താൻ പറ്റിയിട്ടില്ലെന്നതും പരിഭ്രാന്തി ഇരട്ടിയാക്കുന്നു. കൊച്ചിയിൽ മാത്രമല്ല,…
അച്ഛന് കരൾ പകുത്തുനൽകി; അക്ഷര പറന്നു, പരീക്ഷ എഴുതാൻ
കൊച്ചി: അച്ഛന് കരള്‍ പകുത്തുനല്കി, ഒപ്പം അനുഗ്രഹാശിസ്സുകള്‍ വാങ്ങി അക്ഷര പരീക്ഷയെഴുതി. കരള്‍രോഗ ബാധിതനായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയായ അജിതനാണ് മകള്‍ അക്ഷരയുടെ കരള്‍ സ്വീകരിച്ചത്. ഉത്തര്‍പ്രദേശില്‍ ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സ് ആൻഡ് ക്രിമിനോളജിയിലെ അവസാന വര്‍ഷ ഫോറന്‍സിക് സയന്‍സ് ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് അക്ഷര. പരീക്ഷക്കുള്ള തയാറെടുപ്പുകള്‍ക്കിടെയാണ് അച്ഛന് രോഗം സ്ഥിരീകരിച്ചത്. വീടിനു സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെങ്കിലും ഗുരുതരമായതിനെ തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയിൽ എത്തുകയായിരുന്നു. വിശദ…
കുടുംബാരോഗ്യ കേന്ദ്രത്തിലെ ഇന്റര്‍വ്യൂ തടസ്സപ്പെടുത്തിയതായി ആരോപണം
പെരുമ്പാവൂർ: വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള ജോലി ഒഴിവില്‍ നടന്ന ഇന്റര്‍വ്യൂ എല്‍.ഡി.എഫ് നേതാക്കള്‍ തടസ്സപ്പെടുത്തിയതായി യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങള്‍ ആരോപിച്ചു. ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ കരാർ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവന്നിരുന്ന ഫാര്‍മസിസ്റ്റ്, പാലിയേറ്റിവ് കെയര്‍ ഡ്രൈവര്‍, ഗ്രേഡ് -2 ക്ലീനിങ് സ്റ്റാഫ് എന്നിവരുടെ സേവന കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഈ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്താൻ ഏപ്രില്‍ 23ന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. മേയ് രണ്ടിന് വാക്-ഇൻ ഇന്റര്‍വ്യൂ നടത്താനാണ് നിശ്ചയിച്ചത്. വെള്ളിയാഴ്ച ഇന്റര്‍വ്യൂവില്‍…
ഹൈകോടതി സമ്മേളനങ്ങൾ വിലക്കിയ സ്ഥലത്ത് മന്ത്രിക്ക് സ്വീകരണ സമ്മേളനം
പറവൂർ: നഗരസഭ വക കെ.ആർ. വിജയൻ ഷോപ്പിങ് കോംപ്ലക്സിന്റെ പാർക്കിങ് സ്ഥലത്ത് ധർണകൾ, യോഗങ്ങൾ, സമ്മേളനങ്ങൾ എന്നിവ നിരോധിച്ച് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ച്, മന്ത്രിക്ക് സ്വീകരണ സമ്മേളനം ഒരുക്കിയത് വിവാദമായി. പറവൂരിൽ സർക്കാർ കോളജ് അനുവദിച്ചതിന്റെ പേരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനാണ് എൽ.ഡി.എഫ് സ്വീകരണം നൽകിയത്. ഇതിനായി ഷോപ്പിങ് കോംപ്ലക്സിലാണ് സ്റ്റേജ് അടക്കം സജ്ജീകരിച്ചിരുന്നത്. ഇതിനെതിരെ കോൺഗ്രസും വ്യാപാരികളും നഗരസഭയും രംഗത്തുവന്നതോടെ രംഗം വഷളായി. സ്റ്റേജ് കെട്ടിയ സ്ഥലത്ത് തന്നെ പരിപാടി നടത്തുമെന്ന…
ആരോഗ്യത്തിന് ഭീഷണി; മാലിന്യ ശേഖരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തം
വല്ലം ചൂണ്ടി പുത്തന്‍ പാലത്തിന് സമീപത്തെ മാലിന്യ ശേഖരണ കേന്ദ്രം പെരുമ്പാവൂര്‍: പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഭീഷണിയായ മാലിന്യ ശേഖരണ കേന്ദ്രം അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുന്നു. ഒക്കല്‍ പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ വല്ലം ചൂണ്ടി പുത്തന്‍പാലത്തിന് സമീപത്താണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലെ സ്ഥാപനങ്ങളില്‍ നിന്നുളള മാലിന്യം ശേഖരിച്ച് വേര്‍തിരിക്കുന്ന കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നത്. ആശുപത്രി മാലിന്യം, ഭക്ഷണാവിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യം എന്നിവ ഇവിടെ എത്തിച്ച് വേര്‍തിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. നെല്പാടങ്ങളും കൃഷിയിടങ്ങളും വലിയ തോതില്‍ നികത്തിയാണ് കൂറ്റന്‍…
എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ
ആഷിഫ്, മുഹമ്മദ്, അശോക് കുമാർ കളമശ്ശേരി: വിൽപനക്കും ഉപയോഗത്തിനുമായി കരുതിയ 4.78 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങമ്പുഴനഗർ പോട്ടച്ചാൽ നഗർ റോഡ് കോഴിക്കാട്ടിൽ കെ.എ. ആഷിഫ് (34), പെരുമ്പാവൂർ പോഞ്ഞാശ്ശേരി കടവിൽവീട് മുഹമ്മദ് (31), പാലക്കാട് കരിയംകോട് ആനിക്കോട് അരുമ്പിൽവീട്ടിൽ എ.കെ. അശോക് കുമാർ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര നോർത്ത് ചങ്ങമ്പുഴ നഗർ റോഡരുകിൽ 28ന് വിൽപനക്കും ഉപയോഗത്തിനായി കരുതിയ എം.ഡി.എം.എയുമായി ഡാൻസാഫ് സംഘം ആഷിഫിനെ പിടികൂടി.…
ബിൽഡിങ് പെർമിറ്റിന് കൈക്കൂലിയായി 15,000 രൂപ, കൊച്ചി കോര്പറേഷൻ ഉദ്യോഗസ്ഥ പിടിയിൽ; ‘പണം വാങ്ങാനെത്തിയത് സ്വന്തം വാഹനത്തിൽ’
കൈക്കൂലിക്കേസിൽ പിടിയിലായ സ്വപ്ന കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥയെ വിജിലൻസ് സംഘം പിടികൂടി. കോർപറേഷൻ വൈറ്റില സോണൽ ഓഫിസിലെ ബിൽഡിങ് ഇൻസ്പെക്ടർ തൃശൂർ സ്വദേശി സ്വപ്നയാണ് പിടിയിലായത്. ഓവർസിയർ ഗ്രേഡ്-1 ഉദ്യോഗസ്ഥയാണിവർ. ബിൽഡിങ് ഡ്രോയിങ് പെർമിറ്റിന് അനുമതി നൽകാൻ 15,000 രൂപയാണ് ആവശ്യപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് വൈറ്റില പൊന്നുരുന്നിയിൽവെച്ച് കെട്ടിട നിർമാണ പെർമിറ്റിനായി 15,000 രൂപ വാങ്ങുമ്പോഴായിരുന്നു വിജിലൻസ് സംഘം ഇവരെ പിടികൂടിയത്. കോർപറേഷനിലെ പല സോണൽ ഓഫിസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടർന്ന് വിജിലൻസ്…
