Ernakulam News
നിയന്ത്രണ സംവിധാനങ്ങൾ ഇല്ല; തെരുവ് നായ്ക്കൾ പെരുകുന്നു
പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന് റോഡിന് സമീപം തമ്പടിച്ച നായ്ക്കള്‍ പെരുമ്പാവൂര്‍: നഗരസഭ പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലും തെരുവു നായ്ക്കള്‍ പെരുകുന്നു. നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് കാരണം. നഗരസഭക്ക് കീഴിലെ പല സ്ഥലങ്ങളിലും നായ് ശല്യം രൂക്ഷമാണ്. നഗരത്തിലെ പ്രധാന റോഡുകളില്‍ രാവിലെയും രാത്രിയും നായ്കൂട്ടങ്ങളാണ്. കടവരാന്തകളിലും ഒഴിഞ്ഞ പറമ്പുകളിലും ഇവയുടെ കൂട്ടങ്ങളുണ്ട്. പുലര്‍ച്ചെ മുതല്‍ പൊലീസ് സ്റ്റേഷന് റോഡിന് മുന്‍വശം തമ്പടിക്കുന്ന നായ്കൂട്ടം ആളുകളും വാഹനങ്ങളും സജീവമാകുന്നതോടെയാണ് മാറിപ്പോകുന്നത്. മിക്കപ്പോഴും പകല്‍ സമയങ്ങളില്‍ സ്റ്റേഷന് പരിസരം, കോടതി…
ചമ്പക്കര കനാൽ റോഡിന്റെ ഒരുഭാഗം കനാലിലേക്ക് ഇടിഞ്ഞു വീണു
കനാലിലേക്ക് ഇടിഞ്ഞുവീണ ചമ്പക്കര കനാൽ റോഡിന്റെ ഒരുഭാഗം മരട്: ചമ്പക്കര കനാൽ റോഡിന്റെ ഭാഗം കനാലിലേക്ക് ഇടിഞ്ഞുവീണു. വ്യാഴാഴ്ച പുലർച്ചെയാണ് കനാലിന്റെ തെക്ക് വശത്തെ പാർശ്വഭിത്തി തകർന്ന് കുറച്ചു ഭാഗം കനാലിലേക്ക് വീണത്. ഏഴുമണിയോടെ കൂടുതൽ ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന കാർ കനാലിലേക്ക് വീഴാതെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നീക്കി. ഇതേതുടർന്ന് ചമ്പക്കര കനാൽ റോഡ് നഗരസഭ താൽക്കാലികമായി അടച്ചു. ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. വർഷങ്ങൾ പഴക്കമുള്ള കനാലിന്റെ പാർശ്വഭിത്തി ബലപ്പെടുത്താതിരുന്നതാണ്…
ജെട്ടിയിലെ ശൗചാലയം അടച്ചു; യാത്രികർ ദുരിതത്തിൽ
വൈപ്പിൻ ബോട്ട് ജെട്ടിയിൽ അടച്ചിട്ടിരിക്കുന്ന ശൗചാലയം വൈപ്പിൻ: ജനത്തിരക്കേറിയ വൈപ്പിൻ ബോട്ട് ജെട്ടിയിൽ ശുചിമുറി അടച്ചിട്ടത് യാത്രക്കാർക്ക് ദുരിതമായി. പ്രദേശത്ത് എത്രയും പെട്ടന്ന് ഇ ടോയ്ലറ്റ് സ്ഥാപിക്കണമെന്നാണ് ആവശ്യം. അവധിക്കാലം ആരംഭിച്ചതോടെ നിരവധി യാത്രികരാണ് വാട്ടർ മെട്രോയിലും ജങ്കാറിലും യാത്ര ചെയ്യുന്നത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് ശുചിമുറിയിൽ കയറാനാകാതെ ബുദ്ധിമുട്ടുന്നത്. പലരും മെട്രോയിൽ യാത്ര ചെയ്യാതെ ടിക്കറ്റ് എടുത്ത് വാട്ടർ മെട്രോയുടെ ശുചിമുറി ഉപയോഗിക്കുകയാണ്. ഇവരുടെ ഭാഗത്തു നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. നിലവിൽ ശോചനീയാവസ്ഥയിലുള്ള ശുചിമുറി പുനർനിർമിക്കണമെന്നും…
ഒന്നും സംഭവിക്കാത്തതുപോലെ ജോലിക്ക് കയറി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ; നാട്ടുകാരുടെ ഇടപെടലിൽ അപകടം കൊലപാതകമായി
പ്രതികളിലൊരാളായ സി.ഐ.എസ്.എഫ് എസ്.ഐ വിനയകുമാർ ദാസ്, കസ്റ്റഡിയിലായ മോഹൻകുമാർ നെടുമ്പാശ്ശേരി: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനു പിന്നാലെ യുവാവിനെ കാറിടിപ്പിച്ച് കൊന്നത് സാധാരണ അപകട മരണമായി മാറുമായിരുന്നു. എന്നാൽ നാട്ടുകാരുടെ ഇടപെടലാണ് നിർണായകമായത്. നാട്ടുകാരുടെ സമയോചിത ഇടപെടലും സി.സി ടി.വിയിലെ നിർണായക ദൃശ്യങ്ങളുമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. നെടുമ്പാശ്ശേരി നായത്തോടിൽ ഐവിൻ ജിജോ എന്ന യുവാവിനാണ് ജീവൻ നഷ്ടപ്പെട്ടത്. സംഭവം അപകട മരണമായി മാറുമെന്നാണ് കേസിലെ പ്രതികളായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരായ വിനയകുമാർ ദാസും മോഹൻകുമാറും കരുതിയത്. സംഭവസ്ഥലത്ത്…
റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്ന് കഞ്ചാവ് പിടികൂടി
ആലുവ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ കഞ്ചാവ് ആലുവ: റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്ന് ആറ് കിലോ കഞ്ചാവ് പിടികൂടി. എക്സസൈസ് ഇൻസ്പെക്ടർ ജോമോൻ ജോർജും ആലുവ റെയിൽവേ പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ ഡിബ്രുഗഡ്-കന്യാകുമാരി എക്സ്പ്രസ് പോയതിനുശേഷം ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ കണ്ട ബാഗിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. യാത്രക്കാർ ആരെങ്കിലും എക്സൈസ് സാന്നിധ്യം മനസ്സിലാക്കി കഞ്ചാവ് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്ന് സംശയിക്കുന്നു. ഓപറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി ആലുവ…
കാലവർഷമെത്തുന്നു; കടൽക്ഷോഭ ഭീതിയിൽ തീരദേശ ജനത
കടൽക്ഷോഭത്തിൽ ചിതറിത്തെറിച്ച ജിയോബാഗുകൾ വൈപ്പിൻ: കാലവർഷം എത്തിനിൽക്കെ കടുത്ത ഭീതിയിൽ തീരദേശ ജനത. മുൻ വർഷങ്ങളിൽ രൂക്ഷമായ കടൽക്ഷോഭം നേരിട്ട നായരമ്പലം വെളിയത്താംപറമ്പ്, എടവനക്കാട് പഴങ്ങാട്, അണിയിൽ എന്നിവിടങ്ങളിലെ ജനങ്ങളാണ് കാലവർഷം അടുക്കുന്നതോടെ ഭീതിയിൽ കഴിയുന്നത്. കടൽഭിത്തി പൂർണമായും തകർന്നുകിടക്കുന്ന നായരമ്പലത്ത് കടൽക്ഷോഭം രൂക്ഷമാകുമ്പോൾ സ്ഥാപിക്കാറുള്ള ജിയോബാഗ് താൽക്കാലിക ആശ്വാസം എന്നതിനപ്പുറം ഒരു സുരക്ഷയും ഉറപ്പാക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ വർഷം കടല്‍ക്ഷോഭത്തില്‍ തീരത്തോട് ചേർന്നും ദൂരെയുമായി നിരവധി വീടുകളിലാണ് വെള്ളം ഇരച്ചുകയറിയത്. വെള്ളം കെട്ടിനിന്ന് അടിഞ്ഞ…
മഴക്കാലം; രണ്ടാംഘട്ട നിര്‍മാണ പാതയില്‍ സുരക്ഷാ മുന്‍കരുതലുമായി കെ.എം.ആർ.എൽ
കൊച്ചി: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് കെ.എം.ആർ.എൽ സുരക്ഷ നടപടികൾ ശക്തമാക്കി. പാലാരിവട്ടം മുതൽ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നിര്‍മാണം നടക്കുന്ന വിവിധയിടങ്ങളിൽ സുഗമ ഗതാഗതവും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കിയാണ് തടസ്സമില്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി സ്വീകരിച്ചത്. നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ശക്തമായ സുരക്ഷ നടപടി കൈക്കൊള്ളാൻ കരാറുകാര്‍ക്ക് കെ.എം.ആർ.എൽ നിര്‍ദേശം നല്കി. നിര്‍മാണ സാമഗ്രികളും താല്‍ക്കാലിക ഷെഡുകളും കാറ്റിലും മഴയിലും ഇളകിയും ഒലിച്ചും യാത്രക്കാര്‍ക്കും ജോലിക്കാര്‍ക്കും അപകടം…
തൃക്കാക്കര നഗരസഭ; മരണപ്പെട്ടവർക്കും പെന്ഷന് കിട്ടിയതായി ഓഡിറ്റ് വിഭാഗം കണ്ടെത്തൽ
കാക്കനാട്: തൃക്കാക്കര നഗരസഭയിൽ മരണപ്പെട്ടവർക്കും സാമൂഹിക സുരക്ഷ പെന്ഷന് കിട്ടിയതായി ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. പരേതരായവരുടെ അക്കൗണ്ടിലേക്കാണ് പെൻഷൻ തുക എത്തിയിരിക്കുന്നത്. ഇത്തരത്തിൽ പരേതർക്ക് പെൻഷൻ ലഭിക്കുന്നുണ്ടോയെന്ന് നഗരസഭ സെക്രട്ടറിയും സെക്ഷൻ ക്ലർക്കും പരിശോധന നടത്തണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. അനർഹമായി പെൻഷൻ കൈപ്പറ്റിയവരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം തുക തിരിച്ച് പിടിക്കണമെന്ന് ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭയിൽ നിലവിൽ സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്നവരിൽ സർക്കാർ ഉദ്യോഗം നേടിയവർ ഉൾപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തിയ രേഖകൾ ഓഡിറ്റ് വിഭാഗത്തിന്…
കരയിൽ കയറ്റിവെച്ചിരുന്ന വള്ളവും വലയും കത്തിനശിച്ചു
ഫോർട്ട്കൊച്ചി: ബീച്ച് റോഡ് കടപ്പുറത്ത് കരയിൽ കയറ്റി വെച്ചിരുന്ന വള്ളവും വലയും പൂർണമായും കത്തി നശിച്ചു. ബീച്ച് റോഡ് ആർ.കെ കോളനിയിൽ പടിഞ്ഞാറേ വീട്ടിൽ ഡെയ്സന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളവും വലയുമാണ് കത്തി നശിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം പുറത്തറിഞ്ഞത്. കടൽ പ്രക്ഷുബ്ധമായതിനാൽ കഴിഞ്ഞ ഒരാഴ്ചയായി കടലിൽ പോകാൻ കഴിയാത്തതിനെ തുടർന്ന് വള്ളം കരയിൽ കയറ്റി വെച്ചിരിക്കുകയായിരുന്നു. ആറോളം പേർ തൊഴിലെടുക്കുന്ന വള്ളവും വലയുമാണ് കത്തി നശിച്ചത്. ആരെങ്കിലും പെട്രോൾ ഒഴിച്ച് കത്തിച്ചതാകാം എന്നാണ് ഉടമ ഡെയ്സൺ…
കൊച്ചി മെട്രോയിൽ ‘വൈബേറും’
കൊച്ചി: നഗര വികസനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കളമൊരുക്കുന്ന പരിഷ്കരിച്ച കനാല്‍ നവീകരണ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതോടെ കൊച്ചി നേരിടുന്ന നിരവധി പ്രശ്നങ്ങളുടെ പരിഹാരത്തിനൊപ്പം നഗര ഗതാഗതത്തില്‍ മറ്റൊരു പുതിയ മാതൃകക്കും ടൂറിസം വികസനത്തിനും തുടക്കം കുറിക്കുകയാണ് കൊച്ചി മെട്രോ. 3716.10 കോടി രൂപയുടെ ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം പദ്ധതിക്കാണ് സംസ്ഥാന ഗവണ്മെന്റ് ഭരണാനുമതി നല്‍കിയിരിക്കുന്നത്. ഇതിൽ അതിയായ സന്തോഷമുണ്ടെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റ പ്രതികരിച്ചു.…
