Ernakulam News
എറണാകുളത്ത് പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി
അങ്കിത കൊയറി മരട്: എറണാകുളം പൂണിത്തുറ തൈക്കൂടം ചർച്ച് റോഡിൽ താമസിക്കുന്ന അസം സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി. തൈക്കൂടം ചർച്ച് റോഡിൽ ചക്കനാട്ട് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അസമീസ് കുടുംബത്തിലെ അങ്കിത കൊയറി 15)യെയാണ് കാണാതായത്. 20ന് രാത്രി 7ന് വീട്ടിൽനിന്ന് പുറത്തിറങ്ങിയതാണ്. അസം സിബ്സാഗർ ജില്ലയിലെ നസീറ മെസിങ്ക സ്വദേശിയാണ്. കണ്ടു കിട്ടുന്നവർ താഴെ പറയുന്ന നമ്പറിൽ അറിയിക്കണമെന്ന് മരട് പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 9497947183, 9497980421, 0484 2705659.
അമ്മ കൊലപ്പെടുത്തിയ കുട്ടി ബന്ധുവിൽനിന്ന് നേരിട്ടത് കൊടിയ പീഡനം
കോലഞ്ചേരി: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കുട്ടി അടുത്ത ബന്ധുവിൽനിന്ന് നേരിട്ടത് കൊടിയ പീഡനമെന്ന് പൊലീസ്. കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവായ പ്രതി അടുപ്പം മുതലെടുത്ത് നിരന്തരം ചൂഷണം ചെയ്തതായി സമ്മതിച്ചു. കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടത്തിലാണ് പീഡനവിവരം പുറത്തുവന്നത്. കൊലപാതക കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുമ്പാണ് പെൺകുഞ്ഞിന്റെ പോസ്റ്റ്മോർട്ടം വിവരങ്ങൾ പൊലീസിന് ലഭിച്ചത്. മൃതദേഹത്തിലെ ആദ്യഘട്ട പരിശോധനയിൽതന്നെ പീഡനത്തിന് ഇരയായതായി ഫോറൻസിക് സർജൻ കണ്ടെത്തിയിരുന്നു. ഒന്നോ രണ്ടോ വട്ടമല്ല, നിരന്തരം കുഞ്ഞിനെ ചൂഷണം ചെയ്തെന്നാണ് മനസ്സിലാകുന്നതെന്ന്…
കഞ്ചാവും കഞ്ചാവ് ചെടികളുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ
യാഹിയ അഹമ്മദ്, സ്വരാജ് ബോറ, സിറാജുൽ ഹഖ് ആലുവ: കഞ്ചാവും നട്ടുവളർത്തിയ കഞ്ചാവ് ചെടികളുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ. അസം ഹോജായ് സ്വദേശി യാഹിയ അഹമ്മദ് (21), എക്കോറാണി സ്വദേശി സ്വരാജ് ബോറ (19), നൗഗാവ് സ്വദേശി സിറാജുൽ ഹഖ് (28) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് ഏഴുകിലോയോളം കഞ്ചാവ് കണ്ടെടുത്തു. നട്ടുവളർത്തിയ നാല് കഞ്ചാവ് ചെടികളും പിടികൂടി. ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച…
കല്യാണിയുടെ ഓർമകളിൽ അനാഥമായി അംഗൻവാടി
കൊച്ചി: തിരുവാണിയൂർ പഞ്ചായത്തിലെ 68 ാം നമ്പർ മറ്റക്കുഴി വെൺമണി അംഗൻവാടിയിൽ ഒരു കുഞ്ഞുതൂവാല അനാഥമായി കിടപ്പുണ്ട്. മാതൃക്രൂരതയാൽ കൊലചെയ്യപ്പെട്ട കല്യാണിയുടേതായിരുന്നു അത്. തിങ്കളാഴ്ച ഉച്ചക്ക് മറ്റ് കുരുന്നുകളോടൊപ്പം അംഗൻവാടിയിലെ ഇഷ്ടകുതിരപ്പുറത്തേറിയാണ് അവൾ കളിച്ചത്. ആ സമയത്തെപ്പോഴോ മറന്നുവച്ചതാണ് ആ കുഞ്ഞുതൂവാല. ഇതിനിടെയിലാണ് ആ കുരുന്നിനെ മരണത്തിലേക്ക് മാടിവിളിക്കാനായി അമ്മ സന്ധ്യയെത്തിയത്. ഒന്നുമറിയാതെ അവൾ അമ്മക്കൊപ്പം പോയി. അമ്മയുടെ കൈകളാൽ ചാലക്കുടി പുഴയുടെ ആഴങ്ങളിൽ ആ പിഞ്ചു ജീവൻ പൊലിയുകയും ചെയ്തു. ഒരു വർഷത്തിലേറെയായി അംഗൻവാടിയിലെ താരമാണ്…
1962ൽ വിളിക്കൂ.. സഞ്ചരിക്കുന്ന മൃഗാശുപത്രി വീട്ടുപടിക്കലെത്തും
ഇടപ്പിള്ളി ബ്ലോക്കിന്റെ ‘മൊബൈൽ വെറ്ററിനറി യൂനിറ്റ് ടി.ജെ വിനോദ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു കൊച്ചി: ക്ഷീര കർഷകർ ഉൾപ്പെടെയുള്ളവർക്കായി രാത്രികാലത്ത് അടിയന്തര ചികിത്സ ഉറപ്പുവരുത്താൻ 1962 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചാൽ മൊബൈൽ വെറ്ററിനറി യൂനിറ്റുകൾ വീട്ടുപടിക്കലെത്തും. എറണാകുളത്ത് നടപ്പാക്കുന്ന നാല് യൂനിറ്റുകളിൽ ഒന്ന് ലഭിച്ച ഇടപ്പിള്ളി ബ്ലോക്കിന്റെ ‘മൊബൈൽ വെറ്ററിനറി യൂനിറ്റ് ടി.ജെ വിനോദ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ഇടപ്പിള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിൽ അധ്യക്ഷത വഹിച്ചു. ചേരാനല്ലൂർ…
ഗതാഗതക്രമീകരണങ്ങള് ഇല്ലാത്തത് വാഹനയാത്രികരെയും പൊതുജനങ്ങളെയും വലക്കുന്നു
തിങ്കളാഴ്ച രാവിലെ പെരുമ്പാവൂര്‍ സിഗ്നല്‍ ജങ്ഷന് സമീപത്തെ ഗതാഗക്കുരുക്ക് പെരുമ്പാവൂര്‍: ടൗണിൽ ഗതാഗതക്രമീകരണങ്ങള് ഇല്ലാത്തത് വാഹന യാത്രികരെയും പൊതുജനങ്ങളെയും ബാധിക്കുന്നതായി ആക്ഷേപം. സിഗ്നല്‍ സംവിധാനം കാര്യക്ഷമമല്ലാത്തതും വെളിച്ചക്കുറവും റോഡിന്റെ ശോച്യാവസ്ഥയും നിയന്ത്രണത്തിന് ആവശ്യത്തിന് പൊലീസ് ഇല്ലാത്തതും തിരിച്ചടിയായി മാറുകയാണ്. ഗതാഗതക്കുരുക്ക് സംബന്ധിച്ച് ആദ്യകാലം മുതലുള്ള പരാതികള്‍ അധികാരികള്‍ കേട്ടില്ലെന്ന് നടിക്കുകയാണെന്ന് വ്യാപാരികള്‍ ഉൾപ്പെടെ ആരോപിക്കുന്നു. രാത്രി 10നുശേഷം കാലടി കവലയിലെ സിഗ്നല്‍ നേരാംവണ്ണം പ്രവര്‍ത്തിക്കുന്നില്ല. തിരക്കൊഴിയുമ്പോള്‍ സമയമില്ലാതെ മിന്നിത്തെളിയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ അഞ്ചുമുതല്‍ എം.സി റോഡിലും…
അറിവും അത്ഭുതവുമൊരുക്കി ‘എന്റെ കേരളം’ പ്രദർശനം
എന്റെ കേരളം പ്രദർശന മേളയിലെ കേരള പൊലീസിന്റെ സ്റ്റാൾ കൊച്ചി: വൈവിധ്യങ്ങളായ അറിവും അത്ഭുതങ്ങളുമൊരുക്കി ശ്രദ്ധേയമാകുകയാണ് മറൈൻഡ്രൈവിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശനം. സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രദർശനത്തിൽ, വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ ഏറെ ആകർഷകമാണ്. 23 വരെയാണ് പ്രദർശനം. അടുത്തറിയാം, അഗ്നിരക്ഷാസേനയെ സാഹസികതയുടെ നേർക്കാഴ്ചയാകുകയാണ് മേളയിലെ അഗ്നിരക്ഷാസേനയുടെ സ്റ്റാൾ. ജില്ല ഫയർ ആൻഡ് റെസ്ക്യൂ വകുപ്പാണ് നടത്തിപ്പുകാർ. ബർമ ബ്രിഡ്ജ് അടക്കമുളള നിരവധി അത്ഭുതങ്ങളാണിവിടെ. പ്രധാന വേദിയോട് ചേർന്ന് കയർ കൊണ്ടുള്ള പാലം…
വീടിന് തീയിട്ട് ഗൃഹനാഥൻ, അയൽക്കാരെത്തി തീ അണക്കവെ മരത്തിൽ തൂങ്ങി മരിച്ചു; മകന് പൊള്ളലേറ്റു
സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു തൃപ്പൂണിത്തുറ: വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു. വീടിനകത്തുണ്ടായിരുന്ന മകന് ചെറിയ പൊള്ളലേറ്റു. എരൂർ വെസ്റ്റ് പെരിക്കാട് ചക്കാലപ്പറമ്പിൽ പ്രകാശൻ (59) ആണ് മരിച്ചത്. ചെറിയ പൊള്ളലേറ്റ മകൻ കരുൺ (16) ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച്ച പുലർച്ചെ 5 ഓടെയാണ് താമസിച്ചിരുന്ന വാടക വീടിന് ഇയാൾ തീവച്ചത്. വീടിനകത്തുണ്ടായിരുന്ന കട്ടിലിനും കിടക്കയ്ക്കും മറ്റും തീപിടിച്ച ഉടനെ അയൽക്കാരെത്തി തീകെടുത്തുകയായിരുന്നു. ഈ സമയം പ്രകാശൻ പുറത്ത് മരത്തിൽ തൂങ്ങുകയായിരുന്നു. തീപിടിച്ച വീടിനോട് തൊട്ടുചേർന്ന്…
ലഹരി ഉപയോഗിച്ച് ഡ്രൈവിങ്
കൊച്ചി: ജില്ലയിലെ നിരത്തുകളിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. അശ്രദ്ധ മുതൽ വാഹനങ്ങളുടെയോ റോഡുകളുടെയോ അപകടാവസ്ഥ വരെ കാരണങ്ങളാവുമ്പോൾ ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ്ങിലൂടെ അപകടങ്ങളുണ്ടാകുന്ന സംഭവങ്ങളും വ്യാപകമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2021 മുതൽ ഇക്കഴിഞ്ഞ മാർച്ച് 14 വരെയുള്ള കണക്കുകൾ പ്രകാരം 94 അപകടങ്ങൾ ഇത്തരത്തിൽ ജില്ലയിലുണ്ടായിട്ടുണ്ട്. ഇതിലൂടെ 14 പേർക്കാണ് ജീവൻ നഷ്ടമായത്. മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ച ശേഷം വാഹനം ഓടിച്ചത് മൂലമാണ് ഇത്തരം അപകടങ്ങളുണ്ടായത്. ലഹരി ഉപയോഗിച്ച് വാഹനമോടിച്ച 68,542 പേർ നിയമനടപടികൾ നേരിടുകയും…
‘എന്റെ കേരളം’ പ്രദർശന വിപണന മേളക്ക് ഇന്ന് തുടക്കം; പ്രദർശനം കൊച്ചി മറൈൻ ഡ്രൈവിലെ വിശാല പവിലിയനിൽ
പ്രദർശന മേളയിൽ ബർമ്മ ബ്രിഡ്ജ് നിർമിക്കുന്ന അഗ്നിരക്ഷാസേന അംഗങ്ങൾ കൊച്ചി: രണ്ടാം പിണറായി വിജയന് സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം-മെഗാ പ്രദര്‍ശന വിപണന മേളക്ക് ശനിയാഴ്ച കൊച്ചി മറൈൻ ഡ്രൈവിൽ തുടക്കമാകും. വൈകീട്ട് നാലിന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് കലക്ടർ എൻ.എസ്.കെ ഉമേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനസമ്മേളനത്തിൽ കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ജനപ്രതിനിധികൾ,…
