Ernakulam News
കാറ്റും മഴയും മാട്ടുപുറത്ത് വ്യാപക കൃഷി നാശം; 1500ഓളം മരച്ചീനി നിലംപൊത്തി
കാറ്റിലും മഴയിലും മാഞ്ഞാലി മാട്ടുപുറം സ്വദേശി അയ്യാലിൽ അബ്ദുവിന്റെ മരച്ചീനികൾ നിലംപൊത്തിയ നിലയിൽ കരുമാല്ലൂർ: ശക്തമായ കാറ്റിലും മഴയിലും മാഞ്ഞാലി മാട്ടുപുറത്ത് വ്യാപകമായ കൃഷി നാശം ഉണ്ടായി. അയ്യാലിൽ അബ്ദുവിന്റെ 1500ഓളം മരച്ചീനി കടയോടെ നിലംപൊത്തി. മാട്ടുപുറം ഭാഗത്ത് വ്യാപകമായി വാഴകൃഷി നാശം സംഭവിച്ച സ്ഥലം കഴിഞ്ഞ ദിവസം മന്ത്രി പി. രാജീവ് സന്ദർശിച്ചിരുന്നു. തൊട്ടടുത്ത ദിവസവും മഴ കൂടുതൽ കനത്തതോടെയാണ് വീണ്ടും പ്രദേശത്ത് വ്യാപകമായി കൃഷി നാശം റിപ്പോർട്ട് ചെയ്യുന്നത്. മരച്ചീനി കൃഷിയിൽ ഏകദേശം 75,000…
ലോറിയുടെ പിന്നിലിടിച്ച് കാർ കത്തിനശിച്ചു
ആലുവ: ദേശീയപാതയിൽ ലോറിയുടെ പിന്നിലിടിച്ച് കാർ പൂർണമായി കത്തിനശിച്ചു. ആലുവ ബൈപാസിൽ ശനിയാഴ്ച പുലർച്ച 12.30യോടെയാണ് അപകടമുണ്ടായത്. എറണാകുളത്തുനിന്ന് ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ബി.എം.ഡബ്ല്യു കാറാണ് അപകടത്തിൽപെട്ടത്. കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടത്തിൽ ആർക്കും അപായമില്ല. സിഗ്നൽ കാത്ത് കിടന്ന ലോറിക്ക് പിന്നിലാണ് കാർ ഇടിച്ചത്. കാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വാട്ടർ മെട്രോ ബോട്ട് റോ റോ ജങ്കാറിൽ ഇടിച്ചു
വൈപ്പിൻ: വൈപ്പിൻ ജെട്ടിയിൽ വാട്ടർ മെട്രോബോട്ട് അടുപ്പിക്കവെ സമീപത്തുള്ള റോറോജെട്ടിയില് കെട്ടിയിട്ടിരുന്ന സേതു സാഗർ – 1 എന്ന റോറോ ജങ്കാറിൽ ഇടിച്ചു. ജങ്കാറിന്റെ റാമ്പിനും ബോട്ടിനും ചെറിയ കേടുപാട് സംഭവിച്ചു. യാത്രക്കാർക്ക് അപകടമൊന്നുമില്ല. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് വൈപ്പിന്വഴി ഹൈകോടതി ജെട്ടിയിലേക്കു സര്‍വിസ് നടത്തുന്ന ബോട്ടാണ് അപകടമുണ്ടാക്കിയത്. ബോട്ട് അടുപ്പിക്കുന്നതിനിടെ പിന്‍ഭാഗം റോറോയുടെ റാമ്പിലേക്കു കയറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന വൈപ്പിന്‍ ജെട്ടിയില്‍നിന്നുള്ള മെട്രോബോട്ട് സര്‍വിസ് ഒന്നര മണിക്കൂറോളം മുടങ്ങി. മറ്റൊരു ബോട്ടിന്റെ സഹായത്തോടെ ബോട്ട് ജെട്ടിയോട്…
ഹൃദയാഘാതം: ഖത്തർ പ്രവാസിയായ യുവതി നാട്ടിൽ മരിച്ചു
ദോഹ: ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതയായി. എറണാകളും തോപ്പുംപടി ചുള്ളിക്കൽ കോർപ്പറേഷൻ ലൈബ്രറിക്കു സമീപം കോലോത്തും പറമ്പിൽ പി.എം.മുഹമ്മദ് റഫീക്കിന്റെ മകൾ നൗറിൻ (26) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. ഭർത്താവ്: ജിഹാസ് (ഖത്തർ). മാതാവ്: ജസീല. മകൻ: ഹാദി (ഒരു വയസ്). സഹോദരൻ: അബ്ദുൽ അഹദ്. കബറടക്കം ശനിയാഴ്ച്ച രാത്രി എട്ട് മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളി കബർസ്ഥാനിൽ നടക്കും. നേരത്തെ ഗൾഫ് മാധ്യമം ഖത്തർ യൂണിറ്റിൽ വീഡിയോ പ്രൊഡക്ഷൻ നിർവഹിച്ചിരുന്നു. ഏതാനും…
നിർമാണത്തിലിരിക്കുന്ന വില്ലയിൽ നിന്ന് മോഷണം; മൂന്ന് യുവതികൾ അറസ്റ്റിൽ
അറസ്റ്റിലായ യുവതികൾ കൊച്ചി: തമ്മനം ഭാഗത്ത് നിർമാണത്തിലിരിക്കുന്ന വില്ലയിൽ നിന്ന് ബാത്ത് റൂം ഫിറ്റിങ്ങുകളും വയറിങ് സാധനങ്ങളും ഉൾപ്പടെ മൂന്ന് ലക്ഷത്തിലധികം രൂപ വിലവരുന്ന നിർമാണ സാമഗ്രികൾ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് തമിഴ്നാട് സ്വദേശിനികളെ പാലാരിവട്ടം പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് കരൂർ ജില്ലയിൽ കൺമണി(30), സീത(30, പാണ്ടിസെൽവി (26) എന്നിവരാണ് പിടിയിലായത്. ഈ മാസം 18ന് രാവിലെ 11.45ഓടെയാണ് നാടോടി സ്ത്രീകളായ മൂന്നുപേർ ആക്രി പെറുക്കാനെന്ന വ്യാജേന തമ്മനം ശിവാലയം റോഡിലുള്ള വില്ലയിൽ അതിക്രമിച്ച് കയറി…
ലഹരിയുമായി യുവതി പിടിയിൽ
കാഷ്മീര പി. ജോജി വൈപ്പിൻ: രാസലഹരിയും കഞ്ചാവുമായി യുവതി പിടിയിലായി. തൃശൂർ ചിയ്യാരം വള്ളിക്കുളം റോഡിൽ പാറേപ്പറമ്പിൽ വീട്ടിൽ കാഷ്മീര പി. ജോജിയാണ് മുനമ്പം പൊലീസിന്റെ പിടിയിലായത്. ഇവരിൽനിന്ന് 10.07 ഗ്രാം എം.ഡി.എം.എയും 7.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പള്ളിപ്പുറം ചെറായിയിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. 28ന് രാത്രി നടത്തിയ പരിശോധനയിൽ ആറ് കവറുകളിൽ സൂക്ഷിച്ച നിലയിൽ എം.ഡി.എം.എയും രണ്ട് കവറുകളിലായി കഞ്ചാവും കണ്ടെത്തുകയായിരുന്നു. ഇൻസ്പെക്ടർ കെ.എസ്. സന്ദീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കുട്ടികളുടെ നഗ്നവിഡിയോ പ്രചരിപ്പിച്ച അസം സ്വദേശി പിടിയില്‍
മുബാറക് ഹുസൈന് പെരുമ്പാവൂര്‍: കുട്ടികളുടെ നഗ്നവിഡിയോ പ്രചരിപ്പിച്ച കേസില്‍ അന്തര്‍സംസ്ഥാന തൊഴിലാളി പിടിയില്‍. അസം നൗഗോണ്‍ സ്വദേശിയായ മുഹമ്മദ് മുബാറക് ഹുസൈനെയാണ് (27) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ പരാതിയുമായി സ്റ്റേഷനില്‍ എത്തിയ ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് നഗ്നചിത്രങ്ങള്‍ കണ്ടത്. അയല്‍രാജ്യങ്ങളിലെ ചില നവമാധ്യമ ഗ്രൂപ്പുകളിലേക്കും ഇയാള്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ ടി.എം. സൂഫിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ട്രെയിൻ യാത്രികരുടെ മൊബൈൽ ഫോൺ കവരുന്നയാൾ പിടിയിൽ
നഖിബു റഹ്മാൻ ആലുവ: ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോൺ കവരുന്നയാൾ പിടിയിൽ. അസമിലെ നാഗോൺ ജില്ലയിലെ കൊസുവ ഗ്രാമത്തിൽ താമസിക്കുന്ന നഖിബു റഹ്മാനാണ് (25) ആർ.പി.എഫിന്റെ പിടിയിലായത്. ബുധനാഴ്ച ആർ.പി.എഫ് ആലുവ സർക്കിൾ ഇൻസ്പെക്ടർ എ.പി. വേണുവിന്റെ നേതൃത്വത്തിൽ, എ.എസ്.ഐ സുരേഷ്, ആർ.പി.എഫ് ക്രൈം ബ്രാഞ്ച് എ.എസ്.ഐമാരായ ഫിലിപ്പ് ജോൺ, സിജോ സേവ്യർ എന്നിവരടങ്ങുന്ന സംഘം ആലുവ റെയിൽവേ സ്റ്റേഷനിൽ രഹസ്യ നിരീക്ഷണ ഓപ്പറേഷൻ നടത്തിയിരുന്നു. ഇതിനിടയിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ തെക്കേ അറ്റത്ത് സംശയാസ്പദമായ നിലയിൽ…
100 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍
ബിന്ദു ,ഷെഫീഖ് കാലടി: 100 ഗ്രാം എം.ഡി.എം.എയുമായി യുവതി ഉള്‍പ്പടെ രണ്ട് പേര് പിടിയില്‍. മറ്റൂര്‍ പിരാരൂര്‍ കാഞ്ഞിലക്കാടന്‍ ബിന്ദു (40), ചേലാമറ്റം കുന്നക്കാട്ട്മല കുപ്പിയാന് വീട്ടില്‍ ഷെഫീഖ് (44) എന്നിവരെയാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ മരോട്ടിചോട് ഭാഗത്ത് വച്ച് ബിന്ദുവിനെ പിടികൂടുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്നുമായി അങ്കമാലിയില്‍ ബസില്‍ വന്നിറങ്ങിയ ബിന്ദുവിനെ സ്കൂട്ടറില്‍ കൊണ്ടുപോകുന്ന വഴിയാണ് പിടികൂടിയത്. ബിന്ദുവിനെ ചോദ്യം ചെയ്തതില്‍ ചേലാമറ്റത്തുള്ള ഷെഫീഖും ബിന്ദുവും ഒരുമിച്ചാണ് ബംഗളൂരുവില്‍ മയക്കുമരുന്ന് വാങ്ങുന്നതിനായി പോയതെന്നും…
പോലീസ് സ്റ്റേഷനിൽ എട്ടു പൊലീസുകാർക്ക്ഇടിമിന്നലേറ്റു
കൂത്താട്ടുകുളം: കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലെ എട്ട് പൊലീസുകാർക്ക് ഇടിമിന്നലേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചെവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മിന്നലുണ്ടായത്. ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചു. വൈദ്യുതി പൂർണമായി തകരാറിലായി. സ്റ്റേഷൻ പ്രവർത്തനം പൂർണ്ണമായി നിലച്ചു. താൽക്കാലിക സംവിധാനങ്ങളിലൂടെ വൈദ്യുതി പുനസ്ഥാപിച്ചിട്ടുണ്ട്. സ്റ്റേഷൻ വളപ്പിൽ നിന്ന തേക്ക്മരത്തിനും മിന്നലേറ്റു.
