Ernakulam News
എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
മട്ടാഞ്ചേരി: എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. മട്ടാഞ്ചേരി കൂവപ്പാടത്ത് താമസിക്കുന്ന മുനീർ(32), തമിഴ്നാട് കൃഷ്ണഗിരി സിങ്കാരപ്പേട്ട സ്വദേശിയും ഇപ്പോൾ ബംഗളൂരുവിൽ താമസിക്കുന്ന ജെ. ജാബത്ത് (41) എന്നിവരെയാണ് 51 ഗ്രാം എം.ഡി.എം.എയുമായി മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.എ. ഷിബിൻ, എസ്.ഐ ജിമ്മി ജോസ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ മുനീർ മയക്കുമരുന്ന് വിൽപന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾ താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. ഇയാൾക്ക് എം.ഡി.എം.എ…
ആൽമരക്കൊമ്പ് ഒടിഞ്ഞുവീണ് അധ്യാപികക്കും വിദ്യാർഥിനിക്കും പരിക്ക്
ഏലൂർ: ശക്തമായ മഴയിലും കാറ്റിലും പാട്ടുപുരക്കലിൽ ആൽമരത്തിന്റെ ശിഖരം അടർന്നുവീണ് അധ്യാപികക്കും വിദ്യാർഥിനിക്കും പരിക്കേറ്റു. മഞ്ഞുമ്മൽ ഗാർഡിയൻ എയ്ഞ്ചൽസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ ചേരാനല്ലൂർ തോട്ടകത്ത് സ്ലെഷിൻ സാജു (48 ), ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഏലൂർ മണ്ടാരപ്പറമ്പിൽ കീർത്തി കൃഷ്ണകുമാർ (13) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 7.55 ഓടെയായിരുന്നു സംഭവം. ശക്തമായ മഴയിൽ നൂറ്റാണ്ട് പഴക്കം ചെന്ന ആൽമരമാണ് ബസ് സ്റ്റോപ്പിലേക്ക് ഒടിഞ്ഞു വീണത്. സമീപത്തെ വീടിന്റെ…
മുൻ എം.വി.ഐക്കും ഏജന്റിനുമെതിരെ കേസ്
ആലുവ: ജോയന്റ് ആർ.ടി ഓഫിസിലെ മുൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കും ഏജന്റിനുമെതിരെ വിജിലൻസ് കേസ്. ഓഫിസിലെ ചില ഉദ്യോഗസ്ഥർ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും ഡ്രൈവിങ് ടെസ്റ്റിന്റെ അപേക്ഷകരിൽനിന്ന് എജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 28ന് വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. ആലുവ പാലസ് റോഡിൽ നടത്തിയ മിന്നൽ പരിശോധനയിൽ ആലുവ ജോയന്റ് ആർ.ടി ഓഫിസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന താഹിറുദ്ദീൻ ജോലി കഴിഞ്ഞ് സ്വന്തം കാറിൽ തിരികെ പോകുന്ന…
കടൽക്ഷോഭത്തിനൊപ്പം വേലിയേറ്റവും
വൈപ്പിൻ: കടൽക്ഷോഭത്തിന് രാവിലെ ശമനം ഉണ്ടായെങ്കിലും വൈകീട്ടോടെ വീണ്ടും രൂക്ഷമായി. നായരമ്പലം പന്ത്രണ്ടാം വാർഡിൽ കടൽക്ഷോഭത്തെ തുടർന്ന് സെന്റ് ആന്റണീസ് പള്ളി പരിസരം വെള്ളത്തിൽ മുങ്ങി. വീടുകളിൽ വെള്ളം കയറി. ജിയോ ബാഗ് ഉൾപ്പെടെയുള്ള താൽക്കാലിക സംവിധാനം തകർന്നു. ശ്രീബാല മുരുക ക്ഷേത്രത്തിന്റെ പരിസരത്തെ ജിയോബാഗ് തകർന്ന് അടുത്തുള്ള വീടുകളിൽ വെള്ളം കയറി. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്താത്തതാണ് കടൽ ഭിത്തി തകരാൻ കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. ജിയോ ബാഗ്, ജിയോ ട്യൂബ് വെച്ചതുകൊണ്ട് ഒരുകാര്യവുമില്ല. ചെല്ലാനം മോഡൽ…
തീപിടിച്ച കപ്പലിലെ കണ്ടെയ്നറുകൾ തീരത്തടിഞ്ഞേക്കാം; തൊടരുത്
കൊച്ചി: ദിവസങ്ങൾക്കുമുമ്പ് കണ്ണൂർ അഴീക്കൽ തുറമുഖത്തുനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച വാൻഹായ് 503 കപ്പലിൽനിന്ന് വീണ കണ്ടെയ്നറുകൾ തീരത്തടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച് എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലക്കാർക്ക് ജാഗ്രതാനിർദേശം നൽകിയത്. കപ്പലിൽനിന്ന് കടലിൽ പതിച്ച കണ്ടെയ്നറുകൾ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മുതൽ എറണാകുളം ജില്ലയുടെ തെക്കുഭാഗത്തും ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാൻ സാധ്യതയുള്ളതായി കോസ്റ്റ് ഗാർഡ്, ഐ.ടി.ഒ.പി.എഫ് എന്നിവരിൽനിന്ന് വിവരം ലഭിച്ചതായി അതോറിറ്റി വ്യക്തമാക്കുന്നു. ഇത്തരത്തിൽ കപ്പലിൽനിന്ന്…
പുല്ലാനി വിഷ്ണുവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു; വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണ്
അങ്കമാലി: കൊലപാതകശ്രമം, ദേഹോപദ്രവം, കവർച്ച, അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി തുറവൂർ പുല്ലാനി ചാലാക്ക വീട്ടിൽ വിഷ്ണു എന്ന പുല്ലാനി വിഷ്ണുവിനെയാണ് (34) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. അങ്കമാലി, കാലടി, നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ പ്രതിയായിരുന്നു. 2025 ഏപ്രിലിൽ തുറവൂർ യോർദ്ദനാപുരത്ത്…
എസ്.ഐയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചവരെ തിരിച്ചറിഞ്ഞു; കാലിൽ കയറ്റിയിറക്കിയ കാർ കണ്ടത്തി
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാർ മൂവാറ്റുപുഴ: വാഹന പരിശോധനക്കിടെ കല്ലൂർക്കാട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ഇവർ സഞ്ചരിച്ച കാർ ഉപേക്ഷിച്ച നിലയിൽ വഴിയാഞ്ചിറയിൽനിന്നു കണ്ടെടുത്തു. ഇടുക്കി മണിയാർകുടിയിൽ നിന്ന് മൂവാറ്റുപുഴ കമ്പനിപ്പടിയിൽ വാടകക്ക് താമസിക്കുന്ന മുഹമ്മദ് ഷെറീഫ് ആണ് എസ്.ഐയെ കാറിപ്പിച്ച ശേഷം കടന്നു കളഞ്ഞത്. കാറിൽ ഒപ്പം ഉണ്ടായിരുന്നത് മടക്കത്താനം സ്വദേശി ആസിഫ് ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും ലഹരി വിൽപന ഉൾപ്പെടെ കേസുകളിൽ പ്രതികളാണ്.…
മൊബൈൽ സ്ക്രീനിലൂടെ ചിരിപ്പിക്കുന്ന മൊട്ടക്കാക്കയും മുന്നയും
മുന്നയും ഷമീറും ‘മുന്നയും മൊട്ടക്കാക്കയും’, ഒഴിവു സമയങ്ങളിൽ മൊബൈൽ സ്ക്രീനിലൂടെ ചിരിപ്പിക്കാനെത്തുന്ന രണ്ടു സുന്ദര മുഖങ്ങൾ മാത്രമല്ല യു.എ.ഇയിലെ പ്രവാസികൾക്കിന്നിവർ. മറിച്ച് തങ്ങളുടെ ജീവിതത്തിന്റെ ഭാഗം കൂടിയാണിരുവരും. പ്രവാസത്തിന്റെ പ്രയാസങ്ങളും സന്തോഷങ്ങളും നർമത്തിൽ ചാലിച്ച് എല്ലാവരെയും ആശ്വസിപ്പിക്കാൻ കഴിയുന്ന രണ്ടു സുഹൃത്തുക്കളെന്നേ ഇരുവരെയും വിളിക്കാൻ കഴിയൂ. അതാണ് അവരുടെ വീഡിയോകൾക്കടിയിൽ വരുന്ന കമന്റുകൾ പറയുന്നത്. സാധാരണ കണ്ടന്റ് ക്രിയേറ്റേഴ്സ് നേരിടുന്ന നഗറ്റീവ് കമന്റുകൾ തങ്ങൾക്ക് നേരിടേണ്ടി വരാറില്ലെന്നാണ് ഇതിനവർ പറയുന്ന ന്യായം. അതു തന്നെയാണ് യാഥാർഥ്യവും. ഷമീർ…
വാഹന പരിശോധനക്കിടെ എസ്.ഐയെ കാറിടിപ്പിച്ചു; കാലിൽ കാർ കയറ്റിയിറക്കി
മൂവാറ്റുപുഴ: വാഹന പരിശോധനക്കിടെ എസ്.ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമം. കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഇ.എം. മുഹമ്മദിനാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് നാലോടെ കല്ലൂർക്കാട് വഴിയാഞ്ചിറയിലാണ് സംഭവം. സീനിയർ സി.പി.ഒ കെ.സി. ജിബിയോടൊപ്പം വാഹന പരിശോധനയിലായിരുന്നു എസ്.ഐ. കൈകാണിച്ചിട്ടും നിർത്താതിരുന്ന സാൻട്രോ കാറാണ് അപകടമുണ്ടാക്കിയത്. എസ്.ഐയുടെ വലതുകാലിൽ കാർ കയറ്റിയിറക്കി. പരിക്കേറ്റ എസ്.ഐയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. നാഗപ്പുഴ ഭാഗത്തേക്ക് നിർത്താതെ പോയ കറുത്ത കാറിനുവേണ്ടി പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിട്ടില്ല.…
കെനിയയിലെ വാഹനാപകടം; മരിച്ച ജസ്നയുടെയും കുഞ്ഞിന്റെയും മൃതദേഹം ഞായറാഴ്ച എത്തിക്കും
മൂവാറ്റുപുഴ: ഖത്തറിൽനിന്ന് കെനിയയിലേക്ക് പോയ വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മൂവാറ്റുപുഴ സ്വദേശിനി ജസ്നയുടെയും മകൾ റൂഹി മെഹ്റിന്റെയും മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ നാട്ടിൽ എത്തിക്കും. സാങ്കേതിക പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച സാഹചര്യത്തിൽ ശനിയാഴ്ച വൈകീട്ട് കെനിയയിൽനിന്ന് കൊണ്ടുവരുന്ന മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ എട്ടുമണിയോടെ നെടുമ്പാശ്ശേരിയിൽ എത്തും. തുടർന്ന് മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ എത്തിച്ച് 11 മണിയോടെ പേഴക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. വ്യാഴാഴ്ച വൈകീട്ട് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.…
