Ernakulam News
ഹിറ്റടിച്ച് ആനവണ്ടി ട്രിപ്
കൊച്ചി: പല ടൂറിസം കേന്ദ്രങ്ങളിലേക്കും കുടുംബവുമൊന്നിച്ച് യാത്ര പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാധാരണക്കാരെ സംബന്ധിച്ച് സ്വന്തമായി വാഹനമില്ലാത്തതും വലിയ യാത്രാചെലവുമാണ് പിന്നോട്ടടിപ്പിക്കുന്നത്. എന്നാൽ, അത്തരം ആശങ്കകളെ ഇല്ലാതാക്കി കുടുംബവുമൊത്ത് ചെലവ് കുറഞ്ഞ യാത്രകൾ സാധ്യമാക്കി വിജയക്കുതിപ്പ് തുടരുകയാണ് കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള എല്ലാ പാക്കേജുകളും വിജയമാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. മൂന്നാർ-മാമലക്കണ്ടം, മൂന്നാർ-വട്ടവട, മറയൂർ-കാന്തല്ലൂർ, രാമക്കൽമേട്, ഇല്ലിക്കകല്ല്-ഇലവീഴാപൂഞ്ചിറ, മലക്കപ്പാറ, ചതുരംഗപ്പാറ, വാഗമൺ-പരുന്തുംപാറ, എന്നിവിടങ്ങളിലേക്കാണ് ജില്ലയിൽ നിന്ന് നിലവിൽ പ്രധാനമായി ബജറ്റ് ടൂറിസത്തിൽ ഉൾപ്പെടുത്തി ട്രിപ്പുകൾ…
കൊച്ചി-ദുബൈ സ്പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല; യാത്രക്കാർ വലഞ്ഞു
നെടുമ്പാശ്ശേരി: കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്നലെ രാത്രി 11.30ന് പുറപ്പെടേണ്ട വിമാനമാണ് പുറപ്പെടാതിരുന്നത്. ഇതേതുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാർ വലഞ്ഞു. കോഴിക്കോട് നിന്ന് മറ്റൊരു വിമാനമെത്തിച്ച് രാവിലെ 11.30ന് യാത്ര പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
എൽ.കെ.ജി വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ
മട്ടാഞ്ചേരി: എൽ.കെ.ജി വിദ്യാർഥിനിയെ സ്കൂളിലെത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. കണ്ണമാലി പുത്തൻതോട് മണിയാമുഴി വീട്ടിൽ സച്ചിനെയാണ് (29) തോപ്പുംപടി പൊലീസ് സബ് ഇൻസ്പെക്ടർ സിനു ലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ തോപ്പുംപടിയിലെ സ്കൂളിൽനിന്നാണ് കുട്ടിയെ കൊണ്ടുപോകാൻ ശ്രമിച്ചത്. സ്കൂളിലെത്തിയ ഇയാൾ കണ്ണമാലി ചെറിയകടവ് സ്വദേശിനിയായ കുട്ടിയുടെ പേരു പറഞ്ഞ്, വീട്ടിൽനിന്ന് വഴക്കിട്ടുപോയ സഹോദരനാണെന്നും കൂട്ടിക്കൊണ്ടു പോകണമെന്നും പറഞ്ഞാണ് അധ്യാപികയെ സമീപിച്ചത്. സംശയം തോന്നിയ അധ്യാപിക കുട്ടിയുടെ മാതാവിന് ഫോൺ ചെയ്തപ്പോൾ കുട്ടിക്ക്…
സ്കൂളുകളിൽ വിദ്യാർഥികൾക്ക് ഇനി അതിജീവന കരുത്തും
കൊച്ചി: പ്രകൃതി ദുരന്തങ്ങളിൽ ശാസ്ത്രീയ മുൻകരുതലെടുക്കാനും അതിജീവനത്തിനുമായി സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘സ്കൂൾ സോഷ്യൽ സർവിസ് സ്കീമിൽ’ ഉൾപ്പെടുത്തി പദ്ധതി ഒരുങ്ങുന്നു. പരീക്ഷണാർഥം തുടങ്ങിയ പദ്ധതി അടുത്ത വർഷം കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും. മൂന്നുവർഷത്തെ പരിശീലനം പൂർത്തിയാക്കി പദ്ധതിയുടെ ആദ്യ ബാച്ച് അടുത്ത മാർച്ചോടെ പുറത്തിറങ്ങും. കാലാവസ്ഥ വ്യതിയാനത്തിന് ആക്കം കുറക്കാൻ ഒരു വ്യക്തിയെന്ന നിലയിൽ പ്രവർത്തിക്കാൻ വിദ്യാർഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യമടക്കം ഉൾപ്പെടുത്തിയാണ് 280 സ്കൂളുകളിലായി സ്കൂൾ സോഷ്യൽ സർവിസ് സ്കീം പദ്ധതി തയാറാക്കിയിരിക്കുന്നത്.…
സൂപ്പർ ഡ്രൈവർ ലക്ഷ്മി
പള്ളിക്കര: കേരളത്തിൽ ഹസാഡസ് ലൈസൻസ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന പേരെടുത്ത് ലക്ഷ്മി. പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോവുന്ന വാഹനങ്ങൾ ഓടിക്കാൻ ഹെവി ലൈസൻസിന് പുറമേ വേണ്ട ഹസാഡസ് ലൈസൻസ് 21ാം വയസ്സിൽ കരസ്ഥമാക്കിയിരിക്കുകയാണ് പള്ളിക്കര വെമ്പിള്ളി സ്വദേശിയായ ലക്ഷ്മി. ഇപ്പോൾ ഭാരത് ബെൻസിന്റെ ടാങ്കർ ലോറി ഓടിക്കുകയാണ് ലക്ഷ്മി. അപൂർവം സ്ത്രീകൾ മാത്രമാണ് ഹസാഡസ് ലൈസൻസ് എടുക്കാറുള്ളു. ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഹസാഡസ് ലൈസൻസ് എടുക്കുകയെന്നത്. ടാങ്കർ ഡ്രൈവറായ പിതാവ് അനന്തകൃഷണന്റെ കൂടെ മൂന്നു വയസ്സ്…
ആലുവ-പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡ്; പുനരുദ്ധാരണം ഒരാഴ്ചക്കുള്ളിൽ തുടങ്ങാമെന്ന് വാട്ടർ അതോറിറ്റി
ആലുവ: പാടെ തകർന്ന ആലുവ-പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഒരാഴ്ചക്കുള്ളിൽ തുടങ്ങാമെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ഹൈകോടതിയെ അറിയിച്ചു. തോട്ടുമുഖം മുതൽ പകലോരമറ്റം വരെ ഭാഗമാണ് പൂർണമായി തകർന്നത്. നിലവിലുള്ള കാലാവസ്ഥ സാഹചര്യങ്ങൾ കാരണം പുനരുദ്ധാരണ പ്രവർത്തനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കാലാവസ്ഥ സാഹചര്യങ്ങൾ അനുസരിച്ച് ഒരാഴ്ചക്കുള്ളിൽ പ്രവർത്തി പൂർത്തിയാക്കാൻ എല്ലാ നടപടികളും എടുക്കുമെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ കോടതിയെ അറിയിച്ചു. പി.ഡബ്ല്യു.ഡി സൂപ്രണ്ട് എൻജിനീയറും വാട്ടർ അതോറിറ്റിയിലെ സൂപ്രണ്ടിങ് എൻജിനീയറും പ്രശ്നം വേഗത്തിൽ…
കൊച്ചി മെട്രോ രണ്ടാം ഘട്ടം; പാലങ്ങളുടെയും സ്റ്റേഷനുകളുടെയും നിർമാണം നാളെ തുടങ്ങും
കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ വയഡക്ട് പാലങ്ങളുടെയും സ്റ്റേഷനുകളുടെയും നിർമാണം ഏഴിന് ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2.30ന് കൊച്ചിൻ സ്പെഷൽ ഇക്കണോമിക് സോൺ മെട്രോ സ്റ്റേഷൻ പരിസരത്ത് ആദ്യ വർക്കിങ് പൈൽ സ്ഥാപിച്ചാണ് നിർമാണത്തിന് തുടക്കമിടുന്നത്. ആദ്യ വർക്കിങ് പൈൽ നിർമാണ പ്രവർത്തനത്തിന്റെ സ്വിച്ച് ഓൺ ചടങ്ങ് മന്ത്രി പി. രാജീവ് നിർവഹിക്കും. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള പദ്ധതിയുടെ രണ്ടാംഘട്ടം (പിങ്ക് ലൈൻ) നിർമാണം 1141 കോടി രൂപക്ക് അഫ്കോൺസ് ഇൻഫ്രാ…
മൂക്കുപൊത്തണം ഇവിടെ കയറാൻ
മൂവാറ്റുപുഴ: സ്ത്രീകൾ അടക്കം നിരവധി പേർ ദിനേന എത്തുന്ന മൂവാറ്റുപുഴ സിവില്‍ സ്റ്റേഷനിൽ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ല. പൊതുജനങ്ങൾക്കായി സിവിൽ സ്റ്റേഷൻ വളപ്പിൽ സ്ഥാപിച്ച ശൗചാലയം ദുർഗന്ധം വമിച്ച് ആർക്കും ഉപയോഗിക്കാൻ കഴിയാതെ കിടക്കുകയാണ്. ശൗചാലയത്തിലേക്കുള്ള വഴി കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറിയിട്ട് നാളുകളായി. ഇതിനു പുറമെ ഓഫിസുകളിൽ നിന്നുള്ള മാലിന്യം കത്തിക്കുന്നതും ഇവിടെയാണ്. വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്ന സ്ത്രീകളുടെ കാര്യമാണ് ഏറെ കഷ്ടം. ഇവർക്ക് ശുചിമുറി സൗകര്യം ഇല്ല. ഉള്ളത് പുരുഷൻമാരുടെ ശൗച്യാലയത്തിനുള്ളിൽ…
കുട്ടമ്പുഴക്കാർക്ക് വേണം സർക്കാർ കോളജ്
കോതമംഗലം: മധ്യകേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികളും പിന്നാക്ക, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളും താമസിക്കുന്ന കുട്ടമ്പുഴയിൽ സർക്കാർ കോളജ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒമ്പത് വർഷം മുൻപ് നിർദേശിക്കപ്പെട്ട നിർദിഷ്ട കുട്ടമ്പുഴ ഗവ: ആർട്സ് ആൻഡ് സയൻസ് കോളജിന് ഇതു വരെ സർക്കാർ ഭരണാനുമതി നൽകിയിട്ടില്ല. കോളജ് അനുവദിക്കാൻ 2015ൽ ഉമ്മൻ ചാണ്ടി സർക്കാർ അന്വേഷണ കമീഷനെ നിയമിക്കുകയും കമീഷൻ കുട്ടമ്പുഴയിൽ എത്തി കോളജിനായി നാട്ടുകാർ ചൂണ്ടികാട്ടിയ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു. അന്നത്തെ എം.എൽ.എ. ടി.യു. കുരുവിളയും ഗ്രാമ…
കാളച്ചന്ത റോഡിലെ ‘പാതാളക്കുഴികള്‍’ ഭീഷണി
പെരുമ്പാവൂര്‍: ടൗണിലെ പ്രധാന വണ്‍വേ റോഡായ കാളച്ചന്ത റോഡ് തകര്‍ന്നതോടെ യാത്ര ദുരിതമാകുന്നതായി പരാതി. കന്നുകാലി മാര്‍ക്കറ്റിന് സമീപത്താണ് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. എം.സി റോഡില്‍നിന്ന് പി.പി റോഡിലേക്ക് കടക്കുന്ന ഭാഗത്താണ് യാത്രക്കാര്‍ക്ക് ഭീഷണിയായി ഗര്ത്തങ്ങളുള്ളത്. പൊട്ടിപ്പൊളിഞ്ഞ് വെള്ളം കെട്ടിക്കിടക്കുന്ന റോഡില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമായി മാറുകയാണ്. ബസ് ഒഴികെ ഭാരവാഹനങ്ങള്‍ പി.പി റോഡിലേക്ക് തിരിച്ചുവിടുന്ന റോഡാണിത്. നഗരസഭക്ക് കീഴിലെ ഇ.എം.എസ് ഹാളും മിക്കപ്പോഴും വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കുന്ന സീമ ഓഡിറ്റോറിയവും ഈ റോഡിലായതുകൊണ്ട് പകലും…

