Ernakulam News
കാലികളുടെ മേച്ചിൽപുറമായി നെഹ്റു പാർക്ക്
മൂവാറ്റുപുഴ: നഗരമധ്യത്തിലെ നെഹ്റു പാർക്കിലെ മീഡിയനിലെ പുൽമേടുകൾ കാലികളുടെ മേച്ചിൽപുറമായി. നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് മീഡിയനുകളിൽ വെച്ചുപിടിപ്പിച്ച പുല്ലുകളാണ് കന്നുകാലികൾ തിന്നുതീർക്കുന്നത്. ദിവസം രണ്ടുനേരം വീതം നനച്ച് പരിപാലിക്കുന്നതാണ് പുൽമേട്. ലക്ഷങ്ങൾ ചെലവഴിച്ച് നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന മീഡിയനുകളിലെ പുൽമേട് സ്വകാര്യവ്യക്തികൾ വളർത്തുന്ന കന്നുകാലികളും മറ്റും തിന്നുനശിപ്പിക്കുകയാണ്. പോത്തും പശുക്കളും മേയുന്നതിനാൽ പുൽമേടാകെ നാശത്തിന്റെ വക്കിലാണ്. ബുധനാഴ്ച നെഹ്റു പാർക്കിലെ മീഡിയനുകളിലാണ് പോത്തുകൾ മേഞ്ഞത്. ചാലിക്കടവ് ഭാഗത്തും മീഡിയനിൽ പശുക്കളും പോത്തുകളും പുൽമേട്…
സ്പെഷൽ ഡ്രൈവ്: ഒരു മാസം, 267 പ്രതികൾ
കൊച്ചി: ലഹരി വസ്തുക്കളുടെ ഉപയോഗം, കടത്ത്, വിൽപന കേസുകളിൽ വർധന. ഓണക്കാലത്തോടനുബന്ധിച്ച് ഒരു മാസത്തിനിടെ എക്സൈസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അബ്കാരി-ലഹരിക്കേസുകളിലായി 267 പ്രതികളെ പിടികൂടി. ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 18 വരെ വരെയുള്ള സ്പെഷൽ ഡ്രൈവിൽ എറണാകുളം ഡിവിഷനിൽ 1649 റെയ്ഡുകളാണ് എക്സൈസ് നടത്തിയത്. ഇതോടൊപ്പം വിവിധ വകുപ്പുകളുമായി ചേർന്ന് 41 സംയുക്ത റെയ്ഡും 4235 വാഹന പരിശോധനയും നടത്തി. 100 ലഹരിക്കേസുകളിലായി 100 പ്രതികളാണ് ഒരുമാസത്തിനിടെ അറസ്റ്റിലായത്. 28.909 കിലോ…
ഫോർട്ട്കൊച്ചി ബീച്ച് തീവ്രശുചീകരണ പദ്ധതിക്ക് തുടക്കം
ഫോർട്ട്കൊച്ചി: അന്താരാഷ്ട്ര തീരശുചീകരണ ദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരുമാസം നീളുന്ന ഫോർട്ട്കൊച്ചി ബീച്ച് തീവ്രശുചീകരണ പദ്ധതി കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ കെ. മീര അധ്യക്ഷത വഹിച്ചു. ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും പ്ലാൻ അറ്റ് എർത്തും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കായലിലൂടെ ഒഴുകിയെത്തി ഫോർട്ട്കൊച്ചിയിൽ അടിഞ്ഞുകൂടുന്ന നൂറുകണക്കിന് ടൺ കുളവാഴയും പ്ലാസ്റ്റിക്, കുപ്പിച്ചില്ല്, തെർമോകോൾ മാലിന്യങ്ങളും നീക്കംചെയ്യും. മാലിന്യം സംഭരിച്ച് തരംതിരിച്ച് ചാക്കുകളിൽ ശേഖരിച്ച് റീസൈക്കിൾ…
ഓട്ടോറിക്ഷകള്‍ക്ക് ബോണറ്റ് നമ്പറും സ്റ്റാന്‍ഡും ഏർപ്പെടുത്തിയത് അംഗീകാരമില്ലാതെ
പെരുമ്പാവൂര്‍: ടൗണില്‍ ഓട്ടോറിക്ഷകള്‍ക്ക് ബോണറ്റ് നമ്പര്‍ സംവിധാനവും സ്റ്റാന്‍ഡും ഏര്‍പ്പെടുത്തിയത് അംഗീകാരമില്ലാതെ. ഇതുസംബന്ധിച്ച ഉത്തരവിന്റെ കോപ്പി ഓഫിസില്‍ സൂക്ഷിച്ചിട്ടില്ലെന്ന് ജോയൻറ് ആര്.ടി ഓഫിസ് വ്യക്തമാക്കിയതോടെയാണ് അംഗീകാരത്തോടെയല്ലെന്ന വിവരം പുറത്തുവരുന്നത്. ടൗണില്‍ സ്ഥിരമായി ഓടിയിരുന്ന ഓട്ടോറിക്ഷകളുടെ അനിയന്ത്രിത പാര്‍ക്കിങ് ഒഴിവാക്കി അടുക്കും ചിട്ടയും വരുത്തുന്നതിന്റെ ഭാഗമായി 2012-13 കാലഘട്ടത്തിലാണ് സ്ഥിരമായി ഓടുന്നവർക്ക് പാര്‍ക്കിങ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ടൗണില്‍ സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ കണക്ക് യൂനിയനുകളുടെ സഹകരണത്തോടെ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ പെര്‍മിറ്റുള്ള ആയിരത്തോളം ഓട്ടോകള്‍ പൊതുജനങ്ങള്‍ക്കും…
യുവാവിനെ വീട്ടിൽക്കയറി വെട്ടി; നാലംഗ സംഘം അറസ്റ്റില്‍
മൂവാറ്റുപുഴ: യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലു പേരെ പൊലീസ് അറസ്റ്റ്ചെയ്തു.ഈസ്റ്റ് കടാതി സംഗമം പടിഭാഗത്ത് കരിപ്പുറത്ത് വീട്ടില്‍ അഭിലാഷ് (43), ചെറുവട്ടൂര്‍ പുതുക്കുടിയില്‍ വീട്ടില്‍ അമല്‍ (29), കോതമംഗലം കാരക്കുന്നത്ത് വാടകക്ക് താമസിക്കുന്ന ആരക്കുഴ തോട്ടക്കര പുതിയ വീട്ടില്‍ പ്രിൻറോ (40), ചെറുവട്ടൂരില്‍ വാടകക്ക് താമസിക്കുന്ന വാഴപ്പിള്ളി മന്നാംകുഴി വീട്ടില്‍ മഹേഷ് (കണ്ണന് 41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടാതി വളക്കുഴി സ്വദേശി ഇരുപതുകാരനെയാണ് ആക്രമിച്ചത്. യുവാവിനെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന്…
കായനാട് ചെക്ഡാം നവീകരണത്തിനുള്ള പദ്ധതികൾ ഫയലിൽ
മൂവാറ്റുപുഴ: കായനാട് ചെക്ഡാം നവീകരണത്തിനുള്ള പദ്ധതികൾ ഫയലിൽ ഒതുങ്ങുമ്പോൾ മൂവാറ്റുപുഴയാറിന്റെ മലിനീകരണത്തോത് വീണ്ടും വർധിക്കുന്നു. തടയണയിൽ വന്നടിഞ്ഞ മാലിന്യം നദിയുടെ ഒഴുക്കിനെപ്പോലും തടസ്സപ്പെടുത്തുന്ന നിലയിലേക്ക് എത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഷട്ടർ ഇല്ലാതെ തടയണ നിർമിച്ചതുമൂലം കാലവർഷത്തിൽ നദിയുടെ ഒഴുക്ക് തടസ്സപ്പെട്ട് വെള്ളപ്പൊക്കത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷട്ടറുകൾ നിർമിക്കാനും നവീകരണം നടത്താനും തീരുമാനിച്ചിട്ട് അഞ്ചുവർഷം പിന്നിട്ടു. റിപ്പോർട്ടും എസ്റ്റിമേറ്റും തയാറാക്കി നൽകാൻ ജലവിഭവ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. രണ്ട് പദ്ധതി ഉദ്യോഗസ്ഥർ തയാറാക്കി നൽകി. തടയണയും…
ഓണാവധി യാത്രകൾ ആസ്വദിച്ച് കൊച്ചി
കൊച്ചി: പൂക്കളമിട്ടും കുടുംബങ്ങൾക്കും കൂട്ടുകാർക്കുമൊപ്പം ഒത്തുകൂടി സദ്യവിളമ്പിയും ഓണമാഘോഷിച്ച മലയാളികൾ ബാക്കിയുള്ള അവധി ദിനങ്ങൾ യാത്രകളുമായി കളറാക്കുകയാണ്. ഓണാവധി ദിനങ്ങളിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വലിയ തിരക്കാണ്. ബീച്ചുകളിലും കിഴക്കൻ മേഖലയിലെ മനോഹര കേന്ദ്രങ്ങളിലും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എത്തുന്നത് നൂറുകണക്കിന് ആളുകളാണ്. സ്കൂൾ, കോളജ് അവധി ദിനങ്ങൾ ആസ്വാദ്യകരമാക്കാൻ എത്തുന്ന കുടുംബങ്ങളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ആഭ്യന്തര, അന്താരാഷ്ട്ര സഞ്ചാരികൾ ഇതിൽ ഉൾപ്പെടും. മറൈൻഡ്രൈവും ക്വീൻസ് വാക്ക് വേയും സുഭാഷ് പാർക്കും വൈകുന്നേരങ്ങളിൽ സഞ്ചാരികളെക്കൊണ്ട് നിറയുന്നു. കേരളത്തിന്റെ…
ഫോർട്ട്കൊച്ചി തീരം ശുചീകരിക്കും
ഫോർട്ട് കൊച്ചി: മാലിന്യം കുമിഞ്ഞുകൂടിയ ഫോർട്ട്കൊച്ചി കടൽതീരം ശുചീകരിക്കുന്നതിന് ഒരുമാസം നീളുന്ന പദ്ധതിക്ക് രൂപംനൽകി അധികൃതർ. ദുർഗന്ധം വമിക്കുന്ന കടൽതീരം സന്ദർശിക്കാൻ വിദേശ വിനോദ സഞ്ചാരികളടക്കമുള്ളവർ മടിക്കുന്നതായി കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ഓണം അവധി ആഘോഷിക്കാനെത്തിയ നാട്ടുകാർക്കും മനംമടുപ്പിക്കുന്ന കാഴ്ചയായിരുന്നു ഫോർട്ട്കൊച്ചി കടൽത്തീരത്തിന്റേത്. അധികൃതരുടെ നിസ്സംഗതയിൽ വിമർശനം ഉയരുകയും ചെയ്തു. ടൂറിസ്റ്റ് സീസൺ തുടങ്ങി വിദേശ സഞ്ചാരികളുടെ വരവ് ആരംഭിച്ചിരിക്കേയാണ്, സഞ്ചാരികളുടെ പറുദീസയായി വിശേഷിപ്പിക്കപ്പെടുന്ന ഫോർട്ട്കൊച്ചി ബീച്ചിന് ഈ ദുരവസ്ഥ. ഇതിനെതിരെ കൊച്ചിയിലെ വിവിധ…
വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
മൂവാറ്റുപുഴ: സ്വിമ്മിങ് പൂളിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടിൽ ജിയാസിന്റെയും ഷെഫീലയുടെയും മകൻ അബ്രാം സെയ്ത് ( രണ്ട് ) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം. ജിയാസിന്റെ വീടിനു തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിൽ വന്നതായിരുന്നു കുഞ്ഞ്. കളിക്കുന്നതിനിടെ വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് മുങ്ങിപ്പോയ കുഞ്ഞിനെ ബന്ധുക്കൾ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ എട്ടുമണിയോടെ…
ഉപയോഗിക്കാത്ത പൊതുടാപ്പുകൾ ഒഴിവാക്കാൻ നടപടിക്ക് ശിപാർശ
പറവൂർ: അമൃത് പദ്ധതി നടപ്പാക്കിയശേഷം നഗരപരിധിയിൽ ഉപയോഗിക്കാത്ത പൊതുടാപ്പുകൾ ഒഴിവാക്കാൻ നടപടിക്ക് ശിപാർശ. അമൃത് പദ്ധതി പ്രകാരം 825 ഗുണഭോക്താക്കൾക്ക് സൗജന്യമായി ഗാർഹിക കുടിവെള്ള കണക്ഷൻ നൽകിയതായി നഗരസഭാ അധ്യക്ഷ ബീനാ ശശിധരൻ പറഞ്ഞു. ടൗണിലെ 430 പൊതുടാപ്പിൽ 125 എണ്ണം ഈ ഭരണസമിതി വന്നശേഷം നീക്കം ചെയ്തു. ബാക്കി 305 എണ്ണത്തിൽ അമൃത് പദ്ധതി പ്രകാരം സൗജന്യ ഗാർഹിക കണക്ഷൻ നൽകിയശേഷം ഉപയോഗിക്കാതെ കിടക്കുന്ന പൊതുടാപ്പുകൾ ഒഴിവാകുന്നതിന് നടപടി സ്വീകരിക്കും. കൂടാതെ, കുടിവെള്ള കണക്ഷൻ നീട്ടുന്നതിന്…

