Ernakulam News
റോഡ് നവീകരണം പൂർത്തിയായി; കക്കടാശ്ശേരി പാലത്തിൽ നടപ്പാത യാഥാർഥ്യമായില്ല
മൂവാറ്റുപുഴ: അന്താരാഷ്ട്ര നിലവാരത്തിൽ നിർമാണം പൂർത്തിയായെങ്കിലും കക്കടാശ്ശേരി-കാളിയാർ റോഡിലെ ആരംഭത്തിലുള്ള കക്കടാശ്ശേരി പാലത്തിന് നടപ്പാത നിർമിക്കണമെന്ന ആവശ്യം നടന്നില്ല. ആറരപ്പതിറ്റാണ്ട് മുമ്പ് നിർമിച്ച പാലത്തിന് റോഡ് നവീകരണത്തിന്റെ ഭാഗമായി നടപ്പാലം നിർമിക്കാൻ പദ്ധതി തയാറാക്കിയിരുന്നെങ്കിലും അവസാനനിമിഷം ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ സർക്കാറിന്റെ ഭരണകാലത്ത് 68 കോടി രൂപ അനുവദിച്ച റോഡ് നിർമാണം മൂന്നുമാസം മുമ്പാണ് പൂർത്തിയായത്. കക്കടാശ്ശേരി-കാളിയാർ റോഡ് നവീകരണത്തിന്റെ ഭാഗമായി കക്കടാശ്ശേരി പാലത്തിൽ ഉൾപ്പെടുത്തിയിരുന്ന നടപ്പാലം ഒഴിവാക്കുകയായിരുന്നു. ഡി.പി.ആർ തയാറാക്കുന്ന സമയത്ത് ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നതാണ്. പുതിയ സർക്കാർ…
തകർന്ന് റയോണ്‍പുരം-കാരിയേലി റോഡ്
പെരുമ്പാവൂര്‍: നഗരസഭ പരിധിയിലെ പ്രധാന റോഡ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിട്ടും നന്നാക്കാത്തതില്‍ പ്രതിഷേധമുയരുന്നു. 25, 26, 27 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന റയോണ്‍പുരം-കാരിയേലി റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. ദിനേന നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന മേഖലയിലെ പ്രധാന റോഡിന്റെ ദുരവസ്ഥ പരിഹരിക്കുന്നതില്‍ വാര്‍ഡ് കൗണ്‍സിലര്‍മാർക്കോ നഗരസഭ ഭരണസമിതിക്കോ സാധിക്കുന്നില്ലെന്നാണ് ആക്ഷേപം. പെരുമ്പാവൂരില്‍നിന്ന് വല്ലം പാലം വഴി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. ഇരുചക്രവാഹന യാത്രക്കാര്‍ രാത്രി അപകടങ്ങളില്‍പെടുന്നത് നിത്യസംഭവമാണ്. നിരവധി വ്യവസായ സ്ഥാപനങ്ങളിലേക്കും…
ഫോര്‍ട്ട് വൈപ്പിൻ അഴിമുഖയോരത്തെ നടപ്പാത അപകടാവസ്ഥയില്‍
വൈപ്പിന്‍: ഫോര്‍ട്ട് വൈപ്പിനിലെ അഴിമുഖയോരത്തെ നടപ്പാത തകര്‍ന്ന് അപകടഭീഷണിയില്‍. കരിങ്കല്‍ഭിത്തി ഇളകിമാറി നടപ്പാത ഇടിഞ്ഞുവീഴാറായ അവസ്ഥയില്‍ ആളുകള്‍ ഏതുനിമിഷവും വെള്ളത്തിലേക്ക് തെറിച്ചുവീഴുന്ന സാഹചര്യമാണുള്ളത്. വിദേശികളടക്കം ഒട്ടേറെ വിനോദസഞ്ചാരികള്‍ എത്തുന്ന പ്രദേശത്ത് ഉത്സവ അവധികൂടി വന്നതിനാല്‍ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. നഗരത്തോട് ചേര്‍ന്നുകിടക്കുന്നതിനാലും മെട്രോ സർവിസില്‍ പെട്ടെന്നുതന്നെ ആളുകള്‍ക്ക് ഇവിടേക്കെത്താന്‍ കഴിയുന്നതിനാലും ഫോര്‍ട്ട് വൈപ്പിനില്‍ വരും ദിവസങ്ങളിലും തിരക്കേറും. ചുവപ്പുപരവതാനി വിരിച്ചപോലെയുള്ള നടപ്പാത പലയിടങ്ങളിലും തകര്‍ന്നു. വെള്ളം അടിച്ചുകയറി നടപ്പാതക്കടിയിലെ കരിങ്കല്‍ ഭിത്തി ഇളകിയാണ് നാശം സംഭവിച്ചിരിക്കുന്നത്. കുട്ടികള്‍ക്കായി…
ഗൂഗിൾപേ വഴി പണം തട്ടിയ യുവാക്കൾ അറസ്റ്റിൽ
കൊച്ചി: ഗൂഗിൾ പേ വഴി കബളിപ്പിച്ച് പണം തട്ടിയ യുവാക്കളെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ തെക്കേടത്ത് വീട്ടിൽ ഫായിസ് (23), ആലുവ കീഴ്മാട് കാട്ടോളിപറമ്പ് വീട്ടിൽ ഒമർ മുക്താർ (21), പോഞ്ഞാശ്ശേരി പുത്തൻപുരക്കൽ വീട്ടിൽ സാബിത്ത് (27) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. ബസിൽ പോകാൻ പൈസ ഇല്ലെന്നും 1000 രൂപ നൽകിയാൽ പകരം ഗൂഗിൾ പേ ചെയ്തു തരാമെന്നും പറഞ്ഞ് 75കാരനായ മോഹനനെന്നയാളുടെ അടുത്ത് പ്രതികളെത്തുകയായിരുന്നു. മോഹനൻ…
പുതുമോടിയിൽ ചങ്ങമ്പുഴ പാർക്ക്
കൊച്ചി: പുതുമോടിയിൽ അണിഞ്ഞൊരുങ്ങിയ ചങ്ങമ്പുഴ പാർക്ക് വ്യാഴാഴ്ച തുറക്കും. 4.24 കോടി രൂപ മുടക്കിയുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് പാർക്ക് പുതുമോടിയിൽ തുറക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പാർക്ക് തുറന്നുനൽകും. കലാ-സംഗീത-സാംസ്കാരിക പ്രവർത്തകരുടെ സംഗമഭൂമിയായി നാലര പതിറ്റാണ്ട് മുമ്പാണ് ഇടപ്പള്ളിയിൽ ചങ്ങമ്പുഴ പാർക്കും തുടർന്ന് സാംസ്കാരിക കേന്ദ്രവുമെല്ലാം ആരംഭിക്കുന്നത്. മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളക്ക് ജന്മനാടായ ഇടപ്പള്ളിയിൽ സ്മാരകം നിർമിക്കണമെന്ന ആവശ്യമായിരുന്നു ഇതുവഴി യാഥാർഥ്യമായത്. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യങ്ങൾക്കൊടുവിലാണ് ഇപ്പോൾ നവീകരണ പ്രവർത്തനങ്ങൾ…
ലഹരിസംഘങ്ങൾ വിലസുന്നു
മൂവാറ്റുപുഴ: നഗരത്തിലടക്കം ലഹരി മാഫിയ സംഘം പിടിമുറുക്കിയിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. സ്കൂൾ, കോളജ് വിദ്യാർഥികൾക്കും അന്തർസംസ്ഥാന തൊഴിലാളികൾക്കും അടക്കം രാസലഹരി അടക്കം വിൽപന നടത്തുന്ന സംഘത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ വിവരങ്ങൾ ലഭ്യമായിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല.10 വയസ്സുകാരനുവരെ കഞ്ചാവ് ബീഡി നൽകി ലഹരിക്ക് അടിമകളാക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുെണ്ടന്നാണ് വിവരം. സ്റ്റേഡിയം പരിസരം, വെള്ളൂർക്കുന്നം, മാർക്കറ്റ് ബസ് സ്റ്റാൻഡ് പരിസരം, ലതാ സ്റ്റാൻഡ്, പായിപ്ര തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി സംഘങ്ങൾ സജീവമാണ്. പ്രമുഖരുടെ മക്കൾ വരെ രാസലഹരി വിൽപനയിലും…
പശുക്കളെ വെട്ടി അയൽവാസി: തടയാൻ ശ്രമിച്ച ക്ഷീരകർഷകക്കും വെട്ടേറ്റു
തൃപ്പൂണിത്തുറ: വീട്ടിൽ വളർത്തിയ പശുക്കളെ കോടാലികൊണ്ട് വെട്ടി അയൽവാസി. തടയാൻ ശ്രമിച്ച ക്ഷീരകർഷകക്കും വെട്ടേറ്റു. എടയ്ക്കാട്ടുവയലിൽ പള്ളിക്കനിരപ്പേൽ പി.കെ. മനോജിന്റെ പശുക്കളെയാണ് ചൊവ്വാഴ്ച രാവിലെ അയൽവാസി വെട്ടിയത്. സംഭവത്തിൽ അയൽവാസി വെള്ളക്കാട്ടുതടത്തിൽ വി.പി. രാജുവിനെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. കോടാലി ഉപയോഗിച്ച് ഒരു പശുവിന്റെ മുതുകിനും ഒരെണ്ണത്തിന്റെ കഴുത്തിനുമാണ് വെട്ടിയത്. വെട്ടേറ്റ പശുക്കളിലൊന്ന് പിന്നീട് ചത്തു. ആക്രമണം തടയാൻ ശ്രമിച്ച മനോജിന്റെ ഭാര്യ സുനിതയുടെ കൈക്കും വെട്ടേറ്റു. ടാപ്പിങ് തൊഴിലാളിയായ മനോജ് പശുക്കളെയും വളർത്തിയാണ് കുടുംബം മുന്നോട്ട്…
വ്യാജ ബില്‍ വിൽപനസംഘം പെരുകുന്നു; അന്വേഷണമില്ല
പെരുമ്പാവൂര്‍: വ്യാജ സെയിൽസ് ടാക്സ് ബിൽ വിൽപന സംഘങ്ങൾ പെരുകിയിട്ടും അന്വേഷണവും നടപടിയുമുണ്ടാകുന്നില്ലെന്ന് ആക്ഷേപം. ജില്ലയിൽ പെരുമ്പാവൂർ കേന്ദ്രീകരിച്ചാണ് അനധികൃത ജി.എസ്.ടി ബിൽ വിൽപന സംഘങ്ങൾ അധികമുള്ളത്. ഒരാൾതന്നെ നിരവധി പേരുടെ പല പേരുകളിൽ ബിൽ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തവരുടെ പേരിലായിരിക്കും രജിസ്ട്രേഷൻ. വാടകക്കെടുക്കുന്ന 100 സ്ക്വയർ ഫീറ്റ് പോലുമില്ലാത്ത ചെറിയൊരു മുറിയായിരിക്കും രേഖകളിലെ ഗോഡൗണും ഓഫിസും. അന്തർസംസ്ഥാനങ്ങളിൽനിന്ന് സംഘടിപ്പിക്കുന്ന രജിസ്ട്രേഷനിലാണ് ഇറക്കുമതി ഇടപാടുകൾ നടത്തുക. നിസ്സാര തുക പ്രതിഫലം വാങ്ങിയാണ് പലരും…
പറവൂർ കച്ചേരി മൈതാനിയിൽ നടപ്പാതയിൽ വാഹന പാർക്കിങ്; നടപടി വേണമെന്ന് ആവശ്യം
പറവൂർ: കച്ചേരി മൈതാനിയിൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമിച്ച നടപ്പാതകളിൽ പാർക്കിങ് കാൽനടക്കാർക്ക് തടസ്സം സൃഷ്ടിക്കുന്നു. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം. എം.പിയുടെ പ്രതിനിധിയായ എം.പി. റഷീദാണ് ആവശ്യമുന്നയിച്ചത്. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഒന്നേകാൽ കോടി ചെലവഴിച്ചാണ് ടൂറിസം വകുപ്പ് കച്ചേരി മൈതാനം നവീകരിച്ചത്. നവീകരിച്ച മൈതാനത്തിന്റെ ശുചീകരണത്തിന്റെയും അറ്റകുറ്റപ്പണികളുടെയും ചുമതല നഗരസഭക്കായിരുന്നു. രണ്ടുവർഷമായി ഈ ചുമതലയിൽനിന്ന് നഗരസഭ ഒഴിഞ്ഞു. മൈതാനത്തെ റോഡുകളിൽ വിരിച്ചിരുന്ന ടൈലുകൾ തകർന്ന് ഇപ്പോൾ കുണ്ടുംകുഴിയും ചളിയുമായി…
ഓണത്തിരക്കിലമർന്ന് മൂവാറ്റുപുഴ ടൗൺ; ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനം
മൂവാറ്റുപുഴ: ഓണത്തിരക്കേറിയതോടെ നഗരം ഗതാഗതക്കുരുക്കിൽ വലഞ്ഞു. കുഴികളും ശക്തമായ മഴയും കൂടിയായതോടെ നഗരം അക്ഷരാർഥത്തിൽ സ്തംഭിച്ചു. രാവിലെ ആരംഭിച്ച ഗതാഗതക്കുരുക്ക് തിങ്കളാഴ്ച വൈകിയും തുടർന്നു. നഗരത്തിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തത് സ്ഥിതി രൂക്ഷമാക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ നാലുമണിക്കൂറാണ് ഗതാഗതക്കുരുക്ക് മൂലം ഗതാഗതം സ്തംഭിച്ചത്. വൈകീട്ട് ആറോടെ വീണ്ടും കുരുക്ക് രൂക്ഷമായി. വെള്ളൂർക്കുന്നം മുതൽ പി.ഒ ജങ്ഷൻ വരെ എത്താൻ അരമണിക്കൂറോളം വേണ്ടിവരുന്ന സ്ഥിതിയാണിപ്പോൾ. ഓണത്തിരക്ക് മുന്നിൽകണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ ഇരുപതോളം പൊലീസുകാരെക്കൂടി അധികമായി…

