Ernakulam News
പ്ലേറ്റ്ലെറ്റ്സ് വിതരണം: കുതിച്ചുചാട്ടത്തിനൊരുങ്ങി ആലുവ ബ്ലഡ് ബാങ്ക്
ആലുവ: പൊതുജനാരോഗ്യരംഗത്ത് സംസ്ഥാനത്തിനുതന്നെ മാതൃകയായ ആലുവ ബ്ലഡ് ബാങ്ക് പ്ലേറ്റ്ലെറ്റ്സ് ശേഖരണ – വിതരണ രംഗത്തും കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു. റീജനൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻറർ എന്ന ആലുവ ബ്ലഡ് ബാങ്കിൽ ഒരാളിൽനിന്ന് ഒരേസമയം കൂടുതൽ പ്ലേറ്റ്ലെറ്റ് ശേഖരിക്കുന്ന പ്ലേറ്റ്ലെറ്റ്സ് ഫെറേസിസ് സൗകര്യവും ഒരുങ്ങി. സംസ്ഥാനത്തെ മൂന്ന് മെഡിക്കൽ കോളജുകളിൽ മാത്രമാണ് ആരോഗ്യവകുപ്പിനുകീഴിൽ ഈ സൗകര്യമുള്ളത്. നിലവിൽ ഒരാളിൽനിന്ന് ഒരേസമയം ഒരു യൂനിറ്റ് പ്ലേറ്റ്ലെറ്റ് മാത്രമാണ് ശേഖരിക്കാൻ കഴിയുക. അത് നൽകുന്നയാൾക്ക് പിന്നീട് മൂന്നുമാസം കഴിഞ്ഞശേഷമേ വീണ്ടും നൽകാൻ കഴിയൂ.…
ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർഥിക്ക് പരിക്കേറ്റു
ആലങ്ങാട്: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. കൊങ്ങോർപ്പിളളി കളപ്പുരക്കൽ വീട്ടിൽ ഷിരോഷ് കുമാറിന്റെ മകൾ കെ.എസ്. അനാമികക്കാണ് (17) പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 7.45നാണ് സംഭവം. പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ അനാമിക സ്കൂളിൽ പോകുന്നതിനായി കൊങ്ങോർപ്പിള്ളി കവലയിൽനിന്ന് ആലുവ-വരാപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന അവേ മരിയ ബസിൽ കയറി. തിരക്കുണ്ടായിരുന്നതിനാൽ മുന്നിലെ ഹൈഡ്രോളിക് വാതിൽ അടച്ചിരുന്നില്ല. ബസ് അൽപദൂരം പിന്നിട്ട് വളവ് തിരിഞ്ഞപ്പോഴാണ് തുറന്ന്…
ആവശ്യത്തിന് പൊലീസ് ഇല്ല; പെരുമ്പാവൂരിൽ ക്രമസമാധാനപാലനം പ്രതിസന്ധിയിൽ
പെരുമ്പാവൂര്‍: റൂറല്‍ ജില്ലയിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിലൊന്നായ പെരുമ്പാവൂരില്‍ ആവശ്യത്തിന് പൊലീസ് ഇല്ലാത്തത് പ്രതിസന്ധിയായി മാറുന്നു. പരാതികളുമായി സ്റ്റേഷനില്‍ എത്തുന്നവരും നിലവിലുള്ള പൊലീസുകാരും ഇതുമൂലം നട്ടംതിരിയുകയാണ്. അമിത ജോലിഭാരമുള്ളതിനാല്‍ ഇവിടെ ഡ്യൂട്ടി ചെയ്യാന്‍ പൊലീസുകാര്‍ തയാറാകുന്നില്ലെന്നാണ് വിവരം. സ്ഥലംമാറ്റം കിട്ടിയെത്തുന്നവര് ഏതുവിധേനയും ഡ്യൂട്ടി മാറ്റത്തിന് ശ്രമിക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ചുമതലയേറ്റ എസ്.എച്ച്.ഒ കഴിഞ്ഞ ദിവസം മറ്റൊരു സ്റ്റേഷനിലേക്ക് പോയി. പുതിയ എസ്.എച്ച്.ഒ നിയമനത്തിന് ഇതുവരെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ല. സ്റ്റേഷന് പരിധിയില്‍ ഒരുദിവസം എത്തുന്നത് നിരവധി പരാതികളാണ്.…
പാഴ്വാക്കായി പോയാലി ടൂറിസം പദ്ധതി
മൂവാറ്റുപുഴ: ഏറെ കൊട്ടിഗ്ഘോഷിച്ച് പ്രഖ്യാപിച്ച പോയാലി ടൂറിസം പദ്ധതി വർഷം ഒന്നുകഴിഞ്ഞിട്ടും യാഥാർഥ്യമായില്ല. ടൂറിസം പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി റവന്യൂ വകുപ്പിൽനിന്ന് 50 സെന്റ് സ്ഥലം ടൂറിസം വകുപ്പിന് കൈമാറിയിട്ട് ഒന്നേകാൽ വർഷം കഴിഞ്ഞു. നൂറുകണക്കിനാളുകൾ എത്തുന്ന പായിപ്ര പഞ്ചായത്തിലെ പോയാലിമല കേന്ദ്രീകരിച്ച് നടപ്പാക്കാൻ തീരുമാനിച്ച ടൂറിസം പദ്ധതിയാണ് എങ്ങും എത്താതെ കിടക്കുന്നത്. ടൂറിസം പദ്ധതി നടപ്പാക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ പദ്ധതി തയാറാക്കി 12 ഏക്കർ അളന്നുതിട്ടപ്പെടുത്തിയിരുന്നു. എന്നാൽ, രാഷ്ട്രീയ വടംവലികളെത്തുടർന്ന് റവന്യൂ വകുപ്പ് സ്ഥലം…
സൗരോർജ പദ്ധതി: മൂപ്പൻസ് സോളാറും സി.എഫ്.പി.എല്ലും കൈകോർക്കുന്നു
കൊച്ചി: കേരളത്തിൽ ഗാർഹിക സൗരോർജ പദ്ധതികൾ വ്യാപിപ്പിക്കുന്നതിന് സൗരോർജ രംഗത്തെ പ്രമുഖ സ്ഥാപനമായ ‘മൂപ്പൻസ് സോളാർ’ ധനകാര്യസ്ഥാപനമായ ചോയ്സ് ഫിനാൻസുമായി (സി.എഫ്.പി.എൽ) പങ്കാളിത്തം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി സൂര്യ ഘർ റെസിഡൻഷ്യൽ പ്രോജക്ടുകൾക്ക് പലിശരഹിത വായ്പ ലഭ്യമാക്കി സൗരോർജ വൈദ്യുതി പദ്ധതികൾ കേരളത്തിൽ വ്യാപകമാക്കാൻ ലക്ഷ്യമിട്ടാണ് പങ്കാളിത്തം. കേരളത്തിൽ ആദ്യമായാണ് സൗരോർജ പദ്ധതികൾക്ക് പലിശരഹിത വായ്പ ലഭ്യമാക്കുന്നത്. ഇന്ത്യയിൽ ഒരുകോടി വീടുകളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാൻ 2024 ഫെബ്രുവരിയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് പി.എം സൂര്യഘർ മുഫ്ത് ബിജിലി…
അയർലൻഡിൽ ജോലി വാഗ്ദാനം; 2.5 കോടി തട്ടിയ യുവതി പിടിയിൽ
പള്ളുരുത്തി: അയർലന്‍ഡിൽ ജോലി വാഗ്ദാനം ചെയ്ത് 2.5 കോടി രൂപയോളം തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ യുവതിയെ പള്ളുരുത്തി പൊലീസ് മംഗളൂരുവിൽനിന്ന് പിടികൂടി. ഫോർട്ട്കൊച്ചി സ്വദേശിയും ഇപ്പോൾ പെരുമ്പാവൂരിൽ താമസിക്കുന്നതുമായ അനു (34) വിനെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഭർത്താവ് പള്ളുരുത്തി കടേഭാഗം സ്വദേശി ജിബിൻ ജോർജിനും കേസിൽ പങ്കുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.എസ്. സുദർശൻ, മട്ടാഞ്ചേരി അസി.പൊലീസ് കമീഷണർ കെ.ആർ. മനോജ് എന്നിവർ പറഞ്ഞു. ഇസ്രായേലിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരെയാണ് അയർലൻഡിൽ…
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
അങ്കമാലി: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണ യുവാവ് മരിച്ചു. അങ്കമാലി അങ്ങാടിക്കടവ് ‘അശ്വതി ഭവൻ’ വീട്ടിൽ പരേതനായ സുരേന്ദ്രന്റെ (കേരള പൊലീസ്) മകൻ പി.എസ്. സുനീഷാണ് (37) മരിച്ചത്. ബുധനാഴ്ച രാവിലെ പട്ടണത്തിലെ ജിമ്മിലായിരുന്നു സംഭവം. ഉടനെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാക്കനാട് ഇൻഫോപാർക്കിലെ ഐ.ടി കമ്പനി ജീവനക്കാരനാണ്. അമ്മ: സുകുമാരി (റിട്ട. പഞ്ചായത്ത് സെക്രട്ടറി). ഭാര്യ: അമ്പിളി (മേതല ഓലക്കായം കുടുംബാംഗം). മക്കൾ: നക്ഷത്ര, ഈശ്വർ (വിദ്യാർഥികൾ).…
ഓൺലൈൻ തട്ടിപ്പ്; പ്രതികൾ അറസ്റ്റിൽ
കൊച്ചി: ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. കൊല്ലം മയ്യനാട് രമണിക വീട്ടിൽ ഗ്യാരി ദാസ് (67), കാക്കനാട് ചിറ്റേത്തുകര രാജഗിരി വാലി റോഡിൽ എസ്.ആർ. ഹെയ്റ്റിൽ താമസിക്കുന്ന സന്തോഷ്കുമാർ (57) എന്നിവരെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്. മാച്ച്താബർ ഇൻഫർനോ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ട്രേഡ് പ്രോഫിറ്റ് ഫണ്ട് എന്ന സംരംഭത്തിൽ പണം നിക്ഷേപിച്ചാൽ 30 ശതമാനം വരെ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് കലൂർ സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന്…
നിങ്ങളുടെ പഴ്സ് കൈയിലുണ്ട്; ഉടമയെ തേടി കത്ത്
കൊച്ചി: ‘നിങ്ങളുടെ പഴ്സ് കൈയിലുണ്ട്. എറണാകുളം വുഡ്ലാൻഡ് ജങ്ഷനിലെ ഫുട്പാത്തിൽനിന്ന് കിട്ടിയതാണ്. ഇതാണ് എന്റെ ഫോൺ നമ്പർ’. കത്തിലെ വരികൾ കണ്ടതും ടി.ഐ. അബൂബക്കറിന് ശ്വാസം നേരെ വീണു. ഒരാഴ്ച മുമ്പ് എറണാകുളം യാത്രക്കിടെ നഷ്ടപ്പെട്ട പഴ്സാണ് കിട്ടുമെന്ന് ഉറപ്പില്ലാതിരുന്ന സമയത്ത് കത്തിന്റെ രൂപത്തിൽ പ്രതീക്ഷയേകി എത്തിയത്. ചേരാനല്ലൂർ മഫ്താഹുൽ ഉലൂം മദ്റസയിലെ അധ്യാപകനാണ് അബൂബക്കർ. കഴിഞ്ഞ 31നാണ് എറണാകുളത്ത് എത്തുന്നത്. വീട്ടിലെത്തിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരമറിയുന്നത്. 7000 രൂപയും എ.ടി.എം കാർഡും ലൈസൻസും ആധാർ കാർഡുമൊക്കെ…
കൊച്ചി കോർപറേഷൻ; ഓണത്തിനുമുമ്പ് റോഡിലെ കുഴികള്‍ അടക്കും
കൊച്ചി: ഓണത്തിന് മുമ്പായി കൊച്ചി കോർപറേഷൻ പരിധിയിലുള്ള റോഡുകളിലെ കുഴികള്‍ അടച്ച് ഗതാഗതം സുഗമമാക്കുന്നതിനായി അവലോകന യോഗം ചേര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് നഗരസഭ പരിധിയിലുളള പല റോഡുകളിലും കുഴികള്‍ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാതായി മാറിയിരുന്നു. എല്ലാ റോഡുകളുടെയും നിലവിലെ സ്ഥിതി അവലോകനം ചെയ്യുന്നതിനും അറ്റകുറ്റപ്പണി ആവശ്യമുള്ളവയുടെ പണികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിനും തീരുമാനമായി. മേയർ എം. അനിൽകുമാറിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ മേയർ അധ്യക്ഷത വഹിച്ചു. കോർപറേഷൻ പരിധിയില്‍ വരുന്ന അറ്റകുറ്റപ്പണി ആവശ്യമുള്ള മിക്ക കോര്പറേഷന് റോഡുകളുടെയും പ്രവൃത്തി…

