Ernakulam News
ഇനിയുമെത്ര കാത്തിരിക്കണം കടമക്കുടി-ചാത്തനാട് പാലം യാഥാർഥ്യമാകാൻ?
കൊച്ചി: 11 വർഷത്തെ കാത്തിരിപ്പിനൊടുവിലും പൂർത്തിയാകാതെ ചാത്തനാട്-കടമക്കുടി പാലം. അശാസ്ത്രീയ നിർമാണത്തിൽ വലഞ്ഞ് നാട്ടുകാർ. പറവൂർ, വൈപ്പിൻ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. പാലം പൂർത്തിയാകുന്നതോടെ പറവൂരിൽനിന്ന് കൊച്ചി നഗരത്തിലെത്താൻ ഒമ്പത് കിലോമീറ്ററിന്റെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ, വീരൻപുഴക്ക് കുറുകെ പാലം നിർമിച്ചെങ്കിലും നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇപ്പോൾ വില്ലനായിരിക്കുന്നത്. അപ്രോച്ച് റോഡിനായി ഏറ്റെടുത്ത ഭാഗത്തേക്കല്ല പാലം ചെന്നുചേരുന്നത് എന്നതാണ് ഇതിൽ ഏറെ വിചിത്രം. കാത്തിരിപ്പിന്റെ പതിറ്റാണ്ട് ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്താണ് പാലം നിർമാണം ആരംഭിച്ചത്. 54 കോടി ചെലവഴിച്ചുള്ള…
വ്യാജ മദ്യവിൽപന; ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
കാക്കനാട്: പുതുച്ചേരിയിൽനിന്നുള്ള വ്യാജമദ്യം ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചിരുന്ന സംഘം കാക്കനാട് പിടിയിൽ. കാക്കനാട് ഇടച്ചിറ സ്വദേശി കുന്നേപ്പറമ്പിൽ വീട്ടിൽ തോക്ക് എന്ന് വിളിക്കുന്ന സുരേഷ് (52), ഭാര്യ മിനി (47), കാക്കനാട് ഇടച്ചിറ പർലിമൂല വീട്ടിൽ ഫസലു എന്ന നാസർ (42) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, എക്സൈസ് ഇന്റലിജൻസ് സിറ്റി എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് പുതുച്ചേരിയിൽനിന്ന് കൊണ്ടുവന്ന അര ലിറ്ററിന്റെ 77 കുപ്പി വ്യാജമദ്യം എക്സൈസ് പിടിച്ചെടുത്തു.…
മെട്രോ നിർമാണക്കുരുക്ക്; യാത്രചെയ്യാം, ഈ വഴികളിലൂടെ
കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ടം നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗതക്കുരുക്ക് വർധിക്കുമ്പോൾ യാത്രക്കാർക്കായി കുരുക്കില്ലാത്ത ബദൽ റൂട്ടുകൾ നിർദേശിച്ച് ട്രാഫിക് പൊലീസ്. എറണാകുളം ഭാഗത്തുനിന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സ്, കാക്കനാട്, ഭാരത് മാതാ കോളജ്, സീപോർട്ട്-എയർപോർട്ട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാമംഗലം, അഞ്ചുമന, പൈപ്പ് ലൈൻ റോഡ്, തോപ്പിൽ ജങ്ഷൻ, മേരിമാത റോഡ്, ഇല്ലത്തുമുകൾ-മരോട്ടിച്ചോട് റോഡ്, എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷൻ, ഓലിമുകൾ ജങ്ഷൻവഴി സീപോർട്ട്-എയർപോർട്ട് റോഡിലേക്ക് യാത്ര ചെയ്യാവുന്നതാണ്. കൂടാതെ ഇടപ്പള്ളി ബൈപാസ് ജങ്ഷനിൽനിന്ന് മരോട്ടിച്ചോട് റോഡിലൂടെ തോപ്പിൽ…
ജൽജീവനും വാട്ടർ അതോറിറ്റിയും കൈയൊഴിഞ്ഞു; റോഡിലെ കുഴികൾ മൂടി പൊലീസ്
മൂവാറ്റുപുഴ: ജൽജീവൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കൽ മൂലം കുളമായ ആശ്രമം ബസ്സ്റ്റാൻഡ് – കിഴക്കേക്കര റോഡിലെ കുഴിമൂടാൻ സ്വന്തം കൈയിൽനിന്ന് പണം മുടക്കി പാറമക്ക് എത്തിച്ച് ട്രാഫിക് പൊലീസ്. കഴിഞ്ഞ ഒരാഴ്ചയായി റോഡിൽ പൈപ്പ് ലൈൻ സ്ഥാപിച്ചുവരുകയാണ്. ഇതോടെ തിരക്കേറിയ റോഡിൽ ഗതാഗതക്കുരുക്കും അപകടങ്ങളും രൂക്ഷമായതോടെയാണ് പൊലീസ് കല്ലും മണ്ണും എത്തിച്ച് കുഴി മൂടിയത്. നഗരത്തിലെ പ്രധാന ബൈപാസായി മാറിയിരിക്കുകയാണ് വീതികുറഞ്ഞ ഈ റോഡ്. ശനിയാഴ്ച കൂടിയായതോടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. രണ്ട് വാഹനം ഒരേസമയം…
കണ്ടന്തറയില് തെരുവുനായ് ശല്യം രൂക്ഷമാകുന്നു
പെരുമ്പാവൂര്‍: കണ്ടന്തറയിലെ മഞ്ചേരിമുക്ക് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി ആക്ഷേപം. ഇതു സംബന്ധിച്ചുയരുന്ന പരാതികള്‍ അവഗണിക്കുകയാണ് അധികൃതര്‍. കണ്ടന്തറ സര്‍ക്കാര്‍ സ്കൂളിലേക്കും, ഹിദായത്ത് സ്കൂളിലേക്കും പോകുന്ന വഴിയില്‍ കലുങ്ക് ജങ്ഷന് സമീപത്ത് തെരുവുനായ്ക്കള്‍ സ്ഥിരമായി തമ്പടിക്കുന്നുണ്ട്. മഞ്ചേരിമുക്കിലെ സലഫി മസ്ജിദിന്റെ പരിസരമാണ് തെരുവുനായ്ക്കള്‍ തമ്പടിക്കുന്ന മറ്റൊരു സ്ഥലം. പലപ്പോഴും ഇവ വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ മുതിരുന്നുണ്ട്. രാവിലെയും വൈകിട്ടും സ്കൂളുകളിലേക്കും മദ്രസകളിലേക്കും ട്യൂഷന് സെൻററുകളിലേക്കും കുട്ടികള്‍ പോകുന്നതും തിരികെ വരുന്നതും ഭീതിയോടെയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. തെരുവുനായ്ക്കളെ…
അങ്കമാലി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അനാസ്ഥ; മാലിന്യമലയായി പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ
അങ്കമാലി: നഗരസഭയുടെ പഴയ കാര്യാലയത്തിന് സമീപം കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം ദുരിതമാകുന്നു. ഹരിത കർമസേന ശേഖരിക്കുന്ന ഇവ സംഭരിക്കാൻ ഇടമില്ലാതെ വന്നതോടെ കെട്ടിടത്തിന് മുകളിലും താഴെയും പരിസരത്തും നിരന്നിരിക്കുകയാണ്. പട്ടണത്തിലെ സമീപവാർഡുകളിലും ഇത്തരം അവസ്ഥ രൂക്ഷമാണ്. ആക്രി പെറുക്കുന്നവർ ആവശ്യമുള്ളതെടുത്ത് ബാക്കി അലക്ഷ്യമായി ഉപേക്ഷിച്ച് പോകുന്നു. ഇവ കാക്ക കൊത്തി ജലാശയങ്ങൾ മലിനമാക്കുകയും ചെയ്യുന്നു. കൊതുക് വ്യാപനത്തിനും പകർച്ചവ്യാധികൾക്കുമെതിരെ നഗരസഭയും താലൂക്ക്ആശുപത്രിയും ബോധവത്കരണം അരങ്ങു തകർക്കുമ്പോഴാണ് ഈ പിടിപ്പുകേട്. അതേസമയം, നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്റെ അനാസ്ഥയാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നതെന്നാണ്…
പരിപാടികൾ റദ്ദാകുന്നു; കാലിടറി സ്റ്റേജ് കലാകാരന്മാർ
കൊച്ചി: ഓണാഘോഷവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം സ്റ്റേജ് കലാകാരന്മാരെ പ്രതിസന്ധിയിലാക്കുന്നു.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം ഒഴിവാക്കിയതായി സർക്കാർ അറിയിച്ചതിന് പിന്നാലെ പുറമെനിന്ന് മുൻകൂട്ടി പ്രഖ്യാപിച്ച പല പരിപാടികളും റദ്ദാകുന്നതാണ് ഇവരെ പ്രയാസത്തിലാക്കുന്നത്. സർക്കാർ നടത്തുന്ന ആഘോഷ പരിപാടികളാണ് ഒഴിവാക്കാൻ തീരുമാനിച്ചതെങ്കിലും ഭൂരിഭാഗം ക്ലബുകളും സംഘടനകളും അവരുടെ ആഘോഷങ്ങളും ഉപേക്ഷിക്കുകയാണ്. ഓണത്തിനായി ബുക്ക് ചെയ്ത 80 ശതമാനം പരിപാടികളും റദ്ദായതായി കലാകാരന്മാർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് മുപ്പതിനായിരത്തോളം സ്റ്റേജ് കലാകാരന്മാരും അത്രതന്നെ അനുബന്ധ കലാകാരന്മാരും ഉണ്ട്. ഓണക്കാലത്ത് സർക്കാരിന്റെ ആഘോഷ…
മെഡിക്കല്‍ വാല്യൂ ടൂറിസം സാധ്യമാക്കുമെന്ന് ആരോഗ്യ ഉച്ചകോടി; പ്രതിമാസം 100 കോടി വരുമാനം
കൊച്ചി: സംസ്ഥാനത്തെ മെഡിക്കല്‍ വാല്യൂ ടൂറിസത്തില്‍നിന്ന് പ്രതിമാസം 100 കോടി വരുമാനം ഉണ്ടാക്കാന്‍ ആധുനിക ആരോഗ്യ മേഖലക്ക് കഴിയുമെന്ന് ആരോഗ്യ ഉച്ചകോടിയില്‍ വിദഗ്ധര്‍. കേരളത്തിലെ ആധുനിക ആരോഗ്യമേഖല ഇപ്പോള്‍ മെഡിക്കല്‍ വാല്യൂ സഞ്ചാരികളില്‍നിന്ന് പ്രതിമാസം ഏകദേശം 30-40 കോടി നേടുന്നുണ്ടെന്ന് 11ാമത് കേരള ഹെല്‍ത്ത് ടൂറിസം സമ്മേളനത്തിലും ആറാമത് ആഗോള ആയുര്‍വേദ ഉച്ചകോടിയിലും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മെഡിക്കല്‍ വാല്യൂ സഞ്ചാരികളെ ആകര്‍ഷിക്കാൻ മിഡില്‍ ഈസ്റ്റ് മേഖലയുമായുള്ള ബന്ധം കൂടുതല്‍ വര്‍ധിപ്പിക്കണമെന്ന് കോഴിക്കോട് ആസ്ഥാനമായ മെയ്ത്ര ഹോസ്പിറ്റല്‍ ചീഫ്…
ഇടിച്ചിറ തോട് നാശത്തിന്റെ വക്കിൽ
കാക്കനാട്: വർഷങ്ങൾക്ക് മുമ്പ് നാടിനെ ജലസമൃദ്ധമാക്കിയിരുന്ന കാക്കനാട് ഇടിച്ചിറ തോട് നാശത്തിന്റെ വക്കിൽ. സ്മാർട്ട് സിറ്റിയുടെയും ഇൻഫോ പാർക്കിന്റെയും സമീപത്തുകൂടി കടമ്പ്രയാറിലേക്കെത്തുന്ന പ്രധാന കൈവഴിയായ ഇത് മാലിന്യം നിറഞ്ഞ് നാശത്തിന്റെ വക്കിലാണ്. പ്രദേശത്തെ കാർഷിക സമ്പന്നതക്കും മത്സ്യ മേഖലക്കും മുതൽക്കൂട്ടായിരുന്ന തോടിൽ മാലിന്യം നിറഞ്ഞെങ്കിലും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കുന്നില്ല. മുൻകാലങ്ങളിൽ ഇവിടെ ചെറുവഞ്ചി സൗകര്യവും ഉണ്ടായിരുന്നു. പ്രദേശത്തെ കർഷകർ അവരുടെ കാർഷിക ഉൽപന്നങ്ങൾ വള്ളങ്ങളിൽ കയറ്റി മറ്റ് സ്ഥലങ്ങളിലേക്ക് എത്തിച്ചിരുന്നതും തോട്ടിലൂടെയാണ്. ഇൻഫോ പാർക്ക്, സ്മാർട്ട് സിറ്റി…
നഗരത്തിലെ മാലിന്യം തള്ളൽ തടയാൻ എന്ത് നടപടി സ്വീകരിച്ചു -ഹൈകോടതി
കൊച്ചി: നഗരത്തിലെ പാതയോരങ്ങളിലെയടക്കം മാലിന്യം തള്ളൽ തടയാൻ അധികൃതർ എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈകോടതി. വെള്ളക്കെട്ട് നീക്കുന്ന സക്ഷൻ കം ജെറ്റിങ് മെഷീനടങ്ങുന്ന 13 വാഹനങ്ങളുണ്ടായിട്ടും നഗരത്തിൽ സ്ഥിതി മാറ്റമില്ലാതെ തുടരുന്നത് എന്തുകൊണ്ടാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കൊച്ചി കോർപറേഷനോട് ആരാഞ്ഞു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്. ഒരു വാഹനം മാത്രമാണ് പ്രവർത്തനക്ഷമമെന്നും ബാക്കിയുള്ളവ അറ്റകുറ്റപ്പണിക്ക് കയറ്റിയിരിക്കുകയാണെന്നുമായിരുന്നു കോർപറേഷന്റെ മറുപടി. വാഹനങ്ങളുടെ…

