വ്യാജ മദ്യവിൽപന; ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

Estimated read time 0 min read

കാ​ക്ക​നാ​ട്: പു​തു​ച്ചേ​രി​യി​ൽ​നി​ന്നു​ള്ള വ്യാ​ജ​മ​ദ്യം ആ​വ​ശ്യ​ക്കാ​ർ​ക്ക് വീ​ടു​ക​ളി​ൽ എ​ത്തി​ച്ചി​രു​ന്ന സം​ഘം കാ​ക്ക​നാ​ട് പി​ടി​യി​ൽ. കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ സ്വ​ദേ​ശി കു​ന്നേ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ തോ​ക്ക് എ​ന്ന് വി​ളി​ക്കു​ന്ന സു​രേ​ഷ് (52), ഭാ​ര്യ മി​നി (47), കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ പ​ർ​ലി​മൂ​ല വീ​ട്ടി​ൽ ഫ​സ​ലു എ​ന്ന നാ​സ​ർ (42) എ​ന്നി​വ​രാ​ണ് സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്​​മെ​ന്‍റ്​ സ്ക്വാ​ഡ്, എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് സി​റ്റി എ​ക്സൈ​സ് റേ​ഞ്ച് എ​ന്നി​വ​രു​ടെ സം​യു​ക്ത നീ​ക്ക​ത്തി​ൽ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന്​ പു​തു​ച്ചേ​രി​യി​ൽ​നി​ന്ന്​ കൊ​ണ്ടു​വ​ന്ന അ​ര ലി​റ്റ​റി​ന്‍റെ 77 കു​പ്പി വ്യാ​ജ​മ​ദ്യം എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു.

അ​ങ്ങാ​ടി മ​രു​ന്ന് വി​ൽ​പ​ന​ക്കാ​ര​ൻ എ​ന്ന വ്യാ​ജേ​ന​യാ​യി​രു​ന്നു മ​ദ്യ​വി​ൽ​പ​ന. കാ​ക്ക​നാ​ടു​നി​ന്ന്​ മൂ​ന്ന്​ കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലാ​ണ് മ​ദ്യം വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. പു​തു​ച്ചേ​രി​യി​ൽ​നി​ന്ന് മ​ദ്യം ക​ട​ത്താ​ൻ സ​ഹാ​യി​ച്ച ‘കു​ടു​കു​ടു’ എ​ന്ന് വി​ളി​ക്കു​ന്ന മ​നാ​ഫ് എ​ന്ന​യാ​ളെ​പ്പ​റ്റി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

എ​റ​ണാ​കു​ളം റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി. ​സ​ജി, ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​ൻ. അ​ജ​യ​കു​മാ​ർ, സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​സ്മെ​ന്‍റ്​ സ്ക്വാ​ഡ് പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ എ​ൻ.​ഡി. ടോ​മി, ഇ​ന്‍റ​ലി​ജ​ൻ​സ് പ്രി​വ​ന്‍റി​വ്​ ഓ​ഫി​സ​ർ എ​ൻ.​ജി. അ​ജി​ത് കു​മാ​ർ, എ​റ​ണാ​കു​ളം റേ​ഞ്ച് പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ കെ.​കെ. അ​രു​ൺ, കെ.​ആ​ർ. സു​നി​ൽ, സ്പെ​ഷ​ൽ സ്ക്വാ​ഡ് വ​നി​ത സി.​ഇ.​ഒ സ​രി​ത റാ​ണി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ഡ്രൈ​വ​ർ പി.​സി. പ്ര​വീ​ൺ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

You May Also Like

More From Author