Ernakulam News
പര്യത്ത് കോളനി: വീണ്ടും കുടിയൊഴിപ്പിക്കാൻ നീക്കം
കിഴക്കമ്പലം: മലയിടംതുരുത്ത് നടക്കാവ് പര്യത്ത് കോളനിയിൽ വീണ്ടും കുടിയൊഴിപ്പിക്കാൻ നീക്കം. പെരുമ്പാവൂർ മുൻസിഫ് കോടതി നൽകിയ സ്റ്റേ ബുധനാഴ്ച അവസാനിച്ചതോടെയാണ് കുടികൊഴിപ്പിക്കാനുള്ള നീക്കം ശക്തമായത്. ഒരു വർഷം മുമ്പ് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് അഡ്വക്കറ്റ് കമീഷൻ ജയപാലിന്റെ നേതൃത്വത്തിൽ താലൂക്ക് സർവയർ ഉൾപ്പെടെ എത്തി കോളനി പൊളിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇവരുടെ പുനരധിവാസത്തിന് നാല് ദിവസം സമയം കൊടുക്കുകയായിരുന്നു. തുടർന്ന് കോളനി നിവാസികൾ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ നിന്ന് താൽക്കാലികമായി സ്റ്റേ വാങ്ങിയിരുന്നു.…
ദുരിതത്തിന് വിരാമം; ബിഗ് ബെൻ ഹൗസ് കെട്ടിടത്തിലെ ആറ് കുടുംബങ്ങൾക്ക് ഇന്ന് താക്കോൽ കൈമാറും
മട്ടാഞ്ചേരി: കോമ്പാറമുക്ക് ബിഗ് ബെൻ ഹൗസ് കെട്ടിടത്തിലെ താമസക്കാരുടെദുരിത ജീവിതത്തിന് പരിഹാരം. ആറ് കുടുംബങ്ങൾക്കുള്ള താക്കോൽ ബുധനാഴ്ച കൈമാറും. വൈകീട്ട് നാലരക്ക് എ.ഡി.ജി.പി പി. വിജയനാണ് കുടുംബങ്ങൾക്ക് താക്കോൽ കൈമാറുന്നത്. ഏറെ പൗരാണികമായ ബിഗ് ബെൻ ഹൗസ് കെട്ടിടം അപകടാവസ്ഥയിലായതോടെ ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങൾ മട്ടാഞ്ചേരി കമ്യൂണിറ്റി ഹാളിലാണ് കഴിഞ്ഞ മൂന്ന് വർഷമായി കഴിഞ്ഞ് വരുന്നത്. ഇവിടെ ദുരിത പൂർണമായ അവസ്ഥയിലാണ് ഇവർ ദിവസങ്ങൾ കഴിച്ചുകൂട്ടിയിരുന്നത്. ബിഗ്ബെൻ ഹൗസ് കെട്ടിടത്തിന്റെ ദുരവസ്ഥ കണക്കിലെടുത്ത് കൊച്ചി നഗരസഭയാണ് ഇവരെ…
സുരക്ഷയൊരുക്കാതെ ഓട നിർമാണം; കൊച്ചി-ധനുഷ്കോടി റോഡിൽ അപകടം പെരുകുന്നു
മൂവാറ്റുപുഴ: നവീകരണ പ്രവർത്തനങ്ങളുടെ പേരിൽ തകർന്നു കിടക്കുന്ന കൊച്ചി – ധനുഷ്കോടി റോഡിൽ അപകടങ്ങൾ തുടർക്കഥയായി മാറുന്നു. തിങ്കളാഴ്ച രാത്രി 11.30ഓടെ മൂവാറ്റുപുഴ കടാതി പാലത്തിന് സമീപം സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഒടുവിലത്തേത്. സംഭവത്തിൽ അമ്പലംപടി സ്വദേശിയായ യുവാവ് മരിച്ചു. ഗുരുതര പരിക്കേറ്റ സഹയാത്രികൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിരക്കേറിയ റോഡിലൂടെയുള്ള രാത്രിയാത്ര യാത്രക്കാരുടെ ജീവനു ഭീഷണിയായി മാറിയിട്ട് നാളുകളായി. മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡരികിലെ ഓട നിർമാണമാണ് ഇപ്പോൾ…
ജില്ലയിലെ ആദ്യ ഹരിത ടൂറിസ്റ്റ് കേന്ദ്രമാകാനൊരുങ്ങി പാണിയേലി പോര്
പെരുമ്പാവൂര്‍: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യ മാതൃക ഹരിത ടൂറിസം കേന്ദ്രമാകുകയാണ് പാണിയേലി പോര്. മാലിന്യ സംസ്കരണം, ഒറ്റത്തവണ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ കര്‍ശനമായ നിരോധനം നടപ്പാക്കല്‍, ബദല്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, ടോയ്ലറ്റ് സംവിധാനവും ദ്രവ മാലിന്യ സംസ്കരണവും കുറ്റമറ്റതാക്കല്‍, എം.സി.എഫ്, മിനി എം.സി.എഫുകള്‍, ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കല്‍, സെക്യൂരിറ്റി കാമറകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉറപ്പുവരുത്തികൊണ്ടാണ് ഹരിത ടൂറിസ്റ്റ് കേന്ദ്രമാകുന്നത്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഗാ ക്ലീന്‍ ഡ്രൈവ് സംഘടിപ്പിച്ചു. വേങ്ങൂര്‍ പഞ്ചായത്ത് നേതൃത്വത്തില്‍ ഹരിതകേരളം മിഷന്,…
ഓഫിസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ മർദിച്ചവർ അറസ്റ്റിൽ
കൊച്ചി: വല്ലാർപാടം എംപെയർ കണ്ടയ്നർ യാർഡ് ഓഫിസിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. വല്ലാർപാടം ജൂതനടപ്പ് സ്വദേശികളായ വിപിൻ (41, രാഹുൽ (31) എന്നിവരെയാണ് മുളവുകാട് പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ഓഫിസിലെ ജീവനക്കാരായ തിരുവനന്തപുരം സ്വദേശി ഫിലോ പി. സാം, മട്ടാഞ്ചേരി സ്വദേശി ഇല്യാസ്, ഞാറക്കൽ സ്വദേശി ശ്രീരാജ് എന്നിവർക്കാണ് മർദനമേറ്റത്. മുളവുകാട് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു. മുളവുകാട് പൊലീസ് ഇൻസ്പെക്ടർ ശ്യാംകുമാറിന്റെ…
കിഴക്കമ്പലത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
കിഴക്കമ്പലം: കിഴക്കമ്പലം ഫെറോന പള്ളിക്ക് സമീപം ദിവസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. നേരത്തെ ചെറിയ രൂപത്തിലാണ് പൊട്ടിയിരുന്നതെങ്കിൽ ഇപ്പോൾ പൊട്ടൽ വലുതായി റോഡിൽ വലിയ കുഴി രൂപപ്പെട്ടു. കുഴി വലുതായതോടെ റോഡിലൂടെ വെള്ളം പരന്ന് ഒഴുകുകയാണ്. നാട്ടുകാർ കുഴിയിൽ വാഴ നട്ട് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. റോഡിൽ വെള്ളം പരന്ന് ഒഴുകുന്നതിനാൽ കാൽ നട യാത്രക്കാർക്കോ ഇരുചക്രവാഹന യാത്രികർക്കോ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. നേരത്തെ പൊട്ടി പൊളിഞ്ഞ് കിടന്ന റോഡ് ഒരു വർഷം മുമ്പാണ് നന്നാക്കിയത്. കിഴക്കമ്പലം…
അതിക്രമങ്ങൾക്ക് വിലങ്ങിടാൻ ഓപറേഷൻ ആഗ്
കൊച്ചി: നഗരത്തിലെ അതിക്രമങ്ങൾ തടയുകയെന്ന ലക്ഷ്യമിട്ട് ഓപറേഷൻ ആഗുമായി പൊലീസ്. ഗുണ്ടകളുടെയും സ്ഥിരം കുറ്റവാളികളുടെയും വിളയാട്ടം അവസാനിപ്പിക്കാനാണ് ഓപറേഷന് ആഗ് എന്ന പേരിൽ പൊലീസ് പരിശോധന ആരംഭിച്ചത്. ലഹരി മാഫിയ അതിക്രമങ്ങൾ, പൊലീസ് – മാഫിയ കൂട്ടുകെട്ട് തുടങ്ങിയവക്കെതിരെ പൊലീസ് നടപടികൾ ശക്തമാക്കിയത്. മോഷണം, ബലാൽസംഗം, ആയുധം കൈവശം വെക്കൽ, മയക്കുമരുന്ന് തുടങ്ങി 50ഓളം കേസുകളിലെ പ്രതിയെ കഴിഞ്ഞ ദിവസം ഓപറേഷൻ ആഗിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് പിടികൂടിയിരുന്നു. വിയ്യപുരം നിരണം സ്വദേശി അനീഷ് കുമാറാണ്…
വരൂ ശൂലത്തേക്ക്; കാണാം കണ്ണഞ്ചിപ്പിക്കും വെള്ളച്ചാട്ടം
മൂവാറ്റുപുഴ: കണ്ണിന് വിരുന്നൊരുക്കി ശൂലം വെള്ളച്ചാട്ടം. മാറാടി പഞ്ചായത്ത് 13ാം വാർഡിലെ കായനാട് ശൂലം വെള്ളച്ചാട്ടം കാണാൻ ദിവസവും നിരവധി പേരാണ് എത്തുന്നത്. മൂവാറ്റുപുഴ നഗരത്തിൽ നിന്നും പിറവം റൂട്ടിൽ ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ ശൂലം വെള്ളച്ചാട്ടത്തിനടുത്തത്താം. ശൂലം കയറ്റം കയറിയ ശേഷം 200 മീറ്റർ ഉള്ളിലായാണ് വെള്ളച്ചാട്ടം. രണ്ട് മലകൾക്കിടയിലൂടെ ചെങ്കുത്തായും പാറയിലൂടെ പല തട്ടുകളായും പരന്നൊഴുകിയും നൂറ് അടി ഉയരത്തിൽ നിന്നും താഴ്ചയിലേയ്ക്ക് പതിക്കുന്ന ശൂലം വെള്ളച്ചാട്ടം മനോഹരമാണ്. പിറമാടം കൊച്ചരുവിക്കൽ, വിരുപ്പുകണ്ടം പ്രദേശങ്ങളിലെ…
ദേശീയപാത നിർമാണം: നവീകരണം ഇഴയുന്നു; ജനം ദുരിതത്തിൽ
കൊച്ചി: ദേശീയപാത നിർമാണത്തിൽ മെല്ലെപ്പോക്കിൽ ജനം ദുരിതത്തിൽ. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ കുണ്ടന്നൂർ മുതൽ മൂന്നാർവരെ നടക്കുന്ന പുനർനിർമാണമാണ് ജില്ലയിൽ ദുരിതം വിതക്കുന്നത്. തിരക്കേറിയ ദേശീയപാതയുടെ ഇരുഭാഗത്തുമായി നടക്കുന്ന നവീകരണം ഇഴയുകയാണ്. ഇത് യാത്രക്കാർക്ക് തീരാദുരിതമാണ് സമ്മാനിക്കുന്നത്. എങ്ങുമെത്താതെ കാന നിർമാണം ● കുണ്ടന്നൂർ മുതൽ മൂന്നാർ വരെയുള്ള 125 കിലോമീറ്റർ നവീകരണത്തിൽ ആദ്യഘട്ടത്തിൽ ടാറിങ് നടത്തി. തുടർന്നാണ് വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡിന് ഇരുവശവും കാനനിർമാണം ആരംഭിച്ചത്. നിർമാണം ആരംഭിച്ച് എട്ട് മാസം പിന്നിടുമ്പോഴും ഇതിന് വേഗമില്ലാത്തതാണ്…
ഫോർട്ട്കൊച്ചി ബോട്ട് ദുരന്തത്തിന് ഒമ്പത് വർഷം: പാഠമുൾക്കൊള്ളാതെ അധികൃതർ; അഴിമുഖം അപകട ഭീഷണിയിൽ തന്നെ
മട്ടാഞ്ചേരി: 11 ജീവൻ പൊലിഞ്ഞ ഫോർട്ട്കൊച്ചി ബോട്ട് ദുരന്തത്തിന് ഇന്ന് ഒമ്പത് വർഷം. അമിത വേഗത്തിൽ പാഞ്ഞെത്തിയ മത്സ്യബന്ധന ബോട്ട് അഴിമുഖത്തിന് കുറുകെ സഞ്ചരിക്കുകയായിരുന്ന കൊച്ചി നഗരസഭയുടെ ഭാരത് എന്ന ബോട്ടിൽ ഇടിച്ച് ബോട്ട് നെടുകെ പിളർന്നാണ് ദുരന്തം ഉണ്ടായത്. ഓണാഘോഷങ്ങൾക്കിടെ 2015 ആഗസ്റ്റ് 26ന് ഉച്ചക്കാണ് കൊച്ചി അഴിമുഖത്ത് നഗരസഭയുടെ ‘ഭാരത്’ യാത്ര ബോട്ട് മത്സ്യബന്ധന വള്ളമിടിച്ച് തകർന്ന് മുങ്ങിത്താഴ്ന്നത്. ഫോർട്ട്കൊച്ചി ജെട്ടിക്ക് വാരകൾക്ക് അകലെ നടന്ന അപകടത്തിൽ ഒരു കുട്ടിയും നാലു സ്ത്രീകളുമടക്കം 11…

