Ernakulam News
മൂവാറ്റുപുഴയിൽ എച്ച് 1 എൻ 1
മൂവാറ്റുപുഴ: പകർച്ച പനിക്ക് പിന്നാലെ മൂവാറ്റുപുഴയിൽ എച്ച്1 എൻ1 പനിയും വ്യാപകമാകുന്നു. കടുത്ത പനിയും തലവേദനയുമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് എത്തിയ യുവാവിന് അസുഖം കണ്ടെത്തി. ഇയാളെ വിദഗ്ധ ചികിത്സക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാലു പേർ കൂടി സമാന രോഗലക്ഷണവുമായി ചികിത്സ തേടിയിട്ടുണ്ട്. മൂവാറ്റുപുഴ മേഖലയിൽ രോഗം വ്യാപകമാണെന്നാണ് സൂചന. കടുത്ത പനിയും തലവേദനയുമായി നിരവധിപേർ ആശുപത്രികളിൽ എത്തുന്നുണ്ടെങ്കിലും രക്തപരിശോധനക്ക് സംവിധാനങ്ങളില്ലാത്തതിനാൽ മരുന്നുകൊടുത്തു വിടാറാണ് പതിവ്. ഇതുമൂലം രോഗ വ്യാപനത്തിന്റെ വ്യാപ്തി…
വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലന്‍സ് ജീവനക്കാര്‍
പെരുമ്പാവൂര്‍: വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ രക്ഷകരായി. കോടനാട് വടക്കാമ്പിള്ളി സ്വദേശിനിയായ 28കാരിയാണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഉടന്‍ വീട്ടുകാര്‍ 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്ട്രോള് റൂമില്‍ നിന്ന് അത്യാഹിത സന്ദേശം കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് പൈലറ്റ് കെ. കമലും എമര്‍ജന്‍സി മെഡിക്കല്‍…
ഗ്രാമപ്രദേശങ്ങളിൽ ബസ് റൂട്ടുകൾ അനുവദിക്കണം; ജനകീയ സദസ്സിൽ 100ലേറെ അപേക്ഷകൾ
അങ്കമാലി: മേഖലയിലെ ഗ്രാമ പ്രദേശങ്ങളിൽ ബസ് റൂട്ടുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി നഗരസഭയുടെയും, സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനകീയ സദസ്സിൽ 100ലേറെ നിർദേശങ്ങളുയർന്നു. ഗതാഗതവകുപ്പ് മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ജനകീയ സദസ്സ് വിളിച്ചുചേർത്തത്. അങ്കമാലി, ആലുവ നിയോജക മണ്ഡല പരിധിയിലെ വിവിധ വകുപ്പ് മേധാവികൾ, ബസുടമകൾ, തൊഴിലാളി സംഘടനകൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സന്നദ്ധ സംഘടന പ്രതിനിധികൾ അടക്കം ജനകീയ സദസ്സിൽ ബസ് റൂട്ട് ആവശ്യപ്പെട്ട് അനേകം അപേക്ഷകളാണ് സമർപ്പിച്ചത്. ഗ്രാമങ്ങളിലുടനീളം ബസ്…
ദേശീയപാത നിർമാണത്തിലെ അപാകത; ജനകീയ സമരസമിതി ഹർത്താലും ഉപരോധവും നടത്തി
പറവൂർ: നിർദിഷ്ട ദേശീയപാത 66ൽ പട്ടണം കവലയിൽ അടിപ്പാത നിർമിക്കുക, നിർമാണത്തിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഹർത്താലും ദേശീയപാത ഉപരോധവും സംഘടിപ്പിച്ചു. പട്ടണം എസ്.എൻ.ഡി.പി ക്ഷേത്ര പരിസരത്തുനിന്ന് പ്രകടനമായി ചിറ്റാറ്റുകര കവല, മുനമ്പം കവല വഴി പട്ടണം കവലയിലെത്തിയാണ് ഗതാഗതം തടഞ്ഞത്. പ്രകടനത്തിലും റോഡ് ഉപരോധത്തിലും സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലേറെ പേർ പങ്കെടുത്തു. ഉപരോധം മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ കെ.വി. അനന്തൻ അധ്യക്ഷത…
ജി.എസ്.ടി ഉദ്യോഗസ്ഥരുടെ ദ്രോഹനടപടി; ഹര്‍ത്താലും ധര്‍ണയും നടത്തി
പെരുമ്പാവൂർ: ആദായ നികുതി ഉദ്യോഗസ്ഥരുടെ വ്യാപാരിദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഐക്യവേദിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ ജി.എസ്.ടി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ബുധനാഴ്ച എ.എം റോഡിലെ പെറ്റല്‍സ് ലേഡീസ് ഷോപ്പിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധന ചട്ടങ്ങൾ ലംഘിച്ചായിരുന്നുവെന്നും മാനേജർ മലപ്പുറം സ്വദേശി സജിത് കുമാറിനെ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ജീവനൊടുക്കിയതെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. കട പരിശോധനയുടെ മറവില്‍ വ്യാപാരികളെയും തൊഴിലാളികളെയും ഭീക്ഷണിപ്പെടുത്തി മുന്നോട്ട് പോകാനാണ് ജി.എസ്.ടി ഉദ്യോഗസ്ഥരുടെ നീക്കമെങ്കിൽ അത് അനുവദിക്കില്ലെന്ന് സമരം…
മൂവാറ്റുപുഴ നഗരമധ്യത്തിൽ മാലിന്യ തടാകം; മലിനജലം തടയാൻ ശ്രമം തുടങ്ങി
മൂവാറ്റുപുഴ: മാലിന്യം ഒഴുകി എത്തി കെട്ടി കിടക്കുന്ന നഗരമധ്യത്തിലെ മാലിന്യ തടാകത്തിലേക്ക് മലിനജലം എത്തുന്നത് തടയാൻ നഗരസഭ നീക്കം ആരംഭിച്ചു. നഗരത്തിലെ മുനിസിപ്പൽ സ്റ്റേഡിയത്തിനും ആധുനിക മത്സ്യ മാർക്കറ്റിനും സമീപം ടൗൺ യു.പി. സ്കൂളിനോട് ചേർന്ന് കിടക്കുന്ന ഏക്കർ കണക്കിന് ചതുപ്പിലാണ് മാലിന്യ തടാകം രൂപപെട്ടത്. വെള്ളൂർക്കുന്നം മേഖലയിലെ ഓടകളിൽ നിന്നുള്ള മാലിന്യം മുഴുവൻ ഒഴുകിയെത്തുന്നത് ഇവിടെയാണ്. മഴ കൂടിയായതോടെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഓട മാലിന്യം ഒഴുകിയെത്തി രൂപപ്പെട്ട വൻ തടാകം സമീപവാസികൾക്ക് ദുരിതമായിട്ട് നാളുകളായി.…
എച്ച്.എം.ടി സ്വകാര്യവത്കരണത്തിന് കൂട്ടുനിൽക്കില്ല –എച്ച്.ഡി. കുമാരസ്വാമി
കളമശ്ശേരി: കേന്ദ്ര പൊതുമേഖല കമ്പനിയായ എച്ച്.എം.ടിയെ സ്വകാര്യവത്കരിക്കാൻ കൂട്ടുനിൽക്കില്ലെന്ന് കേന്ദ്ര ഘന വ്യവസായ മന്ത്രി എച്ച്.ഡി കുമാരസ്വാമി. കളമശ്ശേരി യൂണിറ്റ് സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ഒരു കാരണവശാലും ജീവനക്കാർ പരിഭ്രാന്തരാവേണ്ടെന്നും എച്ച്.എം.ടിയുടെ പൂർവകാല പ്രതാപം വീണ്ടെടുക്കാൻ ആത്മാർഥമായി ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. അധികം വൈകാതെ പുനരുദ്ധാരണ നടപടികൾക്ക് തുടക്കം കുറിക്കും. ഈ വിവരം തൊഴിലാളികളെ അറിയിക്കണമെന്ന് കമ്പനി ജനറൽ മാനേജർമാർക്ക് മന്ത്രി നിർദേശം നൽകി. പുനരുദ്ധാരണ പാക്കേജ് നടപ്പാക്കാൻ സാങ്കേതിക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എച്ച്.എം.ടിയെ ആശ്രയിക്കുന്ന വിരമിച്ച…
ലഹരിക്കെതിരെ പിടിമുറുക്കി എക്സൈസ്; ആറുമാസം അറസ്റ്റിലായത് 1000 പേർ
കൊച്ചി: ജില്ലയിൽ ലഹരി മാഫിയയുടെ അടിവേരറുക്കാനുള്ള എക്സൈസ് വകുപ്പിന്റെ ശ്രമങ്ങളിൽ ആറുമാസത്തിനിടെ അകത്തായത് 1000ത്തിലേറെ പേർ. അബ്കാരി, എൻ.ഡി.പി.എസ് നിയമങ്ങൾ പ്രകാരം 2024 ജനുവരി മുതൽ ജൂൺ വരെ 1049 പേരാണ്. ഇതിൽ 625 പേർ മദ്യവുമായി ബന്ധപ്പെട്ട അബ്കാരി കേസിലും 424 പേർ ലഹരിയുമായി ബന്ധപ്പെട്ട എൻ.ഡി.പി.എസ്(നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റൻസസ്) കേസിലുമായാണ് അറസ്റ്റിലായത്. പൊലീസിന്റെ അറസ്റ്റ് കൂടാതെയാണിത്. കേസുകൾ 5000ത്തിലേറെ കഴിഞ്ഞ ജനുവരി മുതൽ ജൂൺ വരെ ജില്ലയിൽ എക്സൈസ് വകുപ്പ് എടുത്ത…
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരുമ്പോൾ നിർണായക റോളിൽ ഡബ്ല്യു.സി.സി
കൊച്ചി: ഏറെക്കാലത്തെ ചർച്ചക്കും പോരാട്ടത്തിനുമൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുമ്പോൾ സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിക്കിത് (വിമൻ ഇൻ സിനിമ കലക്ടിവ്) അഭിമാന നിമിഷം. കൂട്ടായ്മയുടെ നിരന്തര പ്രയത്നത്തിന്റെകൂടി ഫലമായാണ് സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും സ്ത്രീ-പുരുഷ വിവേചനങ്ങളെക്കുറിച്ചും പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ഡബ്ല്യു.സി.സിയുടെ തുടക്കകാലം മുതൽക്കേ സിനിമ മേഖലയിലെ അസമത്വങ്ങൾക്കെതിരെ കൂട്ടായ്മയിലെ അംഗങ്ങൾ ശബ്ദമുയർത്തിയിരുന്നു. ഇതിന്റെ പേരിൽ പല എതിർപ്പുകളും പരിഹാസങ്ങളും നേരിടേണ്ടിയും വന്നു. 2017 ഫെബ്രുവരിയിൽ നടി…
കെ.എസ്.ഇ.ബി വടക്കേക്കര സെക്ഷൻ ഇല്ലാതാക്കാനുള്ള നീക്കത്തിൽ പ്രതിഷേധം
പറവൂർ: കെ.എസ്.ഇ.ബി വടക്കേക്കര സെക്ഷൻ ഇല്ലാതാക്കാനുള്ള നീക്കത്തിൽ നിന്നും കെ.എസ്.ഇ.ബി ലിമിറ്റഡ് അധികൃതർ പിന്മാറണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ, വകുപ്പ് മന്ത്രി, കെ.എസ്.ഇ.ബി എന്നിവർക്ക് നിവേദനം നൽകാൻ ചിറ്റാറ്റുകര പഞ്ചായത്ത് ഭരണ സമിതി യോഗം ഐകകണ്ഠ്യന തീരുമാനിച്ചു. മട്ടാഞ്ചേരി ഡിവിഷന് കീഴിലുള്ള എടവനക്കാട് കേന്ദ്രീകരിച്ച് പുതിയ സെക്ഷൻ വരുന്നതുമായി ബന്ധപ്പെട്ടാണ് പറവൂർ നിയോജകമണ്ഡലത്തിലെ വടക്കേക്കര സെക്ഷൻ മൂത്തകുന്നം സെക്ഷനിൽ ലയിപ്പിക്കുന്നതിനുള്ള നടപടികളുമായി കെ.എസ്.ഇ.ബി മുന്നോട്ട് പോകുന്നത്. എടവനക്കാട് ഡിവിഷനിലേക്ക് പുതിയ…

