Ernakulam News
പെരുമ്പാവൂരിലെ ഗതാഗത പരിഷ്‌കാരം; റിപ്പോര്‍ട്ട് തയാറാക്കാൻ വിദഗ്ധരെ ചുമതലപ്പെടുത്തി
പെരുമ്പാവൂര്‍: നഗരത്തിൽ ഏര്‍പ്പെടുത്തേണ്ട ഗതാഗത പരിഷ്കാരങ്ങളെക്കുറിച്ച് സമഗ്രമായി പഠിച്ച് ശാസ്ത്രീയമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ എസ്.സി.എം.എസ് സ്കൂള്‍ ഓഫ് റോഡ് സേഫ്റ്റി ട്രാന്‍സ്പോര്‍ട്ടേഷനെ ചുമതലപ്പെടുത്തിയതായി എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ അറിയിച്ചു. നിയോജകമണ്ഡലത്തിലെ യാത്രക്ലേശം അനുഭവിക്കുന്ന വിഷയവും നിലവില്‍ ബസ് സര്‍വിസുകള്‍ ഇല്ലാത്തതും നിര്‍ത്തിപ്പോയതുമായ റൂട്ടുകളില്‍ പുതിയ ബസ് സര്‍വിസുകള്‍ ആരംഭിക്കുന്നതും ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ജനകീയ സദസ്സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് വിവിധ മേഖലയിലുള്ളവരുമായി ചര്‍ച്ച നടത്തി നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.…
കുരുക്കോട് കുരുക്ക്; നിരത്തുകളിൽ ദുരിതംപേറി ജനം
കൊച്ചി: ഗതാഗതക്കുരുക്കിൽ ജനം നട്ടംതിരിയുമ്പോഴും പരിഹാരമൊരുക്കാതെ അധികൃതർ. നാളുകളായി ജില്ലയിലെ പ്രധാന പട്ടണങ്ങളെല്ലാം രൂക്ഷമായ ഗതാഗതക്കുരുക്കിലാണ്. നഗര പ്രദേശങ്ങളിലെത്തിയാൽ പോയന്റ് കടക്കണമെങ്കിൽ സമയമേറെ എടുക്കുമെന്നതാണ് അവസ്ഥ. എറണാകുളം നഗരത്തിന് പുറമേ ജില്ലയിലെ പ്രധാന നഗരങ്ങളായ ആലുവ, കളമശ്ശേരി, കാലടി, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെല്ലാം ഇതുതന്നെയാണ് സ്ഥിതി. ജനം ദുരിതത്തിൽ വലയുമ്പോഴും പരിഹാരം കാണേണ്ട അധികൃതർ കൈമലർത്തുകയാണ്. കുരുക്കിൽ ഇഴഞ്ഞ് കൊച്ചി നഗരം ആഴ്ചകളായി കൊച്ചി നഗരത്തിൽ യാത്രക്കാരുടെ മനംമടുപ്പിക്കുന്ന രീതിയിലാണ് ഗതാഗതക്കുരുക്ക്. തിരക്കേറിയ രാവിലെയും വൈകുന്നേരവും…
റോഡ് നിർമിക്കാൻ കുഴിച്ച കാനയിൽ ജീപ്പ് തലകീഴായി മറിഞ്ഞു; രക്ഷകനായി കെ.എസ്.ആർ.ടി.സി ഡ്രൈവർ
കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ റോഡ് നിർമാണത്തിനായി തീർത്ത കാനയിൽ ജീപ്പ് തലകീഴായി മറിഞ്ഞു. നേര്യമംഗലം തലക്കോട് പുത്തൻകുരിശിന് സമീപം ദേശീയപാത നിർമാണത്തിനായി കുഴിച്ച കാനയിലാണ് അപകടം. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം. അടിമാലി സ്വദേശിയുടെ ബൊലോറോ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അടിമാലിയിലേക്ക് പോകുകയായിരുന്ന ജീപ്പിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. നേര്യമംഗലത്ത് നിന്ന് വന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടന്ന് ജീപ്പിന് മുന്നിലെത്തിയപ്പോൾ അപകടമൊഴിവാക്കാൻ ഡ്രൈവർ ബ്രേക്കിട്ടതോടെ വട്ടം തിരിഞ്ഞ് കാനയിൽ പതിക്കുകയായിരുന്നു. ജീപ്പിനുള്ളിൽ…
ജനസേവ ശിശുഭവനിലെ ഇരുപത്തഞ്ചാമത്തെ വിവാഹം; രാജേശ്വരിമോൾക്ക് വരനായി നിതിൻലാൽ
ആലുവ: ജനസേവ ശിശുഭവനിലെ രാജേശ്വരിമോൾക്ക് തുണയായി ഇനിമുതൽ നിതിൻലാൽ ഉണ്ടാകും. ഞായറാഴ്ച രാവിലെ 11:30ന് ഗുരുവായൂർ അമ്പലനടയിൽ വച്ച് നിതിൻലാൽ രാജേശ്വരിയെ താലിചാർത്തി. ജനസേവ ശിശുഭവൻ പ്രസിഡൻ്റ് അഡ്വ. ചാർളി പോളിൻ്റെ സാന്നിധ്യത്തിൽ ചെയർമാൻ ജോസ് മാവേലി രാജേശ്വരിയുടെ പിതൃസ്ഥാനത്തുനിന്ന് ചടങ്ങുകൾക്ക് നേതൃത്വം നൽകി. കോഴിക്കോട് കൊടുവള്ളി മറിവീട്ടിൽതാഴം വെള്ളാമ്പാറമലയിൽ ശ്രീനിവാസന്‍റെയും സീനയുടെയും മകനാണ് നിതിൻലാൽ. നിതിൻലാൽ എളനാട് മിൽക്ക്സ് കമ്പനിയിൽ ഏരിയ സെയിൽസ് മാനേജറാണ്. ജനസേവ ശിശുഭവനിലെ 25-ാമത്തെ വിവാഹമാണിത്. പിതാവ് രാമുവിൻ്റെ മരണത്തെ തുടർന്ന്…
പൊലീസ് മെഡൽ നേട്ടത്തിൽ അഭിമാനത്തോടെ ചന്ദ്രലേഖ
പെരുമ്പാവൂര്‍: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹയായ എറണാകുളം റൂറല്‍ ജില്ലയിലെ കോടനാട് പൊലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ ഓഫീസര്‍ എം.സി. ചന്ദ്രലേഖ സാമൂഹിക പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥ. ഔദ്യോഗികരംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് അംഗീകാരം ഇവരെ തേടിയെത്തിയത്. തൃശ്ശൂർ പൊലീസ് അക്കാദമിയില്‍ 10 മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി 2004 ഒക്ടോബറിലാണ് ചന്ദ്രലേഖ സംസ്ഥാന പൊലീസിന്റെ ഭാഗമായത്. അങ്കമാലി സ്റ്റേഷനിലായിരുന്നു ആദ്യനിയമനം. സ്ഥലംമാറ്റം ലഭിച്ച് കോതമംഗലത്തെത്തിയപ്പോള്‍ ഷാഡോ പൊലീസ് സംഘത്തില്‍ അംഗമായി. പിന്നീട് കാലടിയിലും പെരുമ്പാവൂരും…
ഒക്കല്‍ വിത്തുൽപാദന കേന്ദ്രത്തിലെ നടുമുറ്റവും സ്റ്റേജും ഉദ്ഘാടനത്തിനൊരുങ്ങി
പെരുമ്പാവൂര്‍: ജില്ല പഞ്ചായത്തിന്റെ കീഴിലെ കര്‍ഷക ക്ഷേമ വികസന വകുപ്പിന്റെ ഒക്കല്‍ വിത്തുല്പാദന കേന്ദ്രത്തില്‍ നടപ്പാക്കുന്ന ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച നടുമുറ്റവും ഓപണ്‍ എയര്‍ സ്റ്റേജും ഉദ്ഘാടനത്തിന് സജ്ജമായി. എം.സി റോഡിനോട് ചേര്‍ന്ന് 32 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഒക്കല്‍ കൃഷി ഫാമിനെക്കുറിച്ചറിയുന്നതിനും പ്രകൃതി സൗഹൃദ കൃഷിരീതികളെ പരിചയപ്പെടുന്നതിനും കാര്‍ഷിക ഉല്പന്നങ്ങളെ നേരിട്ടറിയുന്നതിനും സാഹചര്യമൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫാം ടൂറിസം പദ്ധതി. നെൽപാട വരമ്പിലൂടെ നടക്കാനും പച്ചക്കറിതൈകളുടെ ഉൽപാദനവും കൃഷികള്‍ക്ക് മണ്ണൊരുക്കുന്നതും അലങ്കാര ചെടികളും…
ഇൻഡോർ സ്റ്റേഡിയം തന്റെ പേരിന് കിട്ടാവുന്ന വലിയ കളങ്കം -ശ്രീജേഷ്
പള്ളിക്കര: കാടുമൂടിക്കിടക്കുന്ന ഇൻഡോർ സ്റ്റേഡിയം തന്റെ പേരിന് കിട്ടാവുന്ന ഏറ്റവും വലിയ കളങ്കമാണെന്ന് ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷ്. പാരിസ് ഒളിമ്പിക്സ് ഹോക്കിയിലെ മിന്നും പ്രകടനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീജേഷിന്റെ പേരിൽ അഭിമാനമായി നാട്ടിൽ ഉയരേണ്ട കുന്നത്തുനാട് പഞ്ചായത്ത് സ്റ്റേഡിയമാണ് അധികൃതരുടെ അവഗണന കാരണം പണിതീരാതെ കാടുമൂടി കിടക്കുന്നത്. നമ്മളെക്കൊണ്ട് നാടിന് വികസനം ഉണ്ടാകണമെന്നും അല്ലെങ്കില്‍, നമ്മളാല്‍ നാടിനെ ലോകമറിയണമെന്നും മാത്രമാണ് എപ്പോഴും ആഗ്രഹിച്ചിട്ടുള്ളത്. സ്റ്റേഡിയത്തിന്റെ…
തദ്ദേശ അദാലത്തുകൾ: 1,017 ഫയലുകൾ തീർപ്പാക്കി
കൊച്ചി: എറണാകുളം ജില്ല, കൊച്ചി കോർപറേഷൻ തദ്ദേശ അദാലത്തുകളിൽ ആകെ 1,017 ഫയലുകൾ തീർപ്പാക്കി. 601 പരാതികൾ മുൻകൂട്ടി ഓൺലൈനിലും 416 പരാതികൾ നേരിട്ടുമാണ് ലഭിച്ചത്. ഓൺലൈനിൽ ലഭിച്ചതിൽ 551 പരാതികളും നേരിട്ട് ലഭിച്ചതിൽ 214 പരാതികളും തീർപ്പാക്കി. ഓൺലൈനിൽ ലഭിച്ച 17 പരാതികൾ നിരസിച്ചു. നേരിട്ട് ലഭിച്ചതിൽ 202 പരാതികൾ തുടർപരിശോധനക്ക് വിട്ടു. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്, കൊച്ചി മേയർ എം. അനിൽ കുമാർ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, പ്രിൻസിപ്പൽ സെക്രട്ടറി…
രണ്ടര കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ
തൃപ്പൂണിത്തുറ: രണ്ടര കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായി. യുവാക്കൾക്കിടയിൽ കച്ചവടത്തിനായി കഞ്ചാവ് കൊണ്ടുവരുന്നതായി ജില്ലാ ആൻ്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സിന് (ഡാൻസാഫ്) ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് യുവാക്കളെ പിടികൂടിയത്. രണ്ട് കിലോ 400 ഗ്രാം കഞ്ചാവുമായി കുറിച്ചി അയിരൂർ സ്വദേശി അമൽ ജിത്ത് (28), പട്ടാമ്പി ചക്കാലക്കൽ മുഹമ്മദ് റാഫി (20), ചങ്ങനാശ്ശേരി കുരിശുംമൂട് അലൻ തോമസ് (25), പട്ടാമ്പി ചൂരക്കോട് വിപിൻ കൃഷ്ണ (23) എന്നിവരാണ് പിടിയിലായത്. ചിത്രപ്പുഴ ഭാഗത്ത് ശനിയാഴ്ച കഞ്ചാവ്…
പഞ്ചായത്ത് ഓഫിസിൽ യുവാവ് മാലിന്യം തള്ളി; കേസെടുത്ത് പൊലീസ്
പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫിസിനകത്ത് യുവാവ് മാലിന്യം തള്ളി. ഹരിത കര്‍മസേന മാലിന്യം നീക്കം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് വെങ്ങോല സ്വദേശി അനൂപാണ് ചാക്കിലാക്കിയ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം ജീവനക്കാരുടെ കാബിനിനുള്ളിലേക്ക് വലിച്ചെറിഞ്ഞത്. ഓട്ടോറിക്ഷയിൽ ചാക്കിൽ കെട്ടിയാണ് മാലിന്യം കൊണ്ടുവന്നത്. മാലിന്യം തള്ളുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിൽ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു. കോട്ടയം ജില്ലയിലെ ഒരു പഞ്ചായത്തില്‍നിന്ന് മാലിന്യം ലോറിയില്‍ കൊണ്ടു പോകുന്നതിനിടെ ചാക്ക് താഴെ വീണിരുന്നു. ഇത്…

