Ernakulam News
യുവതിയെ മർദിച്ച സംഭവം; മരട് പൊലീസ് കേസെടുത്തു
മരട്: വൈറ്റിലയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ മരട് പൊലീസ് കേസെടുത്തു. ബുധനാഴ്ച പുലർച്ച നാലരക്കാണ് പ്രതിശ്രുത വരനടങ്ങുന്ന നാലംഗ സംഘം നടുറോഡിൽ വെച്ച് യുവതിയെ മർദിച്ചത്. ജനത റോഡിൽ കുടുംബവുമായി വാടകക്ക് താമസിക്കുന്ന തമിഴ്നാട് മധുര സ്വദേശിനിയെയെയാണ് പ്രതിശ്രുത വരൻ മർദിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ ഇയാൾ എരൂരിലാണ് താമസിക്കുന്നത്. ഇരുവരും തമ്മിൽ ആറു വർഷമായി പ്രണയത്തിലാണ്. യുവതി സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയിരുന്നു. പ്രതിശ്രുത വരൻ യുവതിയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് യുവതിയുടെ സഹോദരനെ വിളിച്ചു. സുഹൃത്തുക്കൾക്കൊപ്പം…
ലോൺ ആപ്പുകൾക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി റൂറൽ ജില്ല പൊലീസ്
ആലുവ: ജീവിതം തകർക്കുന്ന ഒൺലൈൻ ലോൺ ആപ്പുകൾക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി റൂറൽ ജില്ല പൊലീസ്. ചെറിയ കാലയളവിലേക്ക് ഉയർന്ന പലിശ ഈടാക്കി ജീവിതം പ്രതിസന്ധിയിലാക്കുന്ന ഇത്തരം ആപ്പുകൾക്കെതിരെ കർശന നടപടിയുമായി മുമ്പോട്ടുപോവുകയാണ് പൊലീസ്. 5,000 മുതൽ 10,000 രൂപ വരെയുള്ള വായ്പകൾക്ക് വേണ്ടിയാണ് തട്ടിപ്പ് സംഘത്തെ പലരും ബന്ധപ്പെടുന്നത്. ഇവർ ആദ്യം ഒരു ആപ്പോ, ലിങ്കോ അയച്ചുനൽകും. ഈ ആപ്പിലൂടെ മൊബൈൽ ഫോണിലുള്ള കോൺടാക്ട്സ് കവരുകയാണ് ലക്ഷ്യം. ഇതോടൊപ്പം ഗ്യാലറി, മെസേജുകൾ ഇവയും സ്വന്തമാക്കും. ലോൺ അനുവദിക്കുന്നതിന്…
അങ്കമാലി നഗരസഭ പഴയ കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്നുവീണു
അങ്കമാലി: പഴയ നഗരസഭ ഓഫിസ് കെട്ടിടത്തിന്റെ കോൺക്രീറ്റിൻറെ ഒരു ഭാഗം നിലംപൊത്തി. താഴെ കടകളിൽ തിരക്കൊഴിഞ്ഞ സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. ഏറ്റവും മുകളിലെ കോൺക്രീറ്റ് ഭാഗമാണ് തകർന്നുവീണത്. കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും ജീർണിച്ച് ആൽമരം വളർന്ന അവസ്ഥയിലാണ്. പുതുക്കി പണിയുന്നതിന് ബല പരിശോധനയുമായി ബന്ധപെട്ട് മൂന്നര വർഷത്തിലേറെയായി തൃശൂർ എൻജിനീയറിങ് കോളജിൻ്റെ സർട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണ്. നഗരസഭ അധികൃതരുടെ പിടിപ്പുകേടാണ് കെട്ടിടത്തിന്റെ ഭാഗം അടർന്നുവീഴാൻ ഇടയാക്കിയതെന്ന് നഗരസഭയിലെ പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. ജീർണിച്ച ഓഫീസ് കെട്ടിടത്തിന്റെ അവസ്ഥ…
സ്വാമി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്: പൊലീസ് അന്വേഷണം ആരംഭിച്ചു
തൃപ്പൂണിത്തുറ: സ്വാമി ചമഞ്ഞ് ബിസിനസ് ആവശ്യത്തിനായി കോടികൾ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽ നിന്നായി വൻതുക തട്ടിയെടുത്തെന്ന പരാതിയിൽ ഹിൽപാലസ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാലടി കേന്ദ്രീകരിച്ചുള്ള ഹിന്ദു ആചാര്യസഭ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപകൻ സൗപർണിക വിജേന്ദ്രപുരി സ്വാമി, സെക്രട്ടറി പെരുമ്പാവൂർ വെങ്ങോല ഗ്രീൻലാൻഡ് വില്ല 64 ൽ രാഹുൽ ആദിത്യ എന്നിവർക്കെതിരെയാണ് കേസെടുത്തത്. തൃപ്പൂണിത്തുറ സ്വദേശി ഹാൻസ് എന്ന വ്യവസായിയിൽ നിന്നും 34 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. 98 കോടിയുടെ ലോൺ…
എടവനക്കാട്, ഞാറക്കൽ തീരങ്ങളിൽ കടൽ ക്ഷോഭം
വൈപ്പിൻ: ചൊവ്വാഴ്ച അർധരാത്രിമുതൽ ഉണ്ടായ കാറ്റിനെ തുടർന്ന് ഞാറക്കൽ, എടവനക്കാട് തീരങ്ങളിൽ കടൽ കയറ്റം രൂക്ഷമായി. എടവനക്കാട് പഴങ്ങാട് 28 ഓളം വീടുകളിലാണ് വെള്ളം കയറിയത്. പെട്ടെന്നുണ്ടായ കടൽ കയറ്റത്തിൽ നിരവധി വീടുകൾ ഒറ്റപ്പെട്ടു. ബുധനാഴ്ച രാവിലെ തുടങ്ങിയ കടൽ ക്ഷോഭം വൈകിട്ട് വരെ നീണ്ടു. വാഹനങ്ങൾക്കോ ആളുകൾക്കോ പ്രദേശത്തേക്ക് എത്താൻ കഴിയാത്ത സ്ഥിതിയായി. റോഡുകളിൽ വെള്ളം കയറി പുതിയ തോടുകൾ രൂപപ്പെട്ടു. വീട്ടിൽ നിന്നും ആളുകൾക്ക് പുറത്തേക്കിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. എടവനക്കാട് വില്ലേജ് ഓഫീസർ പ്രദേശം…
വീടുകളിലും ക്ഷേത്രങ്ങളിലും മോഷണം നടത്തുന്ന സംഘം പിടിയിൽ
ആലുവ: അടഞ്ഞുകിടക്കുന്ന വീടുകളിലും ക്ഷേത്രങ്ങളിലും മോഷണം നടത്തുന്ന സംഘം പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ രാകേഷ് മണ്ഡൽ (28), ബിബിലു (26), അസം സ്വദേശികളായ രാഹുൽ (35), സെയ്ദുൽ (18), അബ്ദുൽ സുബഹാൻ (38) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ കാരോത്തുകുഴി ഭാഗത്തെ ആൾത്താമസമില്ലാത്ത വീട്ടിലും ശാസ്ത അമ്പലത്തിലും, പുളിഞ്ചുവട് മൈനൂട്ട്കാവ് ക്ഷേത്രത്തിലും മോഷണം നടത്തിയത് ഇവരാണ്. ക്ഷേത്രത്തിലേയും വീട്ടിലേയും വിളക്കും ഓട്ടുപാത്രങ്ങളുമാണ് സംഘം മോഷ്ടിച്ചത്. മൈനൂട്ട്കാവ് ക്ഷേത്രത്തിൽ ബുധനാഴ്ച പുലർച്ചയാണ് മോഷണം നടന്നത്.…
മരം വീണ് ഗതാഗതം സ്തംഭിച്ചു; നാശം വിതച്ച് കാറ്റ്
മൂവാറ്റുപുഴ: ബുധനാഴ്ച പുലർച്ച പെയ്ത കനത്ത മഴക്കൊപ്പം എത്തിയ കാറ്റ് മേഖലയിൽ നാശം വിതച്ചു. മരം വീണ് രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മരങ്ങൾ മറിഞ്ഞുവീണ് വൈദ്യുതി ലൈനുകൾ തകർന്നു. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന വെള്ളൂർക്കുന്നം ക്ഷേത്രത്തിന്റെ താൽക്കാലിക മേൽക്കൂര നിലംപൊത്തി. മരം വീണ് ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച രാവിലെ വീശിയടിച്ച കനത്ത കാറ്റിലും മഴയിലുമാണ് വ്യാപക നാശം ഉണ്ടായത്. ക്ഷേത്രത്തിൽ 6000 ചതുരശ്രഅടിയിൽ ഇരുമ്പുപൈപ്പുകളും ഓലകളും ഉപയോഗിച്ചാണ് മേൽക്കൂര നിർമിച്ചിരുന്നത്. കാറ്റിൽ ഇത് പൂർണമായി തകർന്നുവീണു.…
മാലിപ്പാറ ഇരട്ടക്കൊല:പ്രതികൾക്ക് ഇരട്ട ജീവപര്യന്തം
മൂവാറ്റുപുഴ: കോതമംഗലം മാലിപ്പാറ ഗാന്ധിനഗറിൽ യുവാവിനെ ആളുമാറി മർദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ രണ്ടു പേർ കൊല്ലപ്പെട്ട കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും ഒരു വർഷം കഠിന തടവും രണ്ട് ലക്ഷം വീതം പിഴയും. മാലിപ്പാറ സൊസൈറ്റിപ്പടി പുത്തൻപുര സജീവ്, അമ്പാട്ട് വീട്ടിൽ സന്ദീപ് എന്നിവരെയാണു മൂവാറ്റുപുഴ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ടോമി വർഗീസ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. പിഴ…
പഠിക്കാം, തൊഴിലെടുക്കാനും
കൊച്ചി: വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടും തൊഴിൽ വൈദഗ്ധ്യമില്ലാത്തതാണ് മികച്ച ജോലികളിൽ നിന്ന് പലപ്പോഴും യുവജനങ്ങൾ പിന്തള്ളപ്പെടുന്നതിന് കാരണം. ഇത് ഒഴിവാക്കാൻ വിപുല പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് വിദ്യാഭ്യാസ വകുപ്പ്. സർവ ശിക്ഷ കേരളയുടെ (എസ്.എസ്.കെ) നേതൃത്വത്തിൽ ആരംഭിച്ച സ്കിൽ ഡെവലപ്മൻറ് സെൻററിലൂടെ ആറ് മാസത്തെ തൊഴിൽ പരിശീലനം നൽകുന്നതാണ് പദ്ധതി. ശനി, ഞായർ ദിവസങ്ങളിലും വിവിധ അവധി ദിനങ്ങളിലുമാണ് ക്ലാസുകൾ. അഭിരുചിക്കും ഭാവി തൊഴിൽ സാധ്യതക്കും ഗുണകരമാകുന്ന വൈദഗ്ധ്യം നൽകുക, ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിശീലനം ലഭിക്കാത്ത കുട്ടികൾക്ക് അതിനുള്ള…
ഒടുവിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഇരിപ്പിടങ്ങളായി
ആലുവ: ഒടുവിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഇരിപ്പിടങ്ങളായി. ഇതോടെ യാത്രക്കാർക്ക് ആശ്വാസമായി. ആധുനികരീതിയിൽ പുനർനിർമിച്ച ആലുവയിലെ പുതിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ ഫെബ്രുവരി 20ന് തുറന്നുനൽകിയിരുന്നു. എന്നാൽ, ഇരിപ്പിടങ്ങൾ സജ്ജമാക്കാൻ കെ.എസ്.ആർ.ടി.സി തയാറായില്ല. മൂന്നാർ, തിരുവനന്തപുരം, കണ്ണൂർ തുടങ്ങി വിവിധ ഭാഗങ്ങളിലേക്കും ജില്ലയിലെയും സമീപ ജില്ലകളിലെയും വിവിധ പ്രദേശങ്ങളിലേക്കും നിരവധി യാത്രക്കാരാണ് ഇവിടെനിന്ന് യാത്രചെയ്യുന്നത്. അൻവർ സാദത്ത് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് അർജുന നാച്വറൽ എം.ഡി കുഞ്ഞച്ചൻ ഇരിപ്പിടം നൽകാൻ തയാറാക്കുകയായിരുന്നു. 11 ലക്ഷം രൂപയാണ് കസേരകളുടെ നിർമാണച്ചെലവ്.…

