ആലുവ: ഒടുവിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഇരിപ്പിടങ്ങളായി. ഇതോടെ യാത്രക്കാർക്ക് ആശ്വാസമായി. ആധുനികരീതിയിൽ പുനർനിർമിച്ച ആലുവയിലെ പുതിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ ഫെബ്രുവരി 20ന് തുറന്നുനൽകിയിരുന്നു.
എന്നാൽ, ഇരിപ്പിടങ്ങൾ സജ്ജമാക്കാൻ കെ.എസ്.ആർ.ടി.സി തയാറായില്ല. മൂന്നാർ, തിരുവനന്തപുരം, കണ്ണൂർ തുടങ്ങി വിവിധ ഭാഗങ്ങളിലേക്കും ജില്ലയിലെയും സമീപ ജില്ലകളിലെയും വിവിധ പ്രദേശങ്ങളിലേക്കും നിരവധി യാത്രക്കാരാണ് ഇവിടെനിന്ന് യാത്രചെയ്യുന്നത്. അൻവർ സാദത്ത് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് അർജുന നാച്വറൽ എം.ഡി കുഞ്ഞച്ചൻ ഇരിപ്പിടം നൽകാൻ തയാറാക്കുകയായിരുന്നു. 11 ലക്ഷം രൂപയാണ് കസേരകളുടെ നിർമാണച്ചെലവ്. ഇരിപ്പിടങ്ങളുടെ ഉദ്ഘാടനം കുഞ്ഞച്ചൻ നിർവഹിച്ചു.
അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൻ സൈജി ജോളി, സ്ഥിരംസമിതി അധ്യക്ഷൻ ലത്തീഫ് പൂഴിത്തറ, വാർഡ് കൗൺസിലർ പി.പി. ജയിംസ്, എ.ടി.ഒ പി.എൻ. സുനിൽകുമാർ, എ.ഇ അസീം, യൂനിയൻ പ്രതിനിധികളായ ടി.വി. അനിൽകുമാർ, പ്രദീപ് എന്നിവർ പങ്കെടുത്തു.