Ernakulam News

  • മുനമ്പം-അഴീക്കോട് പാലം: കായലിൽ പൈലിങ്​ തുടങ്ങി

    മുനമ്പം-അഴീക്കോട് പാലം: കായലിൽ പൈലിങ്​ തുടങ്ങി

    വൈ​പ്പി​ൻ: മു​ന​മ്പം-​അ​ഴീ​ക്കോ​ട് പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​യ​ലി​ൽ പൈ​ലി​ങ്​ പു​രോ​ഗ​മി​ക്കു​ന്നു. 196 പൈ​ലി​ങ്ങാ​ണ് ആ​കെ വേ​ണ്ട​ത്. ഇ​തി​ൽ 120 എ​ണ്ണം പൂ​ർ​ത്തി​യാ​ക്കി. മു​ന​മ്പം ജെ​ട്ടി​യി​ൽ​നി​ന്നു​ള്ള പൈ​ലി​ങ്ങാ​ണ്​ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. അ​പ്രോ​ച്ച് റോ​ഡി​നാ​യി മു​ന​മ്പ​ത്ത് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത കെ​ട്ടി​ട​ങ്ങ​ൾ ഉ​ട​ൻ പൊ​ളി​ച്ചു​നീ​ക്കും. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ര​ണ്ടു​ത​വ​ണ ച​ർ​ച്ച​ക​ൾ ക​ഴി​ഞ്ഞു. എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ സം​സ്ഥാ​ന​ത്തെ​ത​ന്നെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള വ​ലി​യ പാ​ല​ങ്ങ​ളി​ലൊ​ന്നാ​കും ഇ​ത്. ഇ​തോ​ടെ നി​ല​വി​ലെ റോ​ഡി​ൽ തി​ര​ക്ക് വ​ർ​ധി​ച്ചേ​ക്കും. അ​തി​ന് പ​രി​ഹാ​ര​മാ​യി…

    read more

  • രാസലഹരിയുമായി ഒമ്പതുപേർ പിടിയിൽ

    രാസലഹരിയുമായി ഒമ്പതുപേർ പിടിയിൽ

    കാ​ക്ക​നാ​ട്: നി​രോ​ധി​ത രാ​സ​ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ഒ​മ്പ​തു​പേ​രെ കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. കാ​ക്ക​നാ​ട് സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ന​ടു​ത്തു​ള്ള ഗ്രീ​ൻ ഗാ​ർ​ഡ​ൻ റോ​ഡി​ലെ സ്വ​കാ​ര്യ അ​പ്പാ​ർ​ട്​​മെൻറി​ൽ രാ​ത്രി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പാ​ല​ക്കാ​ട് നൊ​ച്ചി​പ്പു​ള്ളി സ്വ​ദേ​ശി​ക​ളാ​യ സാ​ദി​ഖ് ഷാ (22), ​രാ​ഹു​ൽ (24), കാ​വി​ൽ​പ്പാ​ട് സ്വ​ദേ​ശി സു​ഹൈ​ൽ (22), മു​ണ്ടൂ​ർ സ്വ​ദേ​ശി ആ​കാ​ശ് (22), തൃ​ശൂ​ർ താ​യോ​ക്കാ​വ് സ്വ​ദേ​ശി അ​തു​ൽ കൃ​ഷ്‌​ണ (23), പ​ടൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റം​ഷി​ക് (23), തി​രു​വെ​ങ്കി​ടം സ്വ​ദേ​ശി നി​ഖി​ൽ (24),…

    read more

  • കാട്ടാന ആക്രമണം; സ്കൂട്ടർ യാത്രികന് പരിക്ക്

    കാട്ടാന ആക്രമണം; സ്കൂട്ടർ യാത്രികന് പരിക്ക്

    കോ​ത​മം​ഗ​ലം: പു​ന്നേ​ക്കാ​ട്-​ത​ട്ടേ​ക്കാ​ട് റോ​ഡി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു. സ്‌​കൂ​ട്ട​ർ യാ​ത്രി​ക​ൻ റി​ട്ട. അ​സി. വി​ല്ലേ​ജ് ഓ​ഫി​സ​ർ കു​ട്ട​മ്പു​ഴ അ​ട്ടി​ക്ക​ളം ക​പ്പി​ലാം​മൂ​ട്ടി​ൽ കെ.​ഡി. സ​ജിക്ക്​ (56) ആ​ണ് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. എ​സ് വ​ള​വി​നും മാ​വി​ൻ​ചു​വ​ടി​നും ഇ​ട​യി​ൽ വെ​ള്ളി​യാ​​ഴ്ച രാ​വി​ലെ മ​റ്റൊ​രു ബൈ​ക്കി​ന് നേ​രെ ആ​ന പാ​ഞ്ഞ​ടു​ത്തെ​ങ്കി​ലും യാ​ത്ര​ക്കാ​രാ​യ യു​വാ​ക്ക​ൾ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പു​ന്നേ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​മ്പോ​ൾ റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്തു​നി​ന്ന് കൊ​മ്പ​ൻ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ട്ട​ർ തി​രി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ന തു​മ്പി​ക്കൈ കൊ​ണ്ട് അ​ടി​ച്ചു.…

    read more

  • പെരുമ്പാവൂരിലെ സുഭാഷ്​ മൈതാനം നവീകരിക്കാൻ രണ്ടുകോടിയുടെ പദ്ധതി

    പെരുമ്പാവൂരിലെ സുഭാഷ്​ മൈതാനം നവീകരിക്കാൻ രണ്ടുകോടിയുടെ പദ്ധതി

    പെ​രു​മ്പാ​വൂ​ര്‍: ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള സു​ഭാ​ഷ് മൈ​താ​നം ന​വീ​ക​രി​ക്കാ​നും ത​നി​മ നി​ല​നി​ര്‍ത്തി പൊ​തു​പ​രി​പാ​ടി​ക​ള്‍ ഉ​ള്‍പ്പ​ടെ ന​ട​ത്തും​വി​ധം സ​ജ്ജീ​ക​രി​ക്കാ​നു​മാ​യി ര​ണ്ടു​കോ​ടി രൂ​പ വി​നി​യോ​ഗി​ക്കു​മെ​ന്ന് എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ല്‍.​എ അ​റി​യി​ച്ചു. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ മൈ​താ​നം സ​ന്ദ​ര്‍ശി​ക്കു​ക​യും നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യും ചെ​യ്തു. പി.​ഡ​ബ്ല്യു.​ഡി എ​റ​ണാ​കു​ളം റീ​ജ​ന​ല്‍ ആ​ന്‍ഡ് ക്വാ​ളി​റ്റി ക​ണ്‍ട്രോ​ള്‍ വി​ങ് എ​ൻ​ജി​നീ​യ​ര്‍ ഇ.​ആ​ര്‍. നി​ഷാ​മോ​ള്‍, ഓ​വ​ര്‍സി​യ​ര്‍മാ​രാ​യ അ​ശ്വി​ന്‍ കൃ​ഷ്ണ​ന്‍, ജാ​ഷി​യ ഇ​ബ്രാ​ഹിം, പി.​പി. ജി​ഷ്ണ, വി.​ജി. വി​നു, പൊ​തു​മ​രാ​മ​ത്ത് ബി​ല്‍ഡി​ങ്…

    read more

  • വിദ്യാർഥികളേ, ലക്ഷ്യത്തിലേക്ക് വഴി നടക്കാം; ‘ഡി​സൈ​നി​ങ് ദ ​ഡെ​സ്റ്റി​നേ​ഷ​ൻ’ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം

    വിദ്യാർഥികളേ, ലക്ഷ്യത്തിലേക്ക് വഴി നടക്കാം; ‘ഡി​സൈ​നി​ങ് ദ ​ഡെ​സ്റ്റി​നേ​ഷ​ൻ’ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം

    കൊ​ച്ചി: വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ൾ തി​രി​ച്ച​റി​ഞ്ഞ് ല​ക്ഷ്യ​ത്തി​ലേ​ക്ക് വ​ഴി​തെ​ളി​ക്കു​ന്ന വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം, ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് അ​ഡോ​ള​സ​ൻ​റ് കൗ​ൺ​സ​ലി​ങ് സെ​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ‘ഡി​സൈ​നി​ങ് ദ ​ഡെ​സ്റ്റി​നേ​ഷ​ൻ’ പ​ദ്ധ​തി​ക്കാ​ണ്​ ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി​രി​ക്കു​ന്ന​ത്. മി​ക​ച്ച ക​രി​യ​ർ ല​ഭി​ക്കു​ന്ന​തി​ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ​ത​ന്നെ കൈ​ത്താ​ങ്ങ് ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ളെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ക​രി​യ​ർ ഗൈ​ഡു​മാ​രും സൗ​ഹൃ​ദ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രു​മൊ​ക്കെ​യാ​ണ് ഇ​തി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്ന​ത്. പു​തി​യ തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​ണി​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രി​യ​ർ…

    read more

  • ഡ്രൈ​വ​റു​ടെ പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീഷ​ൻ ഇ​ട​പെ​ട​ൽ; അങ്കമാലിയിൽ സ്വകാര്യ ബസുകൾ വൺവേ ഒഴിവാക്കി സർവിസ് ആരംഭിച്ചു

    ഡ്രൈ​വ​റു​ടെ പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീഷ​ൻ ഇ​ട​പെ​ട​ൽ; അങ്കമാലിയിൽ സ്വകാര്യ ബസുകൾ വൺവേ ഒഴിവാക്കി സർവിസ് ആരംഭിച്ചു

    അ​ങ്ക​മാ​ലി: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് അ​ങ്ക​മാ​ലി പ​ട്ട​ണ​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വ​ൺ​വേ​സം​വി​ധാ​നം ഒ​ഴി​വാ​ക്കി സ​ർ​വി​സ് ആ​രം​ഭി​ച്ചു. വ്യാ​ഴാ​ഴ്ച മു​ത​ൽ ഒ​രാ​ഴ്ച​യാ​ണ്​ ഇ​ത്ത​ര​ത്തി​ൽ സ​ർ​വി​സ് ന​ട​ത്തു​ക. എം.​സി റോ​ഡി​ൽ കാ​ല​ടി ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ എ​ൽ.​എ​ഫ് ആ​ശു​പ​ത്രി​യു​ടെ മു​ൻ​ഭാ​ഗ​ത്ത് നി​ന്ന് നേ​രെ ക​പ്പേ​ള വ​ഴി ദേ​ശീ​യ​പാ​ത​യി​ലെ​ത്തി ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​ക​ണം. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 10.30 വ​രെ​യും വൈ​കീ​ട്ട് നാ​ല് മു​ത​ൽ 5.30 വ​രെ​യും ഒ​ഴി​കെ​യു​ള്ള സ​മ​യ​ത്താ​യി​രി​ക്കും ട്ര​യ​ൽ റ​ൺ. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ തി​ര​ക്ക്…

    read more

  • പാരീസിൽ വിജയശ്രീ, പള്ളിക്കരയിൽ ‘പൊളി വൈബ്’

    പാരീസിൽ വിജയശ്രീ, പള്ളിക്കരയിൽ ‘പൊളി വൈബ്’

    പ​ള്ളി​ക്ക​ര/​കൊ​ച്ചി: പ്ര​തീ​ക്ഷ, പ്രാ​ർ​ഥ​ന, ഉ​റ​ച്ച വി​ശ്വാ​സം… പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ ഹോ​ക്കി​യി​ൽ സ്പെ​യി​നി​നെ​തി​രെ ഇ​ന്ത്യ​യു​ടെ ലൂ​സേ​ഴ്​​സ്​ ഫൈ​ന​ൽ മ​ത്സ​രം ക​ടു​ക്കു​മ്പോ​ൾ എ​റ​ണാ​കു​ളം പ​ള്ളി​ക്ക​ര എ​രു​മേ​ലി​യി​ലെ പി.​ആ​ർ. ശ്രീ​ജേ​ഷി​ന്‍റെ പാ​റാ​ട്ട് വീ​ട്ടി​ലെ ടി.​വി​ക്കു​മു​ന്നി​ൽ ഒ​ത്തു​ചേ​ർ​ന്ന​വ​രു​ടെ ഹൃ​ദ​യ​ത്തി​ൽ നി​റ​ഞ്ഞു നി​ന്ന​ത് ഈ ​വി​കാ​ര​ങ്ങ​ളാ​യി​രു​ന്നു. ഒ​ടു​വി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​ക​ൾ പൂ​വ​ണി​യി​ച്ചു​കൊ​ണ്ട് അ​വ​സാ​ന വി​സി​ൽ മു​ഴ​ങ്ങി​യ​തോ​ടെ ആ​ര​വ​മു​യ​ർ​ന്നു. പി​ന്നാ​ലെ വീ​ട്ടു​മു​റ്റ​ത്ത് പൂ​ത്തി​രി​യു​ടെ​യും പ​ട​ക്ക​ത്തി​ന്‍റെ​യും ശ​ബ്ദ-​വ​ർ​ണ​ക്കാ​ഴ്ച​ക​ളു​യ​ർ​ന്നു. ഒ​പ്പം അ​യ​ൽ​ക്കാ​രും നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി വീ​ട്ടി​ലെ​ത്തി​യ​വ​ർ​ക്കെ​ല്ലാം മ​ധു​രം ന​ൽ​കി കു​ടും​ബാം​ഗ​ങ്ങ​ൾ ത​ങ്ങ​ളു​ടെ സ​ന്തോ​ഷം മ​ധു​രി​ത​മാ​ക്കി. ശ്രീ​ജേ​ഷി​ന്‍റെ​യും ടീ​മി​ന്‍റെ​യും…

    read more

  • ദുരന്തമുഖത്ത് സജീവമായി ജില്ല സിവിൽ ഡിഫൻസിലെ ഏഴ് വനിതകൾ

    ദുരന്തമുഖത്ത് സജീവമായി ജില്ല സിവിൽ ഡിഫൻസിലെ ഏഴ് വനിതകൾ

    കാ​ക്ക​നാ​ട്: വ​യ​നാ​ട് ദു​ര​ന്ത​മേ​ഖ​ല​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും തെ​ര​ച്ചി​ലി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് ജി​ല്ല​യി​ൽ നി​ന്നു​ള്ള ഏ​ഴ് വ​നി​ത​ക​ൾ. കേ​ര​ള ഫ​യ​ർ ആ​ന്റ് റെ​സ്ക്യൂ​വി​ന് കീ​ഴി​ലു​ള്ള സി​വി​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്സ് അം​ഗ​ങ്ങ​ളാ​യ വ​നി​ത​ക​ളാ​ണ് ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ പ്ര​ദേ​ശ​ത്തെ വി​വി​ധ സെ​ക്ട​റു​ക​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ച​ത്. കൈ​കാ​ലു​ക​ൾ വേ​ർ​പെ​ട്ട ഒ​ട്ടേ​റെ മൃ​ത​ശ​രീ​ര​ങ്ങ​ൾ മ​ണ്ണാ​ഴ​ങ്ങ​ളി​ൽ നി​ന്ന്​ വാ​രി​യെ​ടു​ക്കു​മ്പോ​ൾ ഹൃ​ദ​യം വേ​ദ​നി​ച്ചെ​ങ്കി​ലും ദൃ​ഢ​ചി​ത്ത​ത​യോ​ടെ ദു​ര​ന്ത​മു​ഖ​ത്ത് അ​വ​ർ സ​ജീ​വ​മാ​യി​രു​ന്നു. നോ​ർ​ത്ത് പ​റ​വൂ​ർ, തൃ​പ്പൂ​ണി​ത്തു​റ, തൃ​ക്കാ​ക്ക​ര അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ നി​ന്നു​മാ​യി ദു​ര​ന്ത​മു​ഖ​ത്തേ​ക്ക് പോ​യ വ​നി​ത​ക​ളി​ൽ ഡോ. ​നി​ഷ, വീ​ട്ട​മ്മ​യാ​യ പി.​ആ​ർ.…

    read more

  • സുരക്ഷിത ഭക്ഷണം​​; നടപടി കടുപ്പിച്ച്​ 
ഭക്ഷ്യ സുരക്ഷ വകുപ്പ്

    സുരക്ഷിത ഭക്ഷണം​​; നടപടി കടുപ്പിച്ച്​ ഭക്ഷ്യ സുരക്ഷ വകുപ്പ്

    കൊ​ച്ചി: സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്റെ പ​രി​ശോ​ധ​ന ക​ര്‍ക്ക​ശ​മാ​ക്കു​ന്നു. 2024 ജൂ​ൺ- ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 603 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ​ചെ​യ്​​തു. 17531 പ​രി​ശോ​ധ​ന​ക​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ന​ട​ത്തി​യ​ത്. 7670 സാ​മ്പി​ൾ പ​രി​ശോ​ധ​ന​ക്കെ​ടു​ത്തു. 2783 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ല​യ​ള​വി​ൽ1427 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കു​ക​യും 74, 63,500 രൂ​പ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു. ഭ​ക്ഷ്യ എ​ണ്ണ​യു​ടെ പു​ന​രു​പ​യോ​ഗം ത​ട​യു​ന്ന​തി​ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 181436 കി​ലോ​ലി​റ്റ​ർ…

    read more

  • പണി ‘ഭക്ഷണത്തി’ന് ഓൺലൈനായി റേറ്റിങ് ഇടൽ; വീട്ടമ്മക്ക് നഷ്ടമായത് 17 ലക്ഷം രൂപ

    പണി ‘ഭക്ഷണത്തി’ന് ഓൺലൈനായി റേറ്റിങ് ഇടൽ; വീട്ടമ്മക്ക് നഷ്ടമായത് 17 ലക്ഷം രൂപ

    ആലുവ: ‘വെറൈറ്റി ഫുഡിന്’ ഓൺലൈനായി റേറ്റിങ് ഇട്ടാൽ വൻ തുക പ്രതിഫലം നൽകുമെന്ന വാഗ്ദാനത്തിൽ വീണ ടുകയായിരുന്നു വീട്ടമ്മക്ക്​ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 17 ലക്ഷം രൂപ. ഇതുമായി ബന്ധപ്പെട്ട കേസിൽ നാല് യുവാക്കൾ പിടിയിൽ. കോഴിക്കോട് പെരുവയൽ പുലപ്പറമ്പിൽ മുഹമ്മദ് മിൻഹാജ് (22), പെരുവയൽ പന്തീരാങ്കാവ് കുഴിപ്പള്ളി മിത്തൽ ഷിഫാദലി (27), 20കാരായ രണ്ടുപേരെയുമാണ്​ റൂറൽ ജില്ല സൈബർ പൊലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. വീട്ടിലിരുന്ന് ഒാൺലൈൻ ടാസ്കിലൂടെ ജോലി ചെയ്ത് വരുമാനമുണ്ടാക്കാമെന്ന വാഗ്ദാനത്തിൽ…

    read more