മൂവാറ്റുപുഴ: ഹോം ൈഡയറിയിൽ വിജയഗാഥ കൊയ്ത കെ.എ. ഷഹാനത്തിന് മികച്ച ക്ഷീര കർഷകക്കുള്ള മൂവാറ്റുപുഴ കൃഷി ഭവന്റെ അവാർഡ്. വർഷങ്ങൾക്ക് മുമ്പ് ഭർതൃ മാതാവ് പാരമ്പര്യമായി നടത്തിയിരുന്ന പാൽകച്ചവടം ശാസ്ത്രീയമായി പഠിച്ച് ആധുനികവത്കരിച്ച ഷഹാനത്ത് ഇന്ന് നല്ല നിലയിൽ പാലും പാലുൽപന്നങ്ങളും വിൽക്കുന്ന ഹോം ഡയറിയുടെ ഉടമസ്ഥയാണ്. രണ്ടു പശുക്കളുമായി തുടങ്ങിയ ഫാം 15 പശുക്കളുമായി വിപുലീകരിച്ചു. നഗര മധ്യത്തിൽ വീടിനോട് ചേർന്ന് ശാസ്ത്രീയമായി പ്രവർത്തിക്കുന്ന ഫാം പരിസ്ഥിതിസൗഹാർദപരമായി മാലിന്യസംസ്കരണം ഉൾപ്പെടെ ചെയ്യുന്നു. രാവിലെ നാല് മുതൽ ഹോം ഡയറിയിൽ സജീവമാകുന്ന ഷഹാനത്തിന്റെ സംരംഭക മികവിന്റെ മറ്റൊരുദാഹരണമാണ് ഹിബാ വെർജിൻ കോക്കനട്ട് ഓയിൽ. ഇതിന് ആവശ്യക്കാർ ഏറെയാണ്. ഓൺലൈൻ വിപണിയിലും സ്വീകാര്യത നേടിയിട്ടുണ്ട്. തേങ്ങ സംഭരിക്കുന്നതു മുതൽ പാക്കിങ് വരെ എല്ലാ ഘട്ടങ്ങളും ഷഹാനത്തിന്റെ മേൽനോട്ടത്തിലാണ്. രണ്ടാം വർഷ ബിരുദത്തിന് പഠിക്കുമ്പോഴായിരുന്നു വിവാഹം. കുടുംബ ജീവിതത്തിലേക്ക് കടന്നതോടെ മുടങ്ങിയ ബിരുദ പഠനംമൂവാറ്റുപുഴ കാവുംകര കുന്നുമ്മേൽകുടിയിൽ അഡ്വ. കെ.എച്ച്. ഇബ്രാഹിം കരീമിന്റെ പ്രചോദനത്തിൽ പുനരാരംഭിച്ചു. ഓരോ ക്ലാസിലും തന്റെ കുഞ്ഞുങ്ങൾ പഠിച്ച് മുന്നേറുന്നതിനൊപ്പം ഷഹാനത്തും വിദ്യാർഥിനിയായി കൂടെക്കൂടി. കുഞ്ഞുങ്ങൾ സ്കൂൾ ക്ലാസിൽ പഠിക്കുമ്പോൾ ഉമ്മ കലാലയങ്ങളിലെ ക്ലാസ് മുറികളിലായിരുന്നു. എം.സി.എ.യും തുടർന്ന് ബി.എഡും പാസായി. പഠനം കഴിഞ്ഞപ്പോഴാണ് പത്തുവർഷം മുമ്പ് ഭർതൃ മാതാവിന്റെ സഹായിയായി ക്ഷീര രംഗത്തേക്കിറങ്ങിയാണ് ഷഹാനത്ത് പാൽ കച്ചവടം ശാസ്ത്രീയമായി വിപുലീകരിച്ചത്.
ഹോം െഡയറി വിജയം; ക്ഷീര കർഷകക്കുള്ള പുരസ്കാരം സ്വന്തമാക്കി ഷഹാനത്ത്

Estimated read time
0 min read