Tag: crime news
ബൈക്കിൽ കഞ്ചാവ് വിൽപന: പ്രതിക്ക് മൂന്നുവർഷം കഠിനതടവ്
പറവൂർ: ബൈക്കിൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ യുവാവിന് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും. കോട്ടയം വിജയപുരം വൃന്ദാവനം വീട്ടിൽ ലക്ഷ്മണനെ (33) ആണ് പറവൂർ അഡീഷനൽ സെഷൻസ് കോടതി [more…]
ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
എറണാകുളം: ചോറ്റാനിക്കരയിൽ ഭർതൃവീട്ടിൽ യുവതിയായ ശാരി (37) യെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവും എരുവേലി സ്വദേശിയുമായ പാണക്കാട് ഷൈജു (37) വിനെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. [more…]
അങ്കമാലി തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
അങ്കമാലി: വെള്ളിയാഴ്ച കറുകുറ്റി ന്യൂ ഇയർ ഗ്രൂപ്പിന്റെ മൂന്നുനില കെട്ടിടത്തിൽ തീപിടിത്തത്തിന് ഇടയാക്കിയത് ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം. എങ്കിലും ഇലക്ട്രിക്, സയന്റിഫിക് വിഭാഗങ്ങളുടെ വിദഗ്ധ പരിശോധനക്ക് ശേഷമേ കാരണവും നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകളും [more…]
അതിജീവിതയെ പീഡിപ്പിച്ച കേസിൽ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യഹരജിയിൽ ഇന്ന് വിധി
കൊച്ചി: നിയമസഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈകോടതി വിധി പറയും. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. [more…]
വണ്ടിപ്പെരിയാർ പീഡനം: വെറുതെ വിട്ട പ്രതിയുടെ കുടുംബത്തിന് പൊലീസ് സുരക്ഷ നൽകണം -ഹൈകോടതി
കൊച്ചി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ട പ്രതി അർജുന്റെ കുടുംബത്തിന് പൊലീസ് സുരക്ഷ നൽകണമെന്ന് ഹൈകോടതി. വണ്ടിപ്പെരിയാര്‍ പൊലീസിനാണ് ഹൈകോടതി നിർദേശം നല്‍കിയത്. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും [more…]
ബസ് യാത്രക്കിടെ യുവതിയുടെ എട്ട് പവന്‍റെ മാല നഷ്ടമായി
കരുമാല്ലൂർ: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരിയുടെ എട്ട് പവൻ വരുന്ന മാല നഷ്ടപ്പെട്ടു. നാടോടി സ്ത്രീകൾ മോഷ്ടിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആലുവ-പറവൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കുന്നതിനിടെ കരുമാല്ലൂർ പുതുക്കാട് സ്വദേശിനിയായ [more…]
നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി
മരട്: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. കുണ്ടന്നൂര്‍, കണ്ണാടിക്കാട്, നെട്ടൂര്‍ പ്രദേശത്ത് പാന്‍മസാലകള്‍ വില്പന നടത്തുന്നതിന്റെ മറവില്‍ വ്യാപാരം ചെയ്തിരുന്ന നിരോധിത പുകയില ഉല്പന്നങ്ങളാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ റെയ്ഡില്‍ [more…]
കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒളിവിൽപോയ പ്രതി സഹകരണ ബാങ്കിൽനിന്ന് അറസ്റ്റിലായി
പറവൂർ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശത്തുള്ള വീട്ടിൽനിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി ലാവണ്യ വീട്ടിൽ നിഥിൻ (22) എക്സൈസിന്റെ പിടിയിലായി. പറവൂർ സഹകരണ ബാങ്കിൽ സാമ്പത്തിക ഇടപാടിനെത്തിയപ്പോഴാണ് എക്സൈസ്, പൊലീസ് സംഘത്തിന് മുന്നിൽ ഇയാൾ [more…]
കുസാറ്റ് ദുരന്തം: അഞ്ച് അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന് രജിസ്ട്രാർ; കക്ഷി ചേരാൻ മുൻ പ്രിൻസിപ്പലിന്‍റെ ഹരജി
കൊച്ചി: നാലുപേരുടെ മരണത്തിനിടയാക്കിയ കുസാറ്റ് ഓപൺ എയർ ഓഡിറ്റോറിയത്തിലെ നവംബർ 25നുണ്ടായ ദുരന്തം സംബന്ധിച്ച് നാല് അന്വേഷണങ്ങളും മജിസ്റ്റീരിയൽ അന്വേഷണവും പുരോഗമിക്കുന്നതായി സർവകലാശാല രജിസ്ട്രാർ ഹൈകോടതിയിൽ. ടെക്ക് ഫെസ്റ്റിന്റെ സമാപന ദിനത്തിൽ സംഗീതപരിപാടിക്കായി തടിച്ചുകൂടിയ [more…]
നഴ്സിങ് സീറ്റ് തട്ടിപ്പ്: ഇടനിലക്കാരന്‍റെ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയ അഞ്ചു പേർ അറസ്റ്റിൽ
കൊച്ചി: പണം വാങ്ങിയിട്ടും വാഗ്ദാനം ചെയ്ത നഴ്സിങ് സീറ്റ് നൽകാത്തതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കവർച്ച നടത്തി വഴിയിൽ ഉപേക്ഷിച്ച സംഘത്തിലെ അഞ്ചു പേർ അറസ്റ്റിൽ. എറണാകുളത്ത് വാടകക്ക് താമസിക്കുന്ന ചാവക്കാട് സ്വദേശി ജോഷി [more…]