Tag: crime news
വീട്ടിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി
പറവൂർ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശത്തുള്ള വീട്ടിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി. വീട്ടുടമ മനോജ് കുമാർ (53) നെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് 6.30നാണ് എക്സൈസ് സംഘം പരിശോധനക്കെത്തിയത്. മനോജും മകനുമാണ് [more…]
ഹൈ റിച്ച് തട്ടിപ്പ്: ജി.എസ്.ടി വെട്ടിച്ചത് 126.54 കോടി രൂപ; പരിശോധനക്ക് പിന്നാലെ 51.5 കോടി അടച്ചു
അറസ്റ്റിലായ ഹൈ റിച്ച് മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനി എം.ഡി കെ.ഡി. പ്രതാപൻ കൊച്ചി: ഹൈ റിച്ച് മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ ജി.എസ്.ടി വെട്ടിപ്പ് കേരളത്തിൽ പിടികൂടിയതിൽ ഏറ്റവും വലിയതെന്ന് ജി.എസ്.ടി ഇന്റലിജൻസ് [more…]
പഴയ മോഡൽ വാഹനം നൽകി കബളിപ്പിച്ചതിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
കൊച്ചി: പഴയ മോഡൽ ഇരുചക്രവാഹനം നൽകി ഉപഭോക്താവിനെ കബളിപ്പിച്ച വാഹന വിതരണക്കാരൻ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. നെടുമ്പാശ്ശേരി സ്വദേശി അരവിന്ദ് ജി. ജോൺ [more…]
പറവൂരിലെ രാസലഹരി വേട്ട; അന്വേഷണം കൂടുതൽ പേരിലേക്ക്
പറവൂർ: മന്ദം അത്താണിയിൽ നടന്ന വൻ രാസലഹരി വേട്ടയിൽ പൊലീസ് അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കും. കേരളത്തിൽ രാസലഹരി വിൽപന നടത്തുന്ന വൻകിട സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഡൽഹിയിൽനിന്നാണ് ഇവർ ലഹരിമരുന്നുകൾ [more…]
സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
ആലുവ: സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സഹയാത്രികന് പരിക്കേറ്റു. അമ്പലപ്പുഴ കഞ്ഞിപ്പാടം സ്വദേശിയും ആലുവ ഇൻഡസിൻഡ് ബാങ്ക് ഉദ്യോഗസ്ഥനുമായ ആർ. രാഹുലാണ് (27) മരിച്ചത്. എറണാകുളം റോഡിൽ പെട്രോൾ പമ്പിനു [more…]
പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ
ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചുണങ്ങംവേലി നെടുങ്ങൂർ വീട്ടിൽ സെബാസ്റ്റ്യനാണ് (59) എടത്തല പൊലീസിൻറെ പിടിയിലായത്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ആലുവയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ [more…]
കേരളത്തിൽ അന്തർ സംസ്ഥാനക്കാർക്കിടയിൽ ക്രിമിനൽ കേസുകൾ വർധിക്കുന്നു ; നാലുമാസത്തിനിടെ എറണാകുളത്ത് നടന്നത് നാല് കൊലപാതകങ്ങൾ
കൊച്ചി: കേരളത്തിൽ അന്തർ സംസ്ഥാനക്കാർക്കിടയിൽ ക്രിമിനൽ കേസുകൾ വർധിക്കുന്നു. നാലുമാസത്തിനിടെ എറണാകുളം ജില്ലയിൽ മാത്രം നാല് ക്രൂര കൊലപാതകങ്ങൾ നടന്നതോടെയാണ് ഇതുസംബന്ധിച്ച ചർച്ചകളും സജീവമായത്. പൊലീസ് കണക്കനുസരിച്ച് കഴിഞ്ഞ ആഗസ്റ്റ് വരെ സംസ്ഥാനത്ത് ഇവർക്കിടയിൽ [more…]
കുഫോസ് ഹോസ്റ്റലില്‍ ഒളികാമറ; പ്രതിഷേധം ശക്തമാക്കി വിദ്യാർഥികൾ
മരട്: പനങ്ങാട് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളികാമറ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ഥികള്‍. സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഹോസ്റ്റല്‍ പരിസരത്തെ സുരക്ഷ വര്‍ധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഹോസ്റ്റലിലെ [more…]
സൗഹൃദം നടിച്ച് യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
കളമശ്ശേരി: സൗഹൃദം നടിച്ച് യുവതിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം മണ്‍റോതുരുത്ത് സ്വദേശി സുകേശിനി വിലാസം വീട്ടില്‍ അമില്‍ ചന്ദ്രനാണ് (23) അറസ്റ്റിലായത്. യുവതിയുമായി സൗഹൃദം സ്ഥാപിച്ചശേഷം ഇയാള്‍ ഇടപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ [more…]
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ
തോപ്പുംപടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. മാനാശ്ശേരി സൊസൈറ്റി ബസ് സ്റ്റോപ്പിന് സമീപം മാളിയേക്കൽ ക്ലിൻസൻ ജോസിനെയാണ് (28) വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.