പറവൂർ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശത്തുള്ള വീട്ടിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി. വീട്ടുടമ മനോജ് കുമാർ (53) നെ അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച വൈകീട്ട് 6.30നാണ് എക്സൈസ് സംഘം പരിശോധനക്കെത്തിയത്. മനോജും മകനുമാണ് ഇവിടെ താമസം. നിധിൻ നായയെ അഴിച്ചുവിട്ടതിനാൽ എക്സൈ് ഉദ്യോഗസ്ഥർക്ക് അകത്തു കടക്കാനായില്ല. ഈ സമയം വീടിന്റെ മുകളിലത്തെ നിലയിൽ നിന്ന് നിധിൻ രക്ഷപ്പെട്ടു. അകത്തു കയറിയ ഉദ്യോഗസ്ഥർ മുറികൾ തുറന്ന് നൽകാൻ ആവശ്യപ്പെട്ടെങ്കിലും മനോജ് കൂട്ടാക്കിയില്ല.
ഒടുവിൽ ബലം പ്രയോഗിച്ച് തുറന്ന മുറിയിൽ നിന്നുമാണ് ഏകദേശം രണ്ട് കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.