വിദേശ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതിക്ക് ജാമ്യം

Estimated read time 0 min read

കൊച്ചി: ലഹരിപാനീയം നൽകി വിദേശ വനിതയെ ദുബൈയിൽവെച്ച്​ ബലാത്സംഗംചെയ്ത കേസിലെ രണ്ടാംപ്രതിക്ക് ഹൈകോടതി ജാമ്യം. ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ മുംബൈ സ്വദേശി സുഹൈൽ ഇക്ബാൽ ചൗധരിക്കാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

മലയാളി യുവാവിനോടൊപ്പം ഷൊർണൂരിൽ ലിവിങ് ടുഗതറിൽ കഴിഞ്ഞിരുന്ന യുവതിയാണ്​ പീഡനത്തിനിരയായത്​. ഇയാളെ ഷൊർണൂർ പൊലീസ് ഗോവയിൽ നിന്ന്​ ജൂലൈ രണ്ടിനാണ് അറസ്റ്റ്​ ചെയ്തത്​.

കഴിഞ്ഞ മേയ് 12ന് ദുബൈയിൽവെച്ച്​ കേസിലെ ഒന്നാം പ്രതിയുടെ അപ്പാർട്​മെന്‍റിലാണ്​ പീഡനം നടന്നത്​. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യ ജാമ്യവ്യവസ്ഥ.

You May Also Like

More From Author