Month: July 2024
സി.പി.എമ്മിലെ കത്ത് വിവാദം; നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റിന് താക്കീത്
കോതമംഗലം: സി.പി.എമ്മിലെ കത്ത് വിവാദത്തിൽ ഏരിയ കമ്മിറ്റി അംഗവും നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റുമായ പി.എം. മജീദിന് പാർട്ടിയുടെ താക്കീത്. ഒന്നര വർഷത്തിന് ശേഷമാണ് പാർട്ടി ഏരിയ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമീഷൻ കഴിഞ്ഞദിവസം ലോക്കൽ [more…]
മേക്കാലടിയിലെ വിവാദ പശക്കമ്പനി; സ്റ്റോപ് മെമ്മോ ലംഘിച്ച് നിർമാണമെന്ന് പരാതി
കാലടി: ജനവാസ മേഖലയായ മേക്കാലടിയില് മാരക പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന പശക്കമ്പനി നിർമാണം സ്റ്റോപ്പ് മെമ്മോ ലംഘിച്ചും തുടരുന്നതായി പരാതി. പാടശേഖരത്തോട് ചേര്ന്ന് ഫോര്മാലിന് യൂറിയ പശക്കമ്പനിയുടെ നിർമാണമാണ് നടക്കുന്നത്. കമ്പനിക്കെതിരായ സമരം ശക്തമാക്കുമെന്ന് പൗരസമിതി [more…]
കേന്ദ്ര ബജറ്റ്; പ്രതീക്ഷയോടെ കൊച്ചി
കൊച്ചി: ചൊവ്വാഴ്ച മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനിരിക്കെ ഏറെ പ്രതീക്ഷയിലാണ് വ്യവസായ, മെട്രോ നഗരമായ കൊച്ചിയും എറണാകുളം ജില്ലയും. കൊച്ചി മെട്രോ, റെയിൽവേ, ടൂറിസം, വ്യവസായം, ആരോഗ്യം [more…]
ഫോട്ടോ ഷൂട്ടിനെത്തിയ നവദമ്പതികളെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ
തൃപ്പൂണിത്തുറ: മുളന്തുരുത്തി ഫോട്ടോ ഷൂട്ടിനെത്തിയ നവദമ്പതികളെ ആക്രമിച്ച സംഭവത്തിൽ ഒരാളെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂർ കലവത്ത് അരീസ് ബാബു (32)നെയാണ് പിടികൂടിയത്. ഞായറാഴ്ച പകൽ 2ന് എടയ്ക്കാട്ടു വയൽ ഒലിപ്പുറത്ത് തലയോലപറമ്പ് [more…]
13 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ
തൃപ്പൂണിത്തുറ: ഡ്രൈവറായി ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും ഉടമയെ കബളിപ്പിച്ച് 13 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി അറസ്റ്റിലായി. എരുമേലി കനകപ്പലം മണ്ണിൽ ഹൗസിൽ സുമിത് എബ്രഹാം ചെറിയാൻ (29) നെയാണ് ഹിൽപാലസ് [more…]
21കാരി തൂങ്ങി മരിച്ചു, മനംനൊന്ത് എക്സറേ മുറിയിൽ ഭർത്താവും ജീവനൊടുക്കി
ആലങ്ങാട്: ഭാര്യ തൂങ്ങി മരിച്ചതിൽ മനംനൊന്ത് ഭർത്താവും ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണ് മരിച്ചത്. ഇവർക്ക് ഒന്നര വയസ്സും 28 ദിവസവും പ്രായമായ [more…]
കനാലിന് തുല്യമായി റോഡ്; കൊച്ചിൻബാങ്ക്-മെഡിക്കൽ കോളജ് റോഡിൽ ദുരിത യാത്ര
എടത്തല: കൊച്ചിൻബാങ്ക്-മെഡിക്കൽ കോളജ് റോഡിൽ യാത്ര ദുരിതം തുടരുന്നു. ഒരു വർഷത്തിലധികമായി റോഡ് തകർന്നുകിടക്കുകയാണ്. കനാലിന് തുല്യമായ റോഡിൽ സഞ്ചരിക്കാൻ വഞ്ചിയിറക്കേണ്ട അവസ്ഥയാണ്. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട പൊതുമരാമത്ത് റോഡാണിത്. മഴ തുടങ്ങിയതോടെ റോഡിലെ [more…]
ദിശാബോർഡുകൾ തുരുമ്പെടുക്കുന്നു
മൂവാറ്റുപുഴ: നഗരത്തിലെ വിവിധ റോഡുകളിൽ സ്ഥാപിച്ച ദിശാ ബോർഡുകൾ തുരുമ്പെടുത്ത് നശിക്കുന്നു. വെള്ളൂർക്കുന്നം കവലയിലെ ബോർഡ് തുരുമ്പെടുത്ത് നിലം പൊത്തി മാസങ്ങൾ കഴിഞ്ഞിട്ടും സ്ഥാപിച്ചിട്ടില്ല. എം.സി റോഡിലും കൊച്ചി -ധനുഷ്കോടി റോഡിലും ചെറുതും വലുതുമായ [more…]
ശമ്പളമുടക്കം പതിവ്; സമഗ്രശിക്ഷ ജീവനക്കാർ പ്രതിസന്ധിയിൽ
കൊച്ചി: ശമ്പളമുടക്കം പതിവായതോടെ സമഗ്രശിക്ഷ ജീവനക്കാർ പ്രതിസന്ധിയിൽ. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന പൊതുവിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ സമഗ്രശിക്ഷ കേരളയിലെ ജീവനക്കാരാണ് പ്രതിസന്ധിയിലായത്. പദ്ധതിക്ക് കീഴിലെ ജീവനക്കാർക്ക് ജൂണിലെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. ഈ [more…]
ടി.കെ. പരീക്കുട്ടി ഓർമയായിട്ട് അഞ്ചര പതിറ്റാണ്ട്
മട്ടാഞ്ചേരി: ഹിന്ദി, തമിഴ് സിനിമകളുടെ തനിയാവർത്തനങ്ങളായി നീങ്ങിയിരുന്ന മലയാള സിനിമയിൽ മാറ്റത്തിന് തുടക്കമിട്ട സിനിമ നിർമാതാവ് ടി.കെ. പരീക്കുട്ടി ഓർമയായിട്ട് ഇന്ന് 55 വർഷം. മലയാള സിനിമക്ക് സ്വന്തമായ മേൽവിലാസം ചാർത്തി, ടി.കെ. പരീക്കുട്ടിയുടെ [more…]