ആലങ്ങാട്: ഭാര്യ തൂങ്ങി മരിച്ചതിൽ മനംനൊന്ത് ഭർത്താവും ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണ് മരിച്ചത്. ഇവർക്ക് ഒന്നര വയസ്സും 28 ദിവസവും പ്രായമായ മക്കളുണ്ട്.
ഇമ്മാനുവൽ അയൽവാസികളുമായി വഴക്കുണ്ടായിരുന്നു. ഇതേച്ചൊല്ലി മരിയ റോസും ഇമ്മാനുവലും തമ്മിലും വഴക്കുണ്ടായി. ശനിയാഴ്ച വൈകുന്നേരം മുറിയിൽ കയറി മരിയ റോസ് തൂങ്ങു മരിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതുകണ്ട ഇമ്മാനുവൽ ഭാര്യയെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും 11.30ഓടെ മരിച്ചു. ഇതിൽ മനംനൊന്ത് രാത്രി ഒരു മണിയോടെ യുവാവ് ആശുപത്രിയിലെ എക്സറേ മുറിയിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു.
മൂന്നു വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. മുളവുകാട് സ്വദേശിയായ ഇമ്മാനുവൽ രണ്ടു വർഷം മുമ്പാണ് കൊങ്ങോർപ്പിള്ളിയിൽ താമസമാക്കിയത്.