Month: June 2024
ഒരുകിലോ എം.ഡി.എം.എയുമായി യുവതി പിടിയിൽ
ആലുവ: ഒരുകിലോ എം.ഡി.എം.എയുമായി യുവതി പൊലീസ് പിടിയിൽ. ബംഗളൂരു മുനേശ്വര നഗറിൽ സർമീൻ അക്തറിനെയാണ് (26) ആലുവ റെയിൽവേ സ്റ്റേഷനിൽ റൂറൽ ജില്ല ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. ഓപറേഷൻ ക്ലീൻ [more…]
വായനദിനം; വായിച്ചു വളരാം
കൊച്ചി: വായനവസന്തമൊരുക്കാൻ കർമപദ്ധതികളൊരുക്കി ലൈബ്രറി കൗൺസിൽ. പുതുതലമുറയിൽ വായനശീലം കുറയുകയാണെന്ന മുറവിളികൾക്കൊടുവിലാണ് മുതിർന്നവരിലും കുട്ടികളിലും വായനതാൽപര്യമുണർത്താൻ വൈവിധ്യമാർന്ന കർമപരിപാടികൾ കാര്യക്ഷമമാക്കുന്നത്. ജില്ലയിൽ കൗൺസിലിന് കീഴിലെ മുഴുവൻ വായന-ഗ്രന്ഥശാലകളിലും ഇതിനുള്ള പരിശ്രമത്തിലാണ്. സാധാരണക്കാർ, വിദ്യാർഥികൾ, പ്രഫഷനലുകൾ [more…]
സമുദ്രോൽപന്ന കയറ്റുമതി: 2023-24ൽ സർവകാല നേട്ടം
കൊച്ചി: പ്രധാന കയറ്റുമതി വിപണികളിലെ കനത്ത പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി 2023-24 സാമ്പത്തിക വർഷത്തിൽ അളവിൽ എക്കാലത്തെയും ഉയർന്ന നിലയിലെത്തി. 2023-24 കാലയളവിൽ 60,523.89 കോടി രൂപ (738 കോടി ഡോളർ) മൂല്യമുള്ള [more…]
ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു
പെരുമ്പാവൂർ: ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു. മുടക്കുഴ കളരിക്കൽ വീട്ടിൽ കെ.ജി. മനോജാണ് (51) മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നിന് കാറ്ററിങ് ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുംവഴി ചുണ്ടക്കുഴി ജങ്ഷന് സമീപം [more…]
കുണ്ടൂര്‍തോട് കൈയേറ്റം ഒഴിപ്പിക്കല്‍; കൈയടി നേടി പഞ്ചായത്ത്
പെരുമ്പാവൂര്‍: ഒക്കലിലെ കുണ്ടൂര്‍തോട് കൈയേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നല്കിയ പഞ്ചായത്തിനെ അഭിനന്ദിച്ച് പ്രദേശവാസികള്‍. 25ഓളം വീട്ടുകാരെ നേരിട്ടും അറുപതോളം കുടുംബത്തെ പരോക്ഷമായും ബാധിക്കുന്ന പ്രശ്നമാണ് കൈയേറ്റം ഒഴിപ്പിച്ചതിലൂടെ പരിഹരിക്കപ്പെട്ടത്. രണ്ട് സ്വകാര്യ വ്യക്തികളാണ് തോട് [more…]
സർക്കാർ ഉറപ്പിൽ ചീനവല നവീകരിച്ചു; പണം കിട്ടാതെ വലഞ്ഞ് മത്സ്യത്തൊഴിലാളി
ഫോർട്ട്കൊച്ചി: സർക്കാർ നൽകിയ ഉറപ്പിൽ ചീനവല നവീകരിച്ചു. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും പണം നല്‍കാതെ ടൂറിസം വകുപ്പ് വഞ്ചിക്കുന്നതായി പരാതി. കലക്ടറുടെയും എം.എൽ.എയുടെയും വാക്ക് വിശ്വസിച്ച് ചീനവലയുടെ പൈതൃക സംരക്ഷണത്തിനിറങ്ങിയ ഉടമ വിൻസെന്റിനാണ് പലിശക്ക് [more…]
ഹാർബർപാലം ഇരുട്ടിലായിട്ട് മാസങ്ങൾ; അപകടം തുടർക്കഥ
മട്ടാഞ്ചേരി: കൊച്ചിയുടെ മുഖമുദ്രയായി അറിയപ്പെടുന്ന തോപ്പുംപടി ഹാർബർ പാലം ഇരുട്ടിലായിട്ട് മാസങ്ങൾ പിന്നിടുമ്പോഴും അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. പാലം ഇരുട്ടിലായതോടെ അപകടങ്ങൾ ഇവിടെ പതിവായിരിക്കുകയാണ്. അടുത്തിടെ നടന്ന പാലം നവീകരണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികൾക്കിടയിൽ [more…]
പെരുന്നാൾ വിപണിയിലും ‘പെരും’ വില
കൊച്ചി: ട്രോളിങ് നിരോധനത്തിൽ മത്സ്യവില കുത്തനെ കൂടിയതിനു പിന്നാലെ മാംസവിഭവങ്ങൾക്കും പച്ചക്കറിക്കും വൻ വിലക്കയറ്റം. തിങ്കളാഴ്ച നാടെങ്ങും ബലി പെരുന്നാൾ ആഘോഷിക്കാനിരിക്കേ എല്ലാ സാധനങ്ങൾക്കും തീപോലെ വില ഉയരുകയാണ്. മീനിന് വില കൂടിയതുകൊണ്ട് പച്ചക്കറി [more…]
താൽക്കാലിക പ്രവർത്തനം പഴകിയ കെട്ടിടത്തിൽ; അംഗൻവാടി പുനർനിർമാണത്തിന് പൊളിച്ചിട്ട് നാലു വർഷം
കടുങ്ങല്ലൂർ: കിഴക്കെ കടുങ്ങല്ലൂർ 52ാം നമ്പർ അംഗൻവാടി പുനരുദ്ധാരണത്തിനായി പൊളിച്ച് നാലുവർഷം കഴിഞ്ഞിട്ടും കെട്ടിടം നിർമിക്കാൻ നടപടിയില്ല. നിലവിലെ കെട്ടിടത്തിന് ഫിറ്റ്നസ് നൽകാൻ സാധ്യമല്ലെന്ന പഞ്ചായത്ത് എ.ഇയുടെ റിപ്പോർട്ട് വന്നതോടെ അംഗൻവാടി പൂട്ടേണ്ട അവസ്ഥയിലാണ്. [more…]
ശുചിമുറി മാലിന്യം കുണ്ടൂര്‍ തോട്ടിലേക്ക്; രണ്ടുപേര്‍ക്കെതിരെ നടപടി
പെരുമ്പാവൂര്‍: ഒക്കല്‍ പഞ്ചായത്തില്‍ കൈയേറ്റം മൂലം വിവാദമായ കുണ്ടൂര്‍ തോട്ടിലേക്ക് ശുചിമുറി മലിനജലം ഒഴുക്കിയതിന് രണ്ടുപേര്‍ക്കെതിരെ സെക്രട്ടറി പിഴ ചുമത്തി.ഒക്കല്‍ കൂട്ടുങ്ങല്‍ വീട്ടില്‍ കെ.കെ. ഷാജി, കൊഴയംവേലി മോഹനന് എന്നിവര്‍ക്കെതിരെയാണ് മാലിന്യ സംസ്കരണ നിയമ [more…]