Month: June 2024
കൈപൊള്ളി മീൻ വില; ട്രിപ്ൾ സെഞ്ച്വറിയും കടന്ന് മത്തി
കൊച്ചി: മലയാളിയുടെ തീൻമേശയിലെ ഇഷ്ടഭക്ഷണമാണ് മത്സ്യ വിഭവങ്ങൾ. എന്നാൽ, കുറേ ദിവസമായി പച്ചമീൻ വിപണിയിൽനിന്നു വരുന്ന വാർത്തകൾ ഭക്ഷണപ്രേമികൾക്ക് ആശ്വാസകരമല്ല. റോക്കറ്റ് പോലെ കുതിച്ചുയരുന്ന വില തന്നെയാണ് പ്രധാന കാരണം. ചാളയും അയലയും ഉൾപ്പെടെയുള്ള [more…]
ബ്രഹ്മപുരം; പ്രശ്നപരിഹാരത്തിനുള്ള നടപടി വിജയത്തിലേക്കെന്ന് മേയർ
പള്ളിക്കര: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പ്രശ്നങ്ങൾ പരിഹാരിക്കാൻ സ്വീകരിച്ച നടപടി വിജയത്തിലേക്കെന്ന് കോർപറേഷൻ മേയർ എം. അനിൽകുമാർ. പ്രവർത്തനം വിലയിരുത്താൻ പ്ലാന്റ് സന്ദർശിച്ചതായിരുന്നു അദ്ദേഹം. ബയോമൈനിങ്ങിൽ ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് നടപ്പാക്കിയ പദ്ധതി വൻ മാറ്റമുണ്ടാക്കി. [more…]
സ്വകാര്യ ബസിന്റെ വഴിമുടക്കി കാർ യാത്ര; 25,000 രൂപ പിഴ ഈടാക്കി
കാക്കനാട്: സ്വകാര്യ ബസിന്റെ വഴിമുടക്കി കാർ യാത്ര, ഒടുവിൽ ബസ് അപകടത്തിൽപെടുകയും തുടർന്ന് കാർ യാതക്കാർ ബസ് ഡ്രൈവറെ മർദിക്കുകയും ചെയ്തു. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്കാർ യാത്രക്കാരന് എറണാകുളം ആർ.ടി.ഒ 25,000 രൂപ പിഴ ചുമത്തി. കാക്കനാട്-എറണാകുളം റൂട്ടിൽ [more…]
പെൺസുഹൃത്തിന് സന്ദേശമയച്ച യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഏഴു പേർ അറസ്റ്റിൽ
കാലടി: പെണ്‍സുഹൃത്തിന് സന്ദേശമയച്ചെന്ന കാരണത്താൽ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴു പേർ പിടിയിൽ. മറ്റൂര്‍ ഇളംതുരുത്തില്‍ ഗൗതം കൃഷ്ണ (24), കല്ലുങ്കല്‍ വീട്ടില്‍ അലക്സ് (22), ചെമ്മന്തൂര്‍ ശിവപ്രസാദ് (25), അങ്കമാലി പുളിയനം [more…]
കന്നുകാലികൾ റോഡിന് കുറുകെചാടി വീണ്ടും അപകടം
കളമശ്ശേരി: കന്നുകാലികൾ റോഡിന് കുറുകെ ചാടിയുണ്ടാകുന്ന അപകടം കളമശ്ശേരിയിൽ വീണ്ടും. കഴിഞ്ഞ ദിവസം അപകടത്തിൻ യുവാവ് മരിക്കാനിടയായ സീപോർട്ട് എയർപോർട്ട് റോഡിന് സമീപം തന്നെയാണ് വീണ്ടും അപകടങ്ങളുണ്ടായത്. കുസാറ്റ് സ്റ്റോപ്പിന് സമീപത്തും പൈപ്പ് ലൈൻ [more…]
ജില്ലയിൽ 313 കോടിയുടെ പൊതുമരാമത്ത് പദ്ധതികൾക്ക് അനുമതി
കൊച്ചി: പൊതുമരാമത്ത് വകുപ്പിന്റെ 313 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതിയായി. 117 റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 269.19 കോടിയും രണ്ട് നടപ്പാലങ്ങള്‍ക്ക് 7.12 കോടിയും 19 കെട്ടിടങ്ങള്‍ക്ക് 37 കോടിയുമാണ് അനുവദിച്ചത്. എറണാകുളം ജില്ലയിലെ [more…]
റോഡ് കൈയേറ്റം വ്യാപകം; നടപടിയെടുക്കാതെ അധികൃതർ
മൂവാറ്റുപുഴ: പൊതുമരാമത്ത് വകുപ്പിന് കീഴിലെ പായിപ്ര കവല-നെല്ലിക്കുഴി റോഡിലെ പായിപ്ര മേഖലയിൽ കൈയേറ്റം വ്യാപകമായി. ഇതുമൂലം കാൽനടയാത്രക്കുള്ള നടപ്പാത പോലും ഇല്ലാതായി. കൈയേറ്റം നിർബാധം നടക്കുമ്പോഴും പഞ്ചായത്ത് അധികൃതരോ പൊതുമരാമത്ത് വകുപ്പോ കണ്ടഭാവം നടിക്കുന്നില്ല. [more…]
ബ്രഹ്മപുരത്ത് ഭൂമിക്കടിയിൽ ഏഴു ലക്ഷം ടണ്ണിലധികം മാലിന്യമെന്ന് ഹൈകോടതി
കൊച്ചി: ബ്രഹ്മപുരത്ത് ഭൂമിക്കടിയിലുള്ളത് ഏഴു ലക്ഷം ടണ്ണിലധികം മാലിന്യമെന്ന് ഹൈകോടതി. ഭൂമിക്ക് മുകളിലുള്ളതിനേക്കാൾ മാലിന്യം അടിയിലുണ്ട്. ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് [more…]
റോജി എം. ജോൺ എം.എൽ.എ വിവാഹിതനാകുന്നു; വധു അങ്കമാലി സ്വദേശി
എറണാകുളം: കോൺഗ്രസിലെ യുവ നേതാവും അങ്കമാലി എം.എൽ.എയുമായ റോജി എം. ജോൺ വിവാഹിതനാകുന്നു. സ്വന്തം മണ്ഡലമായ അങ്കമാലിയിൽ നിന്നാണ് എം.എൽ.എ വധുവിനെ കണ്ടെത്തിയത്. മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്റെ മകൾ ലിപ്സിയാണ് വധു. ഇന്റീരിയർ [more…]
ഒക്കല്‍ കുണ്ടൂര്‍തോട് കൈയേറ്റം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാകുന്നു
പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ കുണ്ടൂര്‍തോട് കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നു. 18 വര്‍ഷമായി മഴവെള്ളം ഒഴുകിപ്പോകാന്‍ സാധിക്കാത്ത തരത്തില്‍ രണ്ട് വ്യക്തികളാണ് പഞ്ചായത്ത് കാര്യാലയത്തിന് സമീപം തോട് കൈയേറിയിരുന്നത്. മൂന്നാഴ്ചമുമ്പ് പെയ്ത മഴയെത്തുടർന്ന് തോട് [more…]