Month: March 2024
മെഡി ക്ലെയിം നിരസിച്ചു; 1.83 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി
കൊച്ചി: പോളിസി ഉടമക്ക് മെഡിക്കൽ ഇൻഷുറൻസ് ക്ലെയിം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി സേവനത്തിൽ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. എറണാകുളം ആലുവ സ്വദേശി രഞ്ജിത്ത് ആർ. [more…]
പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ 12ാം വാർഷികം ആഘോഷിച്ചു
റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് 12ാം വാർഷികം ആഘോഷിച്ചു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ‘ഹ്യുമാനിറ്റേറിയൻ എക്സലന്റ് [more…]
മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ യുവതി പിടിയിൽ
പെരുമ്പാവൂര്‍: പണം വാങ്ങി വഞ്ചിച്ച കേസിന്റെ അന്വേഷണത്തിനിടെ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ യുവതി പിടിയിലായി. നെടുങ്ങപ്ര കൂഴഞ്ചിറയില്‍ വീട്ടില്‍ ലിബിന ബേബിയെയാണ് (30) കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. ഓടക്കാലി സ്വദേശിയില്‍നിന്ന് [more…]
ശിവരാത്രിക്കൊരുങ്ങി ആലുവ മണപ്പുറം
ആലുവ: മണപ്പുറത്ത് അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ വിവിധ വകുപ്പുകൾ സജ്ജീകരണങ്ങൾ ഒരുക്കി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം സജ്ജമായിരിക്കും. സമീപത്തെ സ്വകാര്യ ആശുപത്രികളുടെ സേവനവും പ്രയോജനപ്പെടുത്തും. പ്രധാന പോയിൻറുകളില്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കും. ദേവസ്വം [more…]
ബ്രഹ്മപുരം മാലിന്യ പ്ലാന്റ്: നേരിട്ടെത്തി വിലയിരുത്തി ഹൈകോടതി ജഡ്ജിമാർ
പള്ളിക്കര: ബ്രഹ്മപുരം മാലിന്യ പ്ലാൻറ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി ഹൈകോടതി ജഡ്ജിമാർ. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരാണ് വ്യാഴാഴ്ച മാലിന്യപ്ലാൻറിൽ എത്തിയത്. ബ്രഹ്മപുരത്ത് കഴിഞ്ഞ വർഷം തീപിടിത്തമുണ്ടായതിനെത്തുടർന്ന് ഹൈകോടതി [more…]
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് വിധി പറയാൻ മാറ്റി
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽനിന്ന് കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സി.പി.എം സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് നൽകിയ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. എല്ലാ കക്ഷികളുടെയും വാദം പൂർത്തിയാക്കിയ ശേഷമാണ് ജസ്റ്റിസ് [more…]
ഗുണ്ട ആക്രമണം: പ്രായപൂർത്തിയാകാത്തവർ അടക്കം മൂന്നുപേർ പിടിയിൽ
പുക്കാട്ടുപടി: വഴിയരികില്‍ സംസാരിച്ചുനിന്ന യുവാക്കളെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപിച്ച കേസിൽ പ്രായപൂർത്തിയാകാത്തവരടക്കം മൂന്നുപേർ പിടിയിൽ. എടത്തല കുറുപ്പശ്ശേരി സഫർ (20) അടക്കം മൂന്നുപേരെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. പുക്കാട്ടുപടി കറിച്ചട്ടി റസ്റ്റാറന്റിന് സമീപം തിങ്കളാഴ്ച [more…]
ശിവരാത്രി; ആലുവയിൽ ഗതാഗത നിയന്ത്രണം
ആലുവ: ശിവരാത്രിയോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ ശനിയാഴ്ച ഉച്ചക്ക് രണ്ടു വരെ ആലുവ നഗരത്തിലും പരിസരത്തും പൊലീസ് ഗതാഗത നിയന്ത്രണങ്ങളും സുരക്ഷ ക്രമീകരണങ്ങളും ഏർപ്പെടുത്തി. നിയന്ത്രണങ്ങൾ ഇങ്ങനെ: മണപ്പുറത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെ എല്ലാ [more…]
പായിപ്രയിൽ വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസം ഇന്ന്; ലീഗ് വിട്ടുനിൽക്കും
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയും വോട്ടെടുപ്പും വ്യാഴാഴ്ച നടക്കും. വോട്ടെടുപ്പിൽനിന്ന് മുസ്ലിം ലീഗ് അംഗങ്ങൾ വിട്ടുനിൽക്കും. നിയോജക മണ്ഡലം ഭാരവാഹികളുടെയും പ്രവർത്തക സമിതി അംഗങ്ങളുടെയും സംയുക്ത യോഗമാണ് [more…]
മെട്രോ ഒന്നാംഘട്ടം പൂർത്തിയായത് വലിയ നേട്ടം -മുഖ്യമന്ത്രി
കൊച്ചി: കൊച്ചി മെട്രോയിലെ ദൈനംദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷത്തിലേക്കെത്തുന്നു എന്നത് കുറഞ്ഞ നിരക്കിൽ മികച്ച വരുമാനത്തിലുള്ള പൊതുഗതാഗത സംവിധാനം നടത്താനുള്ള സർക്കാറിന്റെ ശ്രമങ്ങൾ വിജയം കാണുന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃപ്പൂണിത്തുറ മെട്രോ [more…]