പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ 12ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

Estimated read time 0 min read

റി​യാ​ദ്​: പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​യാ​ദ് 12ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. മ​ല​സ്​ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് ക​രീം കാ​നാ​മ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സം​ഘ​ട​ന​യു​ടെ ‘ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​ക്സ​ല​ന്‍റ് അ​വാ​ർ​ഡ് 2024’ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​രാ​യ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, സി​ദ്ദി​ഖ് തു​വ്വൂ​ർ എ​ന്നി​വ​ർ​ക്ക് സ​മ്മാ​നി​ച്ചു. ഫ​ല​ക​വും പൊ​ന്നാ​ട​യും ന​ൽ​കി ആ​ദ​രി​ച്ചു.

മ​റ്റ് മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്​​കാ​ര​ങ്ങ​ൾ ബാ​ബു അ​ലി​യാ​ർ (ബി​സി​ന​സ്​ എ​ക്സ​ല​ൻ​റ്), ജ​ലീ​ൽ കൊ​ച്ചി​ൻ (മ്യൂ​സി​ക് എ​ക്സ​ല​ൻ​റ്), ഡോ. ​അ​മൃ​ത (മൈ​ക്രോ ബ​യോ​ള​ജി​യി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ​തി​നു​ള്ള ക​രി​യ​ർ എ​ക്സ​ല​ന്‍റ്), കെ.​എം. ഷാ​ജ​ഹാ​ൻ (സം​ഘ​ട​ന​യു​ടെ മു​തി​ർ​ന്ന അം​ഗം) എ​ന്നി​വ​ർ​ക്ക് സ​മ്മാ​നി​ച്ചു. ഡ​ബ്ല്യു.​എം.​എ​ഫ് ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൗ​ഷാ​ദ് ആ​ലു​വ​യെ പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ച്ചു. സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ (മീ​ഡി​യ ഫോ​റം), ഉ​മ​ർ മു​ക്കം (ഫോ​ർ​ക), അ​മീ​ർ ബീ​രാ​ൻ (കെ.​എം.​സി.​സി), ടി.​എ​ൻ.​ആ​ർ. നാ​യ​ർ (റി​യ), ക​ബീ​ർ പ​ട്ടാ​മ്പി, വ​ല്ലി ജോ​സ് (ഡ​ബ്ല്യു.​എം.​എ​ഫ്), ഷാ​ജി കൊ​ച്ച് (കൊ​ച്ചി​ൻ കൂ​ട്ടാ​യ്മ), എ.​കെ. സ​ലീം (എ​മാ​ദ് യൂ​നി​ഫോം), ശ്രീ​ജി​ത്ത് (സോ​നാ ജ്വ​ല്ലേ​ഴ്സ്), അ​ൻ​വ​ർ​ഷാ (ഹ​രി​തം ഫു​ഡ്സ്) എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഈ ​വ​ർ​ഷ​ത്തെ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​തി​ന് മു​ജീ​ബ് മൂ​ല​യി​ൽ, അ​ലി വാ​രി​യ​ത്ത്, സ​ലാം പെ​രു​മ്പാ​വൂ​ർ, മു​ഹ​മ്മ​ദ​ലി മ​രോ​ട്ടി​ക്ക​ൽ, ഡൊ​മി​നി​ക് സാ​വി​യോ, സാ​ജു ദേ​വ​സ്സി എ​ന്നി​വ​ർ​ക്കും ക്വി​സ് പ്രോ​ഗ്രാ​മി​ലെ വി​ജ​യി വി.​എ. നൗ​ഷാ​ദ്, റി​യാ​ദ് മാ​ര​ത്തോ​ണി​ൽ സം​ഘ​ട​ന​യി​ൽ നി​ന്നും പ​ങ്കെ​ടു​ത്ത ക​രീം കാ​ട്ടു​കു​ടി, ഷെ​ജീ​ന മോ​ൾ ക​രീം, ഹി​ലാ​ൽ ബാ​ബു, നൗ​റി​ൻ ഹി​ലാ​ൽ, ക​രീം കാ​നാ​മ്പു​റം എ​ന്നി​വ​ർ​ക്കും ച​ട​ങ്ങി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മു​ജീ​ബ് മൂ​ല​യി​ലി​​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സം​ഗീ​ത ക​ലാ​വി​രു​ന്നി​ൽ ജ​ലീ​ൽ കൊ​ച്ചി​ൻ, ഷാ​ൻ പെ​രു​മ്പാ​വൂ​ർ, റി​സ്‌​വാ​ൻ ചെ​ന്താ​ര, മാ​ലി​നി നാ​യ​ർ, അ​മ്മു പ്ര​സാ​ദ്, ദേ​വി​ക ബാ​ബു​രാ​ജ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ബി​ന്ദു സാ​ബു, ഫെ​ബി​ത റ​സാ​ഖ്, വി​നി ബി​ജു എ​ന്നി​വ​ർ ചി​ട്ട​പ്പെ​ടു​ത്തി​യ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും അ​ര​ങ്ങേ​റി. ഇ​സ്ബെ​ല്ല, അ​നു​ഷ്‌​ക, ഫ​നൂ​സ എ​ന്നി​വ​ർ സി​നി​മാ​റ്റി​ക് ഡാ​ൻ​സ്​ അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി ഉ​സ്മാ​ൻ പ​രീ​ത് സം​ഘ​ട​ന​യെ കു​റി​ച്ച് ത​യാ​റാ​ക്കി​യ ഡോ​ക്യു​മെൻറ​റി യോ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​ലാം മാ​റ​മ്പി​ള്ളി, ആ​ർ​ട്ട്സ് ആ​ൻ​ഡ്​ സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ കു​ഞ്ഞു​മു​ഹ​മ്മ​ദ്, എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ​മാ​രാ​യ ഷെ​മീ​ർ പോ​ഞ്ഞാ​ശ്ശേ​രി, ജ​ബ്ബാ​ർ കോ​ട്ട​പ്പു​റം, ഷാ​ന​വാ​സ്, ജ​ബ്ബാ​ർ തെ​ങ്ക​യി​ൽ, ഹാ​രി​സ് മേ​ത​ല, നൗ​ഷാ​ദ് പ​ള്ള​ത്ത്, പ്ര​വീ​ൺ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജി​യാ ജോ​സ്, മി​ൻ​ഹാ മു​ജീ​ബ് എ​ന്നി​വ​ർ ആ​വ​താ​ര​ക​രാ​യി. ജോ​യൻ​റ് സെ​ക്ര​ട്ട​റി റി​ജോ ഡൊ​മി​നി​ൻ​കോ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ൻ​വ​ർ മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

You May Also Like

More From Author