ശിവരാത്രി; ആലുവയിൽ ഗതാഗത നിയന്ത്രണം

Estimated read time 1 min read

ആ​ലു​വ: ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലു​മു​ത​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു വ​രെ ആ​ലു​വ ന​ഗ​ര​ത്തി​ലും പ​രി​സ​ര​ത്തും പൊ​ലീ​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ങ്ങ​നെ:

  • മ​ണ​പ്പു​റ​ത്തേ​ക്ക്​ വ​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ൾ​പ്പെ​ടെ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും സെ​മി​നാ​രി​പ്പ​ടി​യി​ൽ​നി​ന്ന്​ ജി.​സി.​ഡി.​എ റോ​ഡു വ​ഴി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക്​ മു​ന്നി​ലൂ​ടെ മ​ണ​പ്പു​റ​ത്തേ​ക്ക്​ പോ​ക​ണം.
  • മ​ണ​പ്പു​റ​ത്ത് പാ​ർ​ക്കി​ങ്ങി​ന്​ ഗ്രൗ​ണ്ടു​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. (വ​ൺ​വേ ട്രാ​ഫി​ക് ആ​യി​രി​ക്കും).
  • മ​ണ​പ്പു​റം ഭാ​ഗ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ ഓ​ള്‍ഡ് ദേ​ശം റോ​ഡ് വ​ഴി നേ​രെ പ​റ​വൂ​ര്‍ ക​വ​ല​യി​ല്‍ എ​ത്ത​ണം. (വ​ൺ​വേ ട്രാ​ഫി​ക് ആ​യി​രി​ക്കും).
  • തോ​ട്ട​യ്ക്കാ​ട്ടു​ക്ക​ര ജ​ങ്ഷ​നി​ല്‍നി​ന്നു മ​ണ​പ്പു​റ​ത്തേ​ക്ക്​ ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല.
  • വ​രാ​പ്പു​ഴ, എ​ട​യാ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​ള്ള ബ​സു​ക​ള്‍ തേ​ട്ട​യ്ക്കാ​ട്ടു​ക്ക​ര ക​വ​ല​യി​ല്‍നി​ന്നു ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് അ​വി​ടെ ആ​ളു​ക​ളെ ഇ​റ​ക്കി​യ ശേ​ഷം പ​റ​വൂ​ര്‍ ക​വ​ല-​യു.​സി കോ​ള​ജ്-​ക​ടു​ങ്ങ​ല്ലൂ​ര്‍ വ​ഴി തി​രി​കെ പോ​ക​ണം.
  • അ​ങ്ക​മാ​ലി ഭാ​ഗ​ത്തു​നി​ന്ന്​ വ​രു​ന്ന പ്രൈ​വ​റ്റ് ബ​സു​ക​ള്‍ പ​റ​വൂ​ര്‍ ക​വ​ല​യി​ല്‍ ആ​ളെ ഇ​റ​ക്കി യു ​ടേ​ൺ ചെ​യ്ത് മ​ട​ങ്ങി​പ്പോ​ക​ണം.
  • എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന്​ ദേ​ശീ​യ​പാ​ത വ​ഴി വ​രു​ന്ന പ്രൈ​വ​റ്റ് ബ​സു​ക​ള്‍ പു​ളി​ഞ്ചോ​ട് നി​ന്ന്​ വ​ല​ത്തേ​ക്ക് തി​രി​ഞ്ഞ് കാ​രോ​ത്തു​കു​ഴി വ​ഴി പ്രൈ​വ​റ്റ് സ്റ്റാ​ന്‍ഡി​ലെ​ത്തി ആ​ളെ​യി​റ​ക്കി പ്രൈ​വ​റ്റ് സ്റ്റാ​ന്‍ഡി​ല്‍നി​ന്ന്​ തി​രി​കെ ബാ​ങ്ക് ക​വ​ല-​ബൈ​പാ​സ് വ​ഴി എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക്​ പോ​ക​ണം.
  • പെ​രു​മ്പാ​വൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന്​ വ​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ള്‍ പ​മ്പ് ക​വ​ല വ​ഴി ആ​ലു​വ മ​ഹാ​ത്മ​ഗാ​ന്ധി ടൗ​ണ്‍ ഹാ​ളി​ന് മു​ൻ​വ​ശ​മു​ള്ള താ​ൽ​ക്കാ​ലി​ക സ്റ്റാ​ൻ​ഡി​ൽ എ​ത്തി, അ​വി​ടെ​നി​ന്ന്​ തി​രി​കെ സ​ർ​വി​സ് ന​ട​ത്ത​ണം.
  • പെ​രു​മ്പാ​വൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന്​ വ​രു​ന്ന പ്രൈ​വ​റ്റ് ബ​സു​ക​ൾ, ഡി.​പി.​ഒ ജ​ങ്ഷ​ൻ വ​ഴി നേ​രെ താ​ഴേ​ക്ക് ഇ​റ​ങ്ങി, ഗ​വ. ഹോ​സ്പി​റ്റ​ൽ, കാ​രോ​ത്തു​കു​ഴി വ​ഴി സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കേ​ണ്ട​തും അ​വി​ടെ​നി​ന്നു തി​രി​കെ ബാ​ങ്ക് ക​വ​ല, ബൈ​പാ​സ് മെ​ട്രോ സ​ർ​വി​സ് റോ​ഡി​ലൂ​ടെ പു​ളി​ഞ്ചോ​ട് ക​വ​യി​ൽ എ​ത്തി കാ​രോ​ത്തു​കു​ഴി വ​ഴി ഗ​വ. ഹോ​സ്പി​റ്റ​ൽ, റെ​യി​ൽ​വേ സ്ക്വ​യ​ർ, പ​മ്പ് ക​വ​ല വ​ഴി തി​രി​കെ പോ​ക​ണം.
  • വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് എ​ട്ടു​മു​ത​ൽ ബാ​ങ്ക് ക​വ​ല തു​ട​ങ്ങി മ​ഹാ​ത്മ​ഗാ​ന്ധി ടൗ​ണ്‍ ഹാ​ള്‍ റോ​ഡ് വ​രെ വാ​ഹ​ന ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല.
  • വൈ​കീ​ട്ട് എ​ട്ടു​മു​ത​ൽ ദേ​ശീ​യ​പാ​ത ഭാ​ഗ​ത്തു​നി​ന്ന്​ ആ​ലു​വ ടൗ​ണ്‍ വ​ഴി പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ പു​ളി​ഞ്ചോ​ട് ക​വ​ല​യി​ൽ എ​ത്തി കാ​രോ​ത്തു​കു​ഴി, ഗ​വ. ഹോ​സ്പി​റ്റ​ൽ വ​ഴി പോ​കേ​ണ്ട​തും പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്തു​നി​ന്ന്​ ടൗ​ണ്‍ വ​ഴി ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ മാ​ത ക​വ​ല, സീ​ന​ത്ത്, ഡി.​പി.​ഒ ക​വ​ല, ഗ​വ. ഹോ​സ്പി​റ്റ​ൽ ക​വ​ല, കാ​രോ​ത്തു​കു​ഴി വ​ഴി പോ​ക​ണം.
  • ആ​ലു​വ പാ​ല​സി​ന് സ​മീ​പ​മു​ള്ള കൊ​ട്ടാ​രം ക​ട​വി​ൽ​നി​ന്ന്​ മ​ണ​പ്പു​റ​ത്തേ​ക്ക്​ പോ​കാ​ൻ പാ​ലം നി​ർ​മി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ക​ട​ത്തു​വ​ഞ്ചി​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല.
  • വെ​ള്ളി​യാ​ഴ്ച രാ​ത്രി 10 മു​ത​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10 വ​രെ തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ഹെ​വി വാ​ഹ​ന​ങ്ങ​ൾ അ​ങ്ക​മാ​ലി​യി​ൽ​നി​ന്നു എം.​സി റോ​ഡി​ലൂ​ടെ പോ​ക​ണം.
  • വെ​ള്ളി​യാ​ഴ്ച രാ​ത്രി 10 മു​ത​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10 വ​രെ എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ വ​രു​ന്ന ഹെ​വി വാ​ഹ​ന​ങ്ങ​ൾ ക​ള​മ​ശ്ശേ​രി​യി​ൽ​നി​ന്നു ക​ണ്ടെ​യ്ന​ർ റോ​ഡ് വ​ഴി പ​റ​വൂ​ർ എ​ത്തി മാ​ഞ്ഞാ​ലി റോ​ഡി​ൽ പ്ര​വേ​ശി​ച്ച് അ​ത്താ​ണി വ​ഴി തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം. 

You May Also Like

More From Author