തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്‌ കേസ്‌ വിധി പറയാൻ മാറ്റി

Estimated read time 0 min read

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽനിന്ന് കെ. ബാബുവിന്‍റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സി.പി.എം സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് നൽകിയ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. എല്ലാ കക്ഷികളുടെയും വാദം പൂർത്തിയാക്കിയ ശേഷമാണ് ജസ്‌റ്റിസ്‌ പി.ജി. അജിത്‌കുമാർ വിധി പറയാൻ മാറ്റിയത്.

വോട്ടർമാർക്ക്‌ കെ. ബാബു നൽകിയ സ്ലിപ്പിൽ ശബരിമല അയ്യപ്പന്‍റെ ചിത്രം ഉപയോഗിച്ചതടക്കം ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതി നടത്തിയെന്നും ഫലം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.

ഹരജി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്‌ ബാബു സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. തുടർന്നാണ്‌ ഹൈകോടതി അന്തിമവാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്. 992 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് 2021ൽ ബാബു തെരഞ്ഞെടുക്കപ്പെട്ടത്.

You May Also Like

More From Author