Month: March 2024
എറണാകുളം ജില്ലയിൽ അന്തർ സംസ്ഥാനക്കാരുടെ വിവരശേഖരണം സ്തംഭിച്ചു
കൊച്ചി: ലക്ഷ്യം നേടാനാകാതെ ജില്ലയിലെ അന്തർസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവരശേഖരണമാണ് സ്തംഭനാവസ്ഥയിലായത്. വകുപ്പിന്റെ അനാസ്ഥയും തൊഴിലുടമകളുടെയും തൊഴിലാളികളുടെയും നിസ്സഹകരണവുമെല്ലാം ഇതിന് കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം അന്തർസംസ്ഥാനക്കാർ പണിയെടുക്കുന്ന [more…]
പെരുമ്പാവൂർ മണ്ഡലം: 82 ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചു
പെരുമ്പാവൂര്‍: നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയിലുമായി 82 ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 1.75 കോടി അനുവദിച്ചതായും അടുത്ത ആഴ്ച മുതല്‍ ഇവ സ്ഥാപിച്ചു തുടങ്ങുമെന്നും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ [more…]
മൂന്നരയേക്കറിൽ 500ലേറെ ഇനങ്ങൾ; അത്ഭുതമാണ് എസെകിയേലിന്റെ ഔഷധോദ്യാനം
തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഐരക്കര വേലിൽ വീട്ടൽ മൂന്നര ഏക്കറിലുള്ള സ്വന്തം ഭൂമിയിൽ 500 ലധികം ഔഷധസസ്യങ്ങളുമായി വിസ്മയം തീർക്കുകയാണ് ബംഗളൂരുവില്‍ ഐ.ടി എന്‍ജിനീയറായ എസെകിയല്‍ പൗലോസ്. നീരാമൃത്, നീർമാതളം, രുദ്രാക്ഷം, പാരിജാതം, കർപ്പൂരം, കുന്തിരിക്കം [more…]
ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വീണ്ടും തട്ടിക്കൊണ്ടു പോകൽ
ആലുവ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം. തിരക്കേറിയ കെ.എസ്.ആർ.ടി ബസ് സ്റ്റാൻ്റിനും റെയിൽവെ സ്റ്റേഷനുമിടയിൽ വച്ച് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. രണ്ട് [more…]
പുതിയ റൂട്ടുകളിൽ വാട്ടർ മെട്രോ സർവിസ് ഇന്ന് മുതൽ
കൊച്ചി: പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട റൂട്ടുകളിൽ വാട്ടർമെട്രോയുടെ കമേഴ്സ്യൽ സർവിസ് ഞായറാഴ്ച ആരംഭിക്കും. സൗത്ത് ചിറ്റൂരിൽനിന്ന് ഏലൂർവഴി ചേരാനല്ലൂരിലേക്ക് രാവിലെ 10, 11.30, ഉച്ചക്ക് 01.15, 02.45, വൈകീട്ട് 04.15 എന്നീ സമയങ്ങളിൽ ബോട്ട് [more…]
ഡോ. ബാലഗോപാൽ കൊച്ചിൻ കാൻസർ സെന്റർ ഡയറക്ടർ
കൊച്ചി: കൊച്ചിൻ കാൻസർ റിസർച് സെന്റർ (സി.സി.ആർ.സി) ഡയറക്ടറായി നിലവിലെ മെഡിക്കൽ സൂപ്രണ്ടും ഓങ്കോ സർജനുമായ ഡോ. പി.ജി. ബാലഗോപാലിനെ നിയമിച്ചു. രാജ്യത്ത് ഈ പദവിയിലെത്തുന്ന ആദ്യ ന്യൂറോ സർജനാണ് ഡോ. ബാലഗോപാൽ. തിരുവനന്തപുരം [more…]
എം.സി റോഡിൽ വേങ്ങൂർ കവല അപകട കേന്ദ്രമാകുന്നു
അങ്കമാലി: എം.സി റോഡിൽ വേങ്ങൂർ ഭാഗത്ത് അപകടങ്ങൾ ഒഴിയുന്നില്ല. വെള്ളിയാഴ്ചയും നിയന്ത്രണംവിട്ട ബൈക്ക് കാറുകളിൽ ഇടിച്ച് യുവാവിന് സാരമായ പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന പാലിശ്ശേരി കൈപ്രമ്പാടൻ കെ.വി. വിമലിനാണ് (21) പരിക്കേറ്റത്. അങ്കമാലി എൽ.എഫ് [more…]
ചായക്കൊപ്പം പുസ്തകവും; വായനക്ക് പുതിയ മാനം നൽകി ബേക്കറിയുടമ
മൂവാറ്റുപുഴ: യുവതലമുറയെ അടക്കം വായനയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ “കോഫി വിത്ത് എ ബുക്ക് ” എന്ന പദ്ധതിയുമായി എഴുത്തുകാരൻ കൂടിയായ ബേക്കറി ഉടമ പി.എം. ഷുക്കൂർ. ലത ബസ് സ്റ്റാൻഡിനു സമീപത്തെ പൈനായിൽ [more…]
സൈബർ ആക്രമണങ്ങൾ തടയൽ; വളന്റിയർമാർ ഒരുങ്ങി
ആലുവ: സൈബർ ആക്രമണങ്ങൾ തടയാനും പ്രതിരോധിക്കാനും റൂറൽ ജില്ലയിൽ സൈബർ വാളന്റിയർമാർ ഒരുങ്ങി. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലാണ് ഇവർ പ്രവർത്തിക്കുന്നത്. റൂറൽ പൊലീസിൽ 374 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ [more…]
മലിനജലത്തിൽ തെന്നിത്തെറിച്ച് യാത്രക്കാർ: രണ്ടര മാസത്തിന് ശേഷം പൊലീസ് നടപടി
കാക്കനാട്: കൊച്ചി കോർപറേഷന്റെ മാലിന്യ ലോറികളിൽനിന്ന് ഒഴുകിയ മലിനജലത്തിൽ ഇരുചക്രവാഹന യാത്രക്കാർ തെന്നിവീഴുന്ന സംഭവത്തിൽ കോർപറേഷൻ സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, കോൺട്രാക്ടർ, ആറ് ജീവനക്കാർ അടക്കം ഒമ്പത് പേർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ രണ്ടരമാസമായി [more…]