Month: March 2024
നഴ്സിങ് ഓഫിസറെ ആക്രമിച്ചതിൽ പ്രതിഷേധം; ആശുപത്രി ജീവനക്കാർ ഒ.പി ബഹിഷ്കരിച്ചു
തൃപ്പൂണിത്തുറ: മദ്യലഹരിയിൽ വനിത സി.പി.ഒയെ ആക്രമിച്ച പ്രതിയെ വൈദ്യപരിശോധനക്ക് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ നഴ്സിങ് ഓഫിസറെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ 10.30 മുതൽ 11 വരെ ആശുപത്രി ജീവനക്കാർ ഒ.പി ബഹിഷ്കരിച്ചു. 24 [more…]
ഈറോഡിൽ ബൈക്കപകടത്തിൽ കോതമംഗലം സ്വദേശികൾ മരിച്ചു
കോതമംഗലം: സേലം ഈറോഡിൽ ബൈക്കപകടത്തിൽ കോതമംഗലം സ്വദേശികളായ യുവാവും യുവതിയും മരിച്ചു. നെല്ലിമറ്റം കുറുങ്കുളം പുതു പറമ്പിൽ മണിയപ്പന്റെ മകൻ മനു (25), വാരപ്പെട്ടി ഇഞ്ചൂർ ഓലിക്കൽ സേവ്യറുടെ മകൾ ഹണി (24) എന്നിവരാണ് [more…]
റോഡ് മുറിച്ച് കടക്കുമ്പോൾ ബൈക്കിടിച്ച് ലോട്ടറിവിൽപ്പനക്കാരൻ മരിച്ചു
അങ്കമാലി: റോഡ് മുറിച്ച് കടക്കുമ്പോൾ ബൈക്കിടിച്ച് ലോട്ടറിവിൽപ്പനക്കാരൻ മരിച്ചു. അങ്കമാലി വാപ്പാലശ്ശേരി കോളനിയിൽ കാഞ്ഞിലി വീട്ടിൽ വേലായുധനാണ് ( 71 ) മരിച്ചത്. ബുധനാഴ്ച രാവിലെ 10. 30ന് അങ്കമാലി സ്വകാര്യ ബസ് സ്റ്റാൻഡിന് [more…]
ലൈംഗികാതിക്രമ ഇരകളുടെ പരിശോധന: ഗൈനക്കോളജിസ്റ്റുകളുടെ ഹരജി തള്ളി
കൊച്ചി: ലൈംഗികാതിക്രമ സംഭവങ്ങളിൽ ഇരകളുടെ വൈദ്യപരിശോധനക്ക് ഗൈനക്കോളജിസ്റ്റുകൾക്ക് മാത്രം അധികാരം നൽകുന്ന പ്രോട്ടോകോൾ ഭേദഗതിക്കെതിരായ ഹരജി ഹൈകോടതി തള്ളി. 2019ലെ കേരള മെഡിക്കോ – ലീഗൽ പ്രൊട്ടോകോളിലെ ബന്ധപ്പെട്ട ഭേദഗതി നിയമവിരുദ്ധവും അനുചിതവും ദേശീയ- [more…]
പോക്സോ കേസ് പ്രതിക്ക് 31 വർഷം തടവ്
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 31 വർഷം തടവും പിഴയും. കുട്ടമ്പുഴ ആനക്കയം നൂറേക്കർ ഭാഗത്ത് തുമ്പാരത്ത് വീട്ടിൽ ടി.എൻ. രാജേഷിനെയാണ് (44 ശിക്ഷിച്ചത്. 30 വർഷം കഠിനതടവും ഒരു വർഷം [more…]
കടലിൽ മുങ്ങിയ ഉരുവിലെ എട്ട് തൊഴിലാളികളെ രക്ഷിച്ചു
ഫോർട്ട്കൊച്ചി: ലക്ഷദ്വീപിന് സമീപം കടലിൽമുങ്ങിയ ഉരുവിലെ തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. മംഗലാപുരത്ത് നിന്ന് കെട്ടിടനിർമ്മാണ സാമഗ്രികളുമായി ലക്ഷദ്വീപിലേക്ക് പോയ ‘വരാർത്തരാജൻ’ എന്ന ചരക്ക് യാനമാണ് മുങ്ങിയത്. ഉടമ നൽകിയ സന്ദേശത്തെ തുടർന്ന് കോസ്റ്റ് [more…]
യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്; ഒരാൾ കൂടി കസ്റ്റഡിയിൽ
ആലുവ: യുവാക്കളെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. തട്ടിക്കൊണ്ടുപോയ പ്രതികൾ തിരുവനന്തപുരത്തു വച്ചാണ് രക്ഷപ്പെട്ടത്. ഇവർ കേരളം വിട്ടോയെന്നും അറിയില്ല. പ്രതികൾ തിരുവനന്തപുരം സ്വദേശികളാണെന്ന് സ്ഥിരീകരിച്ചതായാണ് അറിയുന്നത്. അതിനാൽ തന്നെ [more…]
യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: മൂന്നുപേർ പിടിയിൽ
വൈപ്പിൻ: വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്ന യുവതിയെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച മൂന്നംഗസംഘം പിടിയിൽ. ആലങ്ങാട് നീറിക്കോട് സ്വദേശികളായ താണിപ്പറമ്പിൽ അജ്മൽ (27), വൈലോപ്പിള്ളി വീട്ടിൽ മഹാദേവ് (25), തുരുത്തുങ്കൽ ആദർശ് [more…]
വാളകത്ത് ബാങ്കിലും എ.ടി.എമ്മിലും മോഷണശ്രമം
മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയ പാതയോരത്തെ വാളകം കവലയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ബാങ്കിലും എ.ടി.എമ്മിലും മോഷണ ശ്രമം. എ.ടി.എം ഭാഗികമായി തകർത്തു. ബാങ്കിന്റെ ജനൽ ചില്ലുകളും മുൻ വശത്തെ ഷട്ടറും തകർക്കാൻ ശ്രമം നടന്നങ്കിലും അകത്തു [more…]
യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി
തൃപ്പൂണിത്തുറ: ഉദയംപേരൂരിൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഉദയംപേരൂർ പുല്ലുകാട്ട് അമ്പലത്തിനടുത്ത് പുല്ലുകാട്ട് വീട്ടിൽ വിബിൻ രാഘവൻ (32)നെയാണ് ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയും പ്രതിയും തമ്മിലുണ്ടായിരുന്ന പ്രണയബന്ധത്തിൽ [more…]