അങ്കമാലി: റോഡ് മുറിച്ച് കടക്കുമ്പോൾ ബൈക്കിടിച്ച് ലോട്ടറിവിൽപ്പനക്കാരൻ മരിച്ചു. അങ്കമാലി വാപ്പാലശ്ശേരി കോളനിയിൽ കാഞ്ഞിലി വീട്ടിൽ വേലായുധനാണ് ( 71 ) മരിച്ചത്. ബുധനാഴ്ച രാവിലെ 10. 30ന് അങ്കമാലി സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിക്ക് സമീപമായിരുന്നു അപകടം.
അങ്കമാലിയിലേക്ക് വരുകയായിരുന്നു ബൈക്കാണ് വേലായുധനെ ഇടിച്ച് തെറിപ്പിച്ചത്. റോഡിൽ തെറിച്ച് തലതല്ലി വീണ വേലായുധനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രമ. മക്കൾ: സീമ, സുരേഖ. മരുമക്കൾ: രാജീവ് പറവൂർ, രാജീവ് ചെത്തിക്കോട്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ശേഷം കിടങ്ങൂർ എസ്. എൻ.ഡി.പി ശാന്തി നിലയത്തിൽ.