കോതമംഗലം: സേലം ഈറോഡിൽ ബൈക്കപകടത്തിൽ കോതമംഗലം സ്വദേശികളായ യുവാവും യുവതിയും മരിച്ചു. നെല്ലിമറ്റം കുറുങ്കുളം പുതു പറമ്പിൽ മണിയപ്പന്‍റെ മകൻ മനു (25), വാരപ്പെട്ടി ഇഞ്ചൂർ ഓലിക്കൽ സേവ്യറുടെ മകൾ ഹണി (24) എന്നിവരാണ് ബുധനാഴ്ച രാവിലെ അപകടത്തിൽ മരിച്ചത്.
ബംഗളൂരുവിൽ ബ്യൂട്ടിഷനായ മനുവും അധ്യാപികയായ ഹണിയും ബൈക്കിൽ ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ സേലം എത്തുന്നതിന് 50 കി.മീ മുൻപ് ചീത്തോട് വച്ച് രാവിലെ അഞ്ചോടെ അപകടത്തിൽപ്പെടുകയായിരുന്നു. മീഡിയനിൽ ഇടിച്ച് ബൈക്ക് മറിയുകയും റോഡിൽ വീണ ഇരുവരുടെയും ദേഹത്ത് കൂടെ ബസ് കയറി ഇറങ്ങുകയുമായിരുന്നു. ഇരുവരും തത്ക്ഷണം മരിച്ചു. മൃതദേഹം പെരുന്തുറ ഐ.ആർ.ടി.ടി മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഇരുവരുടെയും ബന്ധുക്കൾ ആശുപത്രിയിൽ എത്തി.
മനുവിൻ്റെ
മാതാവ് സരസമ്മ. ഹണിയുടെ
മാതാവ്: മേരി. സഹോദരി: സ്റ്റാനിയ.