യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി

Estimated read time 0 min read

തൃപ്പൂണിത്തുറ: ഉദയംപേരൂരിൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഉദയംപേരൂർ പുല്ലുകാട്ട് അമ്പലത്തിനടുത്ത് പുല്ലുകാട്ട് വീട്ടിൽ വിബിൻ രാഘവൻ (32)നെയാണ് ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയും പ്രതിയും തമ്മിലുണ്ടായിരുന്ന പ്രണയബന്ധത്തിൽ നിന്നും യുവതി പിൻമാറിയതിന്റെ വൈരാഗ്യത്തിൽ യുവതി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി യുവതിയെ മർദ്ദിച്ച് കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായർ വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. ഉദയംപേരൂർ പൊലീസ് ഇൻസ്പെക്ടർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

You May Also Like

More From Author