Month: March 2024
നിക്ഷേപം തിരിച്ചു നൽകിയില്ല; സഹകരണ സംഘം ഓഫിസിൽ കുടുംബത്തിന്‍റെ ആത്മഹത്യശ്രമം
അങ്കമാലി: അർബൻ സഹകരണ സംഘത്തിൽ നിക്ഷേപിച്ച പണം തിരിച്ചു കിട്ടാത്തതിനെത്തുടർന്ന് കുടുംബമൊന്നാകെ സംഘം ഓഫിസിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് അയ്യമ്പുഴ സ്വദേശി അഗസ്റ്റിനും കുടുംബാംഗങ്ങളും കയറുകളുമായെത്തി കൂട്ട ആത്മഹത്യക്കൊരുങ്ങിയത്. മക്കളുടെ പഠനവും [more…]
പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്നു
അത്താണി: പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം വയോധികയെ ആക്രമിച്ച് മൂന്ന് പവന്റെ സ്വർണമാല കവർന്ന് രക്ഷപ്പെട്ടു. നെടുമ്പാശ്ശേരി അത്താണി കൽപ്പക നഗർ കിഴക്കേടത്ത് വീട്ടിൽ ചന്ദ്രശേഖരന്റെ ഭാര്യ വത്സല കുമാരിയുടെ (65) മാലയാണ് പിന്നിൽ വന്ന [more…]
പ്രതിപക്ഷ നേതാവ് ഇടപെട്ടു; ശ്രീലാലിന്റെ പരാതിക്ക് പരിഹാരമായി
പറവൂര്‍: ചലച്ചിത്ര വികസന കോര്പറേഷന് കീഴിലുള്ള പറവൂര്‍ കൈരളി-ശ്രീ തിയറ്റര്‍ ഇനി ഭിന്നശേഷി സൗഹൃദമാകും. ചിറ്റാറ്റുകര സ്വദേശി ശ്രീലാലിന്റെ പരാതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇടപെട്ടതോടെയാണ് കൈരളി-ശ്രീ തിയറ്റര്‍ ഭിന്നശേഷി സൗഹൃദമാകുന്നത്. തിയേറ്ററില്‍ [more…]
മഞ്ഞപ്പിത്തം വർധിക്കുന്നു; വേണം വലിയ ജാഗ്രത
കൊച്ചി: വേനൽ കനക്കുന്നതിനൊപ്പം ജില്ലയിൽ മഞ്ഞപ്പിത്ത കേസുകളും വർധിക്കുന്നു. വയറിളക്കരോഗങ്ങളും ഹെപറ്റൈറ്റിസ്-എയുമാണ് കഴിഞ്ഞ മാസങ്ങളിൽ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വയറിളക്കം ഫെബ്രുവരി മാസത്തിൽ 2940 കേസുകളും മാർച്ചിൽ 1834 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹെപറ്റൈറ്റിസ് [more…]
അങ്കമാലി നഗരസഭയിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം കോൺഗ്രസിന് നഷ്ടമായി
അങ്കമാലി: നഗരസഭയിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം കോൺഗ്രസിന് നഷ്ടമായി. സി.പി.എമ്മിലെ ടി.വൈ. ഏല്യാസ് തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് ഭരിക്കുന്ന അങ്കമാലി നഗരസഭയിൽ മുൻധാരണ പ്രകാരം നിലവിലെ ആരോഗ്യ, ക്ഷേമ, വികസന സ്ഥിരം സമിതി അധ്യക്ഷന്മാരായ [more…]
നിയമസഹായം വാഗ്ദാനം ചെയ്ത് പീഡനം: അഡ്വ. പി.ജി. മനുവിന് ജാമ്യം
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ ഗവ. പ്ലീഡർ പി.ജി. മനുവിന് ഹൈകോടതിയുടെ ജാമ്യം. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച സാഹചര്യം വിലയിരുത്തിയാണ് ജസ്റ്റിസ് സോഫി തോമസ് ഉപാധികളോടെ ജാമ്യം [more…]
കുപ്പിവെള്ളമാണോ? നോക്കി വാങ്ങിയില്ലേൽ പണി കിട്ടും
മരട്: കുപ്പിവെള്ളം സൂര്യപ്രകാശം ഏൽക്കുന്ന രീതിയിൽ കൈകാര്യം ചെയ്തിട്ടും നടപടിയെടുക്കാതെ അധികൃതർ. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന രീതിയിൽ കുപ്പിവെള്ളം സൂക്ഷിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം [more…]
ശബരിമലയിലുള്ളത് 227.824 കിലോ സ്വർണം, 2994.230 കിലോ വെള്ളി
കൊച്ചി: ശബരിമല ക്ഷേത്രത്തിന് സ്വത്തായുള്ളത് 227.824 കിലോ സ്വർണാഭരണങ്ങളും 2994.230 കിലോ വെള്ളിയുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൗരാണിക ഉരുപ്പടികൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇവയുടെ മൂല്യം കണക്കാക്കിയിട്ടില്ല. ക്ഷേത്രത്തിന് സ്ഥിര നിക്ഷേപമായിട്ടുള്ളത് 41.74 ലക്ഷം രൂപയാണ്. [more…]
പട്ടികജാതി കുടുംബങ്ങളുടെ ഡിജിറ്റൽ വിവരശേഖരണവുമായി പട്ടികജാതി വികസന വകുപ്പ്
കൊച്ചി: സംസ്ഥാനത്ത് പട്ടികജാതി കുടുംബങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ശേഖരിക്കാൻ സർവേയുമായി പട്ടികജാതി വികസന വകുപ്പ്. പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വിവരങ്ങൾ ശേഖരിക്കാനാണ് ഭവനസന്ദർശനത്തിലൂടെ വിവരശേഖരണം ആരംഭിച്ചത്. ഇതേസമയം, സർക്കാർ നടപടി ജാതി സെൻസസ് [more…]
ആലുവയിലെ തട്ടിക്കൊണ്ടുപോകൽ: ഒരാൾകൂടി അറസ്റ്റിൽ
ആലുവ: സ്വര്‍ണ ഇടപാടിലെ തര്‍ക്കമാണ് ആലുവയിലെ തട്ടിക്കൊണ്ടുപോകലിലേക്കെത്തിയതെന്ന് സൂചന. എന്നാൽ, മൂന്നുപേരെ തട്ടിക്കൊണ്ടുപോയ സംഭവമുണ്ടായി മൂന്നുദിവസമായിട്ടും ആരും പരാതിയുമായി വന്നിട്ടില്ല. ഇരുകൂട്ടരും ഒത്തുതീർപ്പിലെത്തിയതായും സംശയമുണ്ട്. ഇതിനിടെ കേസിൽ ഒരാൾകൂടി അറസ്റ്റിലായി. തിരുവനന്തപുരം വലിയതുറ സുലൈമാന്‍ [more…]