Month: March 2024
ടാക്സി ഡ്രൈവർ ശശിധരൻ വധം: മൂന്ന് പ്രതികളെയും ഹൈകോടതി വെറുതെവിട്ടു
കൊച്ചി: മൂവാറ്റുപുഴയിലെ ടാക്സി ഡ്രൈവർ ശശിധരൻ വധക്കേസിലെ മൂന്ന് പ്രതികളെയും ഹൈകോടതി വെറുതെവിട്ടു. ജീവപര്യന്തവും രണ്ടുലക്ഷം വീതം പിഴയും ശിക്ഷ വിധിച്ച എറണാകുളം സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കിയാണ് കോതമംഗലം കുത്തുകുഴി സ്വദേശി മുടിയൻ [more…]
അവധിക്കാലമെത്തി; മൈതാനങ്ങൾ ശോച്യാവസ്ഥയിൽ തന്നെ
മട്ടാഞ്ചേരി: അവധിക്കാലം അടുത്തെത്തിയെങ്കിലും കൊച്ചിയിലെ മൈതാനങ്ങളുടെ ശോചനീയാവസ്ഥ കായിക മേഖലക്ക് തിരിച്ചടിയാകുന്നു. നൂറുകണക്കിന് ദേശീയ, സംസ്ഥാന മത്സരങ്ങൾ നടന്ന ഫോർട്ട്കൊച്ചി പരേഡ് മൈതാനത്തിന്റെ നിലവിലെ അവസ്ഥ ഏറെ പരിതാപകരമാണ്. കുണ്ടും കുഴിയും നിറഞ്ഞ മൈതാനത്തിൽ [more…]
ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് തിരക്കിൽ; കാക്കനാട് മേഖലയിൽ മണ്ണ് മാഫിയയും ‘തിരക്കിലാണ്’
കാക്കനാട്: ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് തിരക്കിലേക്ക് മാറിയതോടെ കാക്കനാട് മേഖലയിൽ മണ്ണുമാഫിയ വീണ്ടും തലപൊക്കുന്നു. വന് കുന്നുകള് ഇടിച്ചുനിരത്തി ദിനംപ്രതി നൂറോളം ലോഡ് മണ്ണാണ് ഇവിടെനിന്ന് കയറ്റിക്കൊണ്ടു പോകുന്നത്. വിവിധ സ്ഥലങ്ങളിൽ ഇടുങ്ങിയ റോഡിലൂടെ ടിപ്പറുകൾ [more…]
ഗൂഗിൾ പ്രമോഷൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഒരാൾ പിടിയിൽ
വൈപ്പിൻ: ഗൂഗിൾ പ്രമോഷൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. പാലക്കാട് കാക്കിട്ടിരിമല മാമ്പുള്ളി ഞാലിൽ വീട്ടിൽ കുഞ്ഞുമുഹമ്മദിനെയാണ് (55) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവൈപ്പ് സ്വദേശിയായ യുവാവിൽ [more…]
നിസ്സാരനേട്ടത്തിന് ബാങ്ക് അക്കൗണ്ടുകൾ വിൽപന നടത്തുന്നവരെ കാത്തിരിക്കുന്നത് നടപടി
ആലുവ: നിസ്സാര നേട്ടത്തിന് ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തുന്നവർ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ല പൊലീസ്. ഇത്തരത്തിൽ വിൽപ്പന നടത്തിയ നിരവധി അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം റൂറൽ സൈബർ പൊലീസ് പിടികൂടിയ [more…]
ലൈംഗിക അതിക്രമം; മദ്റസ അധ്യാപകൻ അറസ്റ്റിൽ
വൈപ്പിൻ: മതപഠന ക്ലാസിലെ ഏഴും ഒമ്പതും വയസ്സുള്ള സഹോദരങ്ങളെ ലൈംഗിക അതിക്രമത്തിനു വിധേയനാക്കിയ മദ്റസ അധ്യാപകൻ അറസ്റ്റിൽ. ചെറായിയിലെ മദ്റസ അധ്യാപകനായ കാക്കനാട് തെങ്ങോട് പുതുമനപ്പറമ്പിൽ യൂസഫിനെയാണ് (44) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ [more…]
തട്ടിപ്പുകേസ് പ്രതി പിടിയിൽ
മട്ടാഞ്ചേരി: തട്ടിപ്പുകേസിൽ ജാമ്യമെടുത്ത് മുങ്ങിനടന്ന മട്ടാഞ്ചേരി പനയപ്പിള്ളിയിൽ താമസിച്ചിരുന്ന വിജയലക്ഷ്മിയെ (60) മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. 2009ൽ മട്ടാഞ്ചേരി സ്വദേശിനിയായ സ്ത്രീയെ കബളിപ്പിച്ച് 21 പവനും അരലക്ഷം രൂപയും തട്ടിയ കേസിൽ പ്രതിയാണ് [more…]
തട്ടുകടയിൽ വാക്തർക്കം; കടയുടമക്ക് കുത്തേറ്റു
കാക്കനാട്: തട്ടുകട ജീവനക്കാരിയോട് മോശമായി പെരുമാറിയതിനെ ചോദ്യംചെയ്ത തട്ടുകട ഉടമക്ക് കുത്തേറ്റു. കടയുടമ എൻ.ജി.ഒ ക്വാർട്ടേഴ്സ് മേലേകല്ലൂർ സന്തോഷിനാണ് (40) കുത്തേറ്റത്. സംഭവത്തിൽ കൊല്ലം പരവൂർ സ്വദേശി തെക്കേമുളളിയിൽ വീട്ടിൽ അബ്ദുൽ വാഹിദിനെ (37) തൃക്കാക്കര [more…]
കാപ്പ ചുമത്തി നാടുകടത്തി
പെരുമ്പാവൂർ: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. കൂവപ്പടി ആലാട്ടുചിറ തേനൻവീട്ടിൽ ജോമോനെയാണ് (34) ഒമ്പത് മാസത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി [more…]
കിടക്ക നിർമാണക്കമ്പനിയിൽ തീപിടിത്തം
അങ്കമാലി: ചെമ്പന്നൂർ സിഡ്കോ വ്യവസായ മേഖലയിലെ കിടക്ക നിർമാണക്കമ്പനിയിൽ തീപിടിത്തം. ആളപായമില്ല. അഗ്നിരക്ഷ സേന യൂനിറ്റുകളെത്തിയാണ് തീയണച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. സ്പോഞ്ചും പഞ്ഞിയും ചകിരിയും അനുബന്ധ അസംസ്കൃത വസ്തുക്കളും ശേഖരിച്ച ഗോഡൗണിലായിരുന്നു [more…]