Month: March 2024
കൊലപാതക ശ്രമം; നാല് അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ
കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ മുല്ലശ്ശേരി കനാല്‍ റോഡിൽ കഴിഞ്ഞ ദിവസം പ്രദേശവാസിയായ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാല് അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഉത്തർപ്രദേശ് ബറൂത് ഭാഗ്പത് ശതാബ്ദി നഗർ അശ്വിനി [more…]
കോർപറേഷൻ കൗൺസിൽ; കെ-സ്മാര്‍ട്ട് പ്രമേയം ചര്‍ച്ചക്ക് അനുവദിക്കാതെ മേയര്‍
കൊച്ചി: കോർപറേഷൻ കൗൺസിലിനിടെ തദ്ദേശ സ്ഥാപന സേവനങ്ങൾ ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് സംവിധാനത്തിന്റെ പാളിച്ചകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം നല്കിയ പ്രമേയം ചര്‍ച്ചക്കെടുക്കാതെ മേയര്‍ എം. അനിൽകുമാർ. ലൈസന്‍സും സര്‍ട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള സേവനങ്ങള്‍ പൂര്‍ണതോതില്‍ [more…]
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
പള്ളുരുത്തി: എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ കണ്ണമാലി പൊലീസിന്റെ പിടിയിൽ. ചെല്ലാനം മാലാഖപ്പടി വാഴക്കൂട്ടത്തിൽ വീട്ടിൽ സേവ്യർ ഷാരോൺ (27), നോർത്ത് ചെല്ലാനം തോപ്പിൽ വീട്ടിൽ ആൽഫ്രഡ് ജോസഫ് (27) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച ചെല്ലാനം [more…]
സിനി മനോജ് അങ്കമാലി നഗരസഭ ഉപാധ്യക്ഷ
അങ്കമാലി: നഗരസഭ ഉപാധ്യക്ഷയായി കോൺഗ്രസിലെ സിനി മനോജ് തെരഞ്ഞെടുക്കപ്പെട്ടു. സിനിക്ക് 16 വോട്ടും, സി.പി.എമ്മിലെ ഗ്രേസി ദേവസിക്ക് 12 വോട്ടും ലഭിച്ചു. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ ആകെയുള്ള 30 കൗൺസിലർമാരിൽ ബി.ജെ.പിയുടെ രണ്ട് പേരും [more…]
എസ്.ഐ വീട്ടുവളപ്പിൽ തൂങ്ങിമരിച്ച നിലയിൽ; ഓഫിസ് ജോലി മാറിയതിലെ നൈരാശ്യമെന്ന് സൂചന
അങ്കമാലി: ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി എളവൂർ പുളിയനം കളരിക്കൽ വീട്ടിൽ രഘുവിന്റെ മകൻ കെ.ആർ. ബാബുരാജാണ് (49) മരിച്ചത്. വീട്ടിൽനിന്ന് 100 [more…]
നികുതി കുടിശ്ശിക; ജനത്തെ വട്ടം കറക്കി നഗരസഭ
പറവൂർ: കെട്ടിടം-വസ്തു നികുതി അടക്കാൻ നഗരസഭയിലെത്തുന്നവരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി. മുൻവർഷങ്ങളിലെ ഇല്ലാത്ത നികുതി കുടിശ്ശികയുടെ പേരിലാണ് ജനത്തെ വട്ടം കറക്കുന്നത്. നഗരസഭകളിലെ നികുതിപിരിവ് കെ-സ്മാർട്ട് സംവിധാനത്തിലൂടെയാണ് നടക്കുന്നത്. എന്നാൽ, പല വീടുകളുടെയും വ്യാപാര സമുച്ചയങ്ങളുടെയും [more…]
കർഷകർ ആശങ്കയിൽ; ചെമ്മീൻകെട്ടുകളിൽ ജെല്ലി മത്സ്യങ്ങൾ പെരുകുന്നു
വൈപ്പിൻ: പുഴയിൽനിന്ന് ജെല്ലി മത്സ്യങ്ങൾ ചെമ്മീൻ കെട്ടുകളിൽ എത്തിയതോടെ കർഷകർ ആശങ്കയിൽ. ഇതുമൂലം ചെമ്മീനും മീനും പിടിച്ചെടുക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് നടത്തിപ്പുകാർ പറയുന്നു. കെട്ടുകളുടെ കാലാവധി അവസാനിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കുമ്പോഴാണ് ഈ അവസ്ഥ. [more…]
തുടർച്ചയായ അവധി ദിവസങ്ങൾ; ഏക്കറുകണക്കിന് നിലം നികത്താൻ മണ്ണുമാഫിയ
കാലടി: ഈസ്റ്റര്‍ അവധി ദിവസങ്ങള്‍ മുന്നില്‍ക്കണ്ട് കൊറ്റമം കളാമ്പാട്ട് പുരത്ത് എക്കര്‍കണക്കിന് നിലം നികത്താനുള്ള നീക്കം മണ്ണ് മാഫിയ നടത്തുന്നു. കോടനാട്-കാലടി പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലൂടെയാണ് രാത്രി മണ്ണുകയറ്റിയ ടിപ്പര്‍-ടോറസ് വാഹനങ്ങള്‍ ചീറിപ്പായുന്നത്. ഈ [more…]
മുനമ്പം- അഴീക്കോട് പാലം; നിർമാണം പുരോഗമിക്കുന്നു
വൈപ്പിൻ : എറണാകുളം, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം- അഴീക്കോട് പാലം അടുത്ത വർഷം ഗതാഗത സജ്ജമായേക്കും. ഇതുമായി ബന്ധപ്പെട്ട് കായലിൽ പൈലിങ് പുരോഗമിക്കുകയാണ്. 16 തൂണുകളുടെ പൈലിങ് പൂർത്തിയായി. മുനമ്പം ജെട്ടിയിൽ കരയിലേക്കുള്ള [more…]
മുറിച്ചുകടത്തിയ മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനാകാതെ അധികൃതർ
കോതമംഗലം: ദേശീയപാത വികസനത്തിന്റെ മറവിൽ മുറിച്ചുകടത്തിയ മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനാകാതെ ജില്ല കൃഷിത്തോട്ടം അധികൃതരും റവന്യു വകുപ്പും. വില്ലാഞ്ചിറ മുതൽ ഒരു കിലോമീറ്റർ ദൂരത്തിലാണ് ദേശീയ പാത വികസനത്തിനായി റോഡരികിലെ മരങ്ങൾ മുറിച്ച് കടത്തിയത്. [more…]