പെരുമ്പാവൂര്‍: നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയിലുമായി 82 ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 1.75 കോടി അനുവദിച്ചതായും അടുത്ത ആഴ്ച മുതല്‍ ഇവ സ്ഥാപിച്ചു തുടങ്ങുമെന്നും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ അമ്പതോളം സ്ഥലങ്ങളില്‍ അനുവദിച്ചതിന് പുറമെയാണിത്.
വരും വര്‍ഷങ്ങളില്‍ പെരുമ്പാവൂരിലൂടെ കടന്നുപോകുന്ന പ്രധാനപാതകളായ എം.സി റോഡും എ.എം റോഡും പൂര്‍ണമായും പ്രകാശപൂരിതമാക്കാതിനുള്ള പദ്ധതികള്‍ പൊതുജന പങ്കാളിത്തത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. നഗരസഭയിലെ പൂപ്പാനി റോഡില്‍ റേഡിയോ കിയോസ്കിന് സമീപം, ഇരിങ്ങോള്‍ പോസ്റ്റ് ഓഫിസ് ജങ്ഷന്, നാഗഞ്ചേരി, മുല്ലയ്ക്കല് കവല, മരുതു കവല, ഭജനമഠം, കാഞ്ഞിരക്കാട് ജങ്ഷന്, സൗത്ത് വല്ലം ജുമാ മസ്ജിദ് മുന്‍വശം, പട്ടാല്‍ ആര്.ടി ഓഫീസിന് മുന്‍വശം.
വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഊട്ടിമറ്റം-പൂമല ക്രഷര്‍ ജങ്ഷന്, കുറ്റിപ്പാടം, ബുഹാരി മെമ്മോറിയല്‍ റോഡ്, ഹൈദ്രോസ് പള്ളിയുടെ മുന്‍വശം, സദ്ദാം റോഡ്, തൈക്കാവ് ജങ്ഷന്, ദര്‍ശനിപുരം വി.ജെ.എ.സി ക്ലബ്, പൂമല മൈതാനി നമസ്കാരപള്ളി തൈക്കാവ് റോഡ്, ശാലേം ഹൈസ്കൂള്‍ ജങ്ഷന്, തുരുത്തിപ്ലി സെന്റ് മേരീസ് കോളേജ്, കണ്ടന്തറ പൊന്നിടാംച്ചിറ റോഡ്, ആത്തിക്കമറ്റം-പുളിയാമ്പിളി റോഡ്, സി.ആര് കോഡ് ജങ്ഷന്, ആശാരിമോളം യൂനിയന്‍ ഓഫിസ്.
മരോട്ടിച്ചുവട് കനാല്‍ ജങ്ഷന്, വെട്ടിക്കാട്ടുകുന്ന് ബദരിയ മസ്ജിദ്, കൈരളി ഗ്രാമം, എടത്താക്കര അംഗന്‍വാടി, വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്‍വശം, നെടുന്തോട് വില്ലാ ജങ്ഷന്, വാരിക്കാട് ജങ്ഷന്, പെരുമാനി ലക്ഷംവീട് കോളനി, കോയാപ്പടി ജങ്ഷന്, ഓണംവേലി, മടത്തുംപടി, മൈത്രി നഗര്‍, ഈച്ചരന്‍ കവല ജങ്ഷന്, അയ്യന്‍ചിറങ്ങര, വാലക്കര അക്ക്വഡറ്റ്, മാര്‍ബിള്‍ ജങ്ഷന്, തുറപ്പാലം, ഒര്‍ണ അമ്പലം ജങ്ഷന്, അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പുന്നയം പാടത്തിനു സമീപം.
മുടക്കുഴ ഗ്രാമപഞ്ചായത്ത് ഇളമ്പകപ്പിള്ളി അമ്പലപ്പടി കണ്ണച്ചേരിമുകള്, മീമ്പാറ കവല, തൃക്കേപ്പടി, ആനക്കല്ല്, പാറ കവല, രായമംഗലം ഗ്രാമപഞ്ചായത്തിലെ കുറുപ്പംപടി പച്ചക്കറി ചന്ത, പരത്തുവയലില്പടി കവല, 606 ജങ്ഷന്, ത്രിവേണി വായനശാലക്ക് സമീപം, പറമ്പിപീടിക, കുറുപ്പംപടി എം.ജി.എം സ്കൂളിനു മുന്‍വശം, പുല്ലുവഴിയില്‍ നിന്നും കര്‍ത്താവും പടിയിലേക്ക് തിരിയുന്ന ഭാഗത്തെ പൊതുകിണറിനു സമീപം, പുല്ലുവഴി വില്ലേജ് ജങ്ഷന്.
മരോട്ടികടവ് ജങ്ഷന്, മൂരുകാവ്, കര്‍ത്താവുംപടി, രായമംഗലം, വളയന്‍ചിറങ്ങര, കീഴില്ലം സൊസൈറ്റിപടി, ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ താന്നിപ്പുഴ പള്ളിപ്പടി, യൂനിയന്‍ കവല, പാപ്പി കവല, കൂടലപ്പാട് സെന്റ് ജോര്‍ജ് പള്ളി, ഗുരു മന്ദിരം കൂടാലപ്പാട്, പൂരം കവല കൂടാലപ്പാട്, കാവുംപടി, ഒക്കല്‍ ആല്ക്കവല, ഉന്റ്യാകവല, ചേലാമറ്റം സെന്റ് മേരീസ് കപ്പേള, കനല് ബണ്ട്, ഒക്കല്‍ തുരുത്ത്, ചേലാമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിക്ക് മുന്‍വശം, കൂവപ്പടി പഞ്ചായത്തിലെ തോട്ടുവ ധന്വന്തരി ക്ഷേത്രം, കിഴക്കേ ഐമുറി കനാല്‍പാലം റോഡ്, പാപ്പന്‍പടി, പടിക്കല പാറ, പനങ്കുരുതോട്ടം, കുറച്ചിലക്കോട്, പുല്ലംവേലിക്കാവ്, കയ്യുത്തിയാല്‍, കോടനാട് മലയാറ്റൂര്‍ പാലത്തിന് സമീപം എന്നിവിടങ്ങളിലാണ് ലൈറ്റ് സ്ഥാപിക്കുന്നത്.