ഡോ. ബാലഗോപാൽ കൊച്ചിൻ കാൻസർ സെന്‍റർ ഡയറക്ടർ

Estimated read time 0 min read

കൊ​ച്ചി: കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച് സെ​ന്റ​ർ (സി.​സി.​ആ​ർ.​സി) ഡ​യ​റ​ക്ട​റാ​യി നി​ല​വി​ലെ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടും ഓ​ങ്കോ സ​ർ​ജ​നു​മാ​യ ഡോ. ​പി.​ജി. ബാ​ല​ഗോ​പാ​ലി​നെ നി​യ​മി​ച്ചു. രാ​ജ്യ​ത്ത് ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ ന്യൂ​റോ സ​ർ​ജ​നാ​ണ് ഡോ. ​ബാ​ല​ഗോ​പാ​ൽ. തി​രു​വ​ന​ന്ത​പു​രം ആ​ർ.​സി.​സി​യി​ൽ സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി അ​ഡീ​ഷ​ന​ൽ പ്ര​ഫ​സ​റാ​യി​രു​ന്ന ഇ​ദ്ദേ​ഹം 2017ലാ​ണ് ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ സി.​സി.​ആ​ർ.​സി​യി​ൽ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടാ​യി ചു​മ​ത​ല​യേ​റ്റ​ത്.

തി​രു​വ​ന​ന്ത​പു​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് മെ​ഡി​ക്ക​ൽ ബി​രു​ദ​വും ജ​ന​റ​ൽ സ​ർ​ജ​റി, ന്യൂ​റോ സ​ർ​ജ​റി എ​ന്നി​വ​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും പൂ​ർ​ത്തി​യാ​ക്കി​യ ബാ​ല​ഗോ​പാ​ലി​ന് അ​ർ​ബു​ദ ചി​കി​ത്സ​യി​ൽ 24 വ​ർ​ഷ​ത്തെ പ​രി​ച​യ​മു​ണ്ട്. ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ നൂ​റി​ലേ​റെ പ്ര​ബ​ന്ധ​ങ്ങ​ളു​ടെ ക​ർ​ത്താ​വാ​ണ്. ക​ള​മ​ശ്ശേ​രി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ന്ന സി.​സി.​ആ​ർ.​സി​യു​ടെ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. എ​ൻ.​സി.​ഐ ഫെ​ലോ​ഷി​പ്, യൂ​നി​യ​ൻ ഓ​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കാ​ൻ​സ​ർ ക​ൺ​ട്രോ​ൾ ഫെ​ലോ​ഷി​പ്, ഐ.​എ.​സി.​എ ഫെ​ലോ​ഷി​പ്, അ​ർ​ബു​ദ ചി​കി​ത്സ​യി​ൽ ജോ​ൺ ഹോ​പ്കി​ൻ​സ്, മി​ൽ​വൌ​ക്കി സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ പ​രി​ശീ​ല​നം എ​ന്നി​വ നേ​ടി​യി​ട്ടു​ണ്ട്. അ​ർ​ബു​ദ​വും പു​ക​യി​ല​യും സം​ബ​ന്ധി​ച്ച ഒ​മ്പ​ത് ഗ്ര​ന്ഥ​ങ്ങ​ളു​ടെ ക​ർ​ത്താ​വു​മാ​ണ്.

മി​ക​ച്ച ഡോ​ക്ട​ർ​ക്കു​ള്ള 2021ലെ ​ഐ.​എം.​എ അ​വാ​ർ​ഡ്, സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ശാ​സ്ത്ര​സാ​ഹി​ത്യ പു​ര​സ്കാ​രം, പി. ​കേ​ശ​വ​ദേ​വ് പു​ര​സ്കാ​രം എ​ന്നി​വ നേ​ടി​യി​ട്ടു​ണ്ട്. അ​ർ​ബു​ദം സം​ബ​ന്ധി​ച്ച കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ വി​വി​ധ സ​മി​തി​ക​ളി​ൽ അം​ഗ​വു​മാ​ണ്. ഭാ​ര്യ: ജെ. ​ഇ​ന്ദു (ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക). മ​ക്ക​ൾ: നീ​ര​ജ, ന​ന്ദി​നി (ഇ​രു​വ​രും ഡോ​ക്ട​ർ​മാ​ർ).

You May Also Like

More From Author