Month: January 2024
കൊലപാതകശ്രമം: യുവാവ് പിടിയിൽ
വൈപ്പിൻ: നെഞ്ചക്ക് ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പള്ളിപ്പുറം ചെറായി എനിക്കാട്ട് വീട്ടിൽ ധീരജിനെയാണ് (19) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. ചെറായി ഭാഗത്ത് വാടകക്ക് താമസിക്കുന്ന ശ്യാം മോഹനെയാണ് [more…]
പറവൂർ സഹകരണ ബാങ്ക് ക്രമക്കേട്; അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം
പറവൂർ: പറവൂർ സഹകരണ ബാങ്കിൽ നടക്കുന്ന വിജിലൻസിന്റെയും സഹകരണ വകുപ്പിന്റെയും നേതൃത്വത്തിലുള്ള അന്വേഷണം ജില്ലയിലെ ഒരു മന്ത്രിയുടെ നേതൃത്വത്തിൽ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി കോൺഗ്രസ് ആരോപണം. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. [more…]
വാഹനത്തട്ടിപ്പ് കേസിൽ ഒളിവിലിരുന്ന പ്രതി പിടിയിൽ
മട്ടാഞ്ചേരി: സംസ്ഥാന വ്യാപകമായി നിരവധി വാഹന തട്ടിപ്പുകൾ നടത്തി ദീർഘനാളായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ, കോമ്പാറ റയാൻ മൻസിലിൽ കെ.പി. ഷജാസ് (37) നെയാണ് ഹാർബർ പൊലീസ് [more…]
എം.വി. ദേവന് അവാർഡ് കാനായി കുഞ്ഞിരാമന്
ആലുവ: ശിൽപ്പിയും ചിത്രകാരനുമായിരുന്ന എം.വി. ദേവന്റെ ഓർമക്കായി ഏർപ്പെടുത്തിയ ‘എം.വി. ദേവന് അവാർഡ് 2024 പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമന്. 50,000 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. കെ.കെ. മാരാര്, എന്.കെ.പി. മുത്തുക്കോയ, ആർട്ടിസ്റ്റ് [more…]
ഗൃഹോപകരണ സ്ഥാപനത്തിൽ തീപിടിത്തം; 10 ലക്ഷം നഷ്ടം
കടുങ്ങല്ലൂർ: പുനരുപയോഗത്തിനുള്ള ഗൃഹോപകരണങ്ങൾ സൂക്ഷിക്കുന്ന സ്ഥാപനത്തിൽ തീപിടിത്തം. പടിഞ്ഞാറെ കടുങ്ങല്ലൂർ കാവിപ്പടിയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. 10 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കയന്റിക്കര പണിക്കരുവീട്ടിൽ സുബിൻ വാടകക്കെടുത്ത് നടത്തുന്ന സ്ഥാപനമാണിത്. വെൽഡിങ് ജോലി [more…]
കൊച്ചി-ധനുഷ്കോടിദേശീയപാത നവീകരണംഅശാസ്ത്രീയം -എൽ.ഡി.എഫ്
മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാത നവീകരണം അശാസ്ത്രീയമെന്ന് ആരോപിച്ച് എൽ.ഡി.എഫ് രംഗത്തെത്തി. നിർമാണം നടക്കുന്ന മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങൾ എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എൻ. അരുൺ, സി.പി.എം ജില്ല കമ്മിറ്റി അംഗം [more…]
ഫോർട്ട്കൊച്ചി ഗവ. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ല; പ്രതിഷേധവും തർക്കവും
ഫോർട്ട്കൊച്ചി: സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവിനെച്ചൊല്ലി തർക്കവും പ്രതിഷേധവും. രോഗികളിൽ പലരും ക്യൂവിൽ കാത്തുനിന്ന് ഡോക്ടർമാർ ഇല്ലെന്നറിഞ്ഞതോടെ മടങ്ങി. രോഗികൾ മടങ്ങിയ സാഹചര്യത്തിൽ മഹാത്മ സാംസ്കാരിക വേദി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മഹാത്മ പ്രവർത്തകർ [more…]
യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവർന്ന ഏഴുപേർ അറസ്റ്റിൽ
ആലപ്പുഴ: യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ച കേസിലെ ഏഴു പ്രതികൾ അറസ്റ്റിൽ. ആലപ്പുഴ ആറാട്ടുവഴി സ്വദേശിയായ 22കാരനെ ഡിസംബർ 23ന് പുലർച്ച 2.30ന് ചേർത്തല റെയിൽവേ സ്റ്റേഷന് മുൻവശത്തുനിന്ന് കാറിൽ [more…]
വിസ കാലാവധി കഴിഞ്ഞ് തങ്ങിയ കെനിയൻ യുവതികൾ അറസ്റ്റിൽ
മരട്: വിസ കാലാവധി കഴിഞ്ഞും അനധികൃതമായി തങ്ങിയ രണ്ട് കെനിയൻ യുവതികളെ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. നെട്ടൂരിലെ അപ്പാർട്മെന്റിൽ വാടകക്ക് താമസിച്ച് വരുകയായിരുന്ന കെനിയ സ്വദേശികളായ ഗ്വാരോ മാർഗരറ്റ് സെബീന (35), എഗാഡ്വ മേഴ്സി [more…]
മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
കൊച്ചി: ചിറ്റൂർ വടുതലയിലെ ചേരാനല്ലൂർ സർവിസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് രണ്ടുലക്ഷം രൂപയോളം തട്ടിയെടുത്തയാളെ അറസ്റ്റ് ചെയ്തു. മുളവുകാട് പട്ടാള ക്യാമ്പിന് സമീപത്ത് വാടകക്ക് താമസിക്കുന്ന ചേരാനല്ലൂർ കൊറങ്ങോട്ട ദ്വീപിൽ പടിഞ്ഞാറേയറ്റത്ത് വേങ്ങാട്ട് [more…]