ആലുവ: ശിൽപ്പിയും ചിത്രകാരനുമായിരുന്ന എം.വി. ദേവന്റെ ഓർമക്കായി ഏർപ്പെടുത്തിയ ‘എം.വി. ദേവന് അവാർഡ് 2024 പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമന്. 50,000 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. കെ.കെ. മാരാര്‍, എന്‍.കെ.പി. മുത്തുക്കോയ, ആർട്ടിസ്റ്റ് മദനന് എന്നിവരുൾപ്പെട്ട സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
ജനുവരി 15 ന് ആലുവ ചൂർണി ദേവാങ്കണത്തില്‍ നടക്കുന്ന ദേവസന്ധ്യയുടെ ഭാഗമായി ഗുരുവന്ദനം എന്ന തലക്കെട്ടില്‍ കെ.എസി.എസ് പണിക്കര്‍ ഓർമ്മദിനവും എം.വി. ദേവന് ജന്മദിനവും ആചരിക്കും. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിയില്‍ എം.വി. ദേവനെക്കുറിച്ചുള്ള ഓർമക്കുറിപ്പുകളടങ്ങിയ ‘ദേവ സ്മൃതികളിലൂടെ 2014 ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും.
എം. തോമസ് മാത്യു, ഡോ. മഹേഷ് മംഗലാട്ട്, ടി. കലാധരന്‍, എം. ഹരീന്ദ്രന്‍, ബാബു പുത്തനങ്ങാടി, വി.കെ. ഷാഹിന, കെ.ആര്. വിനയന് എന്നിവര്‍ സംബന്ധിക്കും. എം.വി. ദേവന്റെ മക്കളായ ജമീല. എം. ദേവന്, ശാലിനി. എം. ദേവന്, കുടുബാംഗങ്ങളായ അപർണ്ണ, അശ്വിന്, സിദ്ധാർഥ് എന്നിവരാണ് പരിപാടിയുടെ സംഘാടകര്‍.