Month: January 2024
കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
ആലുവ: ഏഴ് കിലോയോളം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. ചൂണ്ടി ചങ്ങനംകുഴിയിൽ മണികണ്ഠൻ ( ബിലാൽ-30), ചൂണ്ടി പുറത്തുംമുറിയിൽ പ്രദീഷ് (36) എന്നിവരെയാണ് ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് അണ്ടിക്കമ്പനി ഭാഗത്ത് നിന്ന് [more…]
വീടിന് തീപിടിച്ച് കിടപ്പ് രോഗിയായ വയോധിക മരിച്ചു; മൃതദേഹം കട്ടിലിൽ കത്തിക്കരിഞ്ഞ നിലയിൽ
മൂവാറ്റുപുഴ: വീടിന് തീ പിടിച്ച് കിടപ്പ് രോഗിയായ വയോധിക മരിച്ചു. മേക്കടമ്പ് എൽ.പി സ്കൂളിന് സമീപം ഓലിക്കൽ സാറാമ്മ പൗലോസാണ് (80)മരിച്ചത്. കിടപ്പ് രോഗിയായ സാറാമ്മയുടെ മൃതദേഹം കട്ടിലിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ശനിയാഴ്ച [more…]
പരിസര മലിനീകരണം: മെഡിക്കൽ കോളജിന് കളമശ്ശേരി നഗരസഭയുടെ നോട്ടീസ്
കളമശ്ശേരി: മലിനജലം പൊട്ടിയൊലിച്ച് കിടക്കുന്നതിനാലും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിന്റെ പേരിലും ഗവ. മെഡിക്കൽ കോളജിന് കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. മെഡിക്കൽ കോളജ് ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപനം കൂടുതലെന്ന നവകേരള സദസ്സിൽ [more…]
മുപ്പത്തിയഞ്ചോളം മോഷണ കേസുകളിലെ പ്രതി പിടിയിൽ
കിഴക്കമ്പലം: മുപ്പത്തിയഞ്ചോളം മോഷണക്കേസുകളിലെ പ്രതി പിടിയിൽ. തൃക്കാക്കര കുന്നത്ത്കൃഷ്ണപുരം വീട്ടിൽ വിഷ്ണു (36) നെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം ചാലക്കുടിയിലെ ബാർ ഹോട്ടലിൽനിന്നാണ് ഇയാളെ പിടികൂടിയത്. കിഴക്കമ്പലത്തെ മെഡിക്കൽ ഷോപ്പിൽ [more…]
തൃക്കളത്തൂരിൽ വീണ്ടും അപകടം; കാർ ഓടയിൽ വീണ് രണ്ടുപേർക്ക് പരിക്ക്
മൂവാറ്റുപുഴ: എം.സി റോഡിൽ വീണ്ടും അപകടം. കാർ റോഡരികിലെ ഓടയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. തൃക്കളത്തൂർ കാവുംപടിയിൽ ബുധനാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. കരിങ്കുന്നം പൂത്തക്കാട്ട് ഗ്രേസി (47), കിടങ്ങൂർ സ്വദേശിനി എൽസമ്മ മത്തായി [more…]
മോദിക്കൊപ്പം വേദി പങ്കിട്ട് പ്രഫ. ടി.ജെ. ജോസഫും
കൊച്ചി: മറൈൻ ഡ്രൈവിലെ ബി.ജെ.പി പരിപാടിയിൽ നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട് പ്രഫ. ടി.ജെ. ജോസഫും. ചോദ്യ പേപ്പറിൽ പ്രവാചകനിന്ദ പരാമർശം ഉണ്ടായെന്ന് ആരോപിച്ച് പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിനിരയായ തൊടുപുഴ ന്യൂമാൻ കോളജിലെ [more…]
മുക്കുപണ്ടം പണയംെവച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
മൂവാറ്റുപുഴ: മുക്കുപണ്ടം പണയംെവച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം ചോലയ്ക്കര ഏറന്തൊടി വീട്ടിൽ മുഹമ്മദ് അഷ്റഫിനെയാണ് (49) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഐ.ഡി.ബി.ഐ ബാങ്കിന്റെ മൂവാറ്റുപുഴ ശാഖയിൽ 96 ഗ്രാം [more…]
സദാചാര അക്രമവും പിടിച്ചുപറിയും: രണ്ടുപേർ പൊലീസ് പിടിയിൽ
കോതമംഗലം: സദാചാര അക്രമവും പിടിച്ച് പറിയും നടത്തിയ കേസിൽ രണ്ടുപേർ പൊലീസ് പിടിയിലായി. മൂവാറ്റൂപുഴ പുന്നമറ്റം കോട്ടക്കുടി ഷമീർ (42), മൂവാറ്റൂപുഴ മാർക്കറ്റ് പള്ളത്ത് കടവിൽ നവാസ് (39) എന്നിവരെയാണ് കോതമംഗലം പൊലീസ് ഇൻസ്പെക്ടർ [more…]
കൊച്ചിയിൽ 4000 കോടിയുടെ മൂന്ന് ബൃഹദ് പദ്ധതികൾ
കൊച്ചി: രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നാഴികക്കല്ലാകുന്ന 4000 കോടിയുടെ മൂന്ന് വൻകിട പദ്ധതികൾ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ഷിപ്യാർഡിൽ 1799 കോടി ചെലവിട്ട് നിർമിച്ച പുതിയ [more…]
മോദി കൊച്ചിയിൽ; മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു
കൊച്ചി: ദ്വിദിന സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പ്രത്യേക ഹെലികോപ്റ്ററിൽ നാവികസേന ആസ്ഥാനത്തെത്തി. [more…]